ദിവ്യാധിപത്യ വാർത്തകൾ
◆ മൊസാംബിക്കിലെ യഹോവയുടെ സാക്ഷികളുടെ സംഘടനക്ക് 1991 ഫെബ്രുവരി 11-ൽ ആ രാജ്യത്ത് ഔദ്യോഗിക അംഗീകാരം നൽകപ്പെട്ടു.
◆ റേറാഗോ ഫെബ്രുവരിയിൽ 5,582 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം റിപ്പോർട്ടുചെയ്തു, ഒരു 15 ശതമാനം വർദ്ധനവ്. നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും വയൽസേവനത്തിൽ പ്രസാധകർക്ക് ശരാശരി 15.7 മണിക്കൂറും സഹായ പയനിയർമാർക്ക് ശരാശരി 64.7 മണിക്കൂറും ഉണ്ടായിരുന്നു.
◆ ബഹാമസിന് ഫെബ്രുവരിയിൽ 1,219 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചമുണ്ടായിരുന്നു. പുതിയ ബ്രാഞ്ച് പദ്ധതി നിർമ്മാണത്തിൽ നല്ല പുരോഗതി ഉണ്ടായിക്കൊണ്ടിരിക്കുന്നു.
◆ സൈപ്രസിന് ഫെബ്രുവരിയിൽ 1,314 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചവും ബൈബിൾ അദ്ധ്യയനങ്ങളിലും ഒരു പുതിയ അത്യുച്ചവുമുണ്ടായിരുന്നു.
◆ സെ.ലൂഷിയാ ഫെബ്രുവരിയിൽ 465 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം റിപ്പോർട്ടുചെയ്തു.
◆ സോളമൻ ഐലൻഡ്സിന് ഫെബ്രുവരിയിൽ 809 പ്രസാധകരുടെ ഒരു അത്യുച്ചമുണ്ടായിരുന്നു.
◆ താഹിതിക്ക് ഫെബ്രുവരിയിൽ 1,246 പേരുടെ റിപ്പോർട്ടോടെ തങ്ങളുടെ തുടർച്ചയായ 40-ാമത്തെ പ്രസാധക അത്യുച്ചമുണ്ടായിരുന്നു. ബൈബിൾ അദ്ധ്യയനങ്ങളുടെ എണ്ണം മറെറാരു അത്യുച്ചമായ 1578-ൽ എത്തി.