ചോദ്യപ്പെട്ടി
◼ ഒരു വീട്ടുകാരൻ സാഹിത്യസംഭാവനയെക്കാൾ ഉപരിയായി താരതമ്യേന ഉദാരമായ ഒരു സംഭാവന നൽകുന്നുവെങ്കിൽ നാം അയാൾക്ക് കൂടുതലായ സാഹിത്യം കൊടുക്കാൻ പ്രേരിതരാകണമോ?
അവശ്യം ആവശ്യമില്ല. ഈ കാര്യത്തിൽ നമ്മുടെ വേലയിൽ വ്യക്തി പ്രകടമാക്കുന്ന താത്പര്യം കണക്കിലെടുത്തുകൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ നല്ല വിവേചന ഉപയോഗിക്കാൻ കഴിയും. തുടർന്നുളള സന്ദർശനങ്ങളിൽ, വീട്ടുകാരന്റെ ഒരു പ്രത്യേക ആവശ്യം നിറവേററുന്ന സാഹിത്യം സമർപ്പിക്കാവുന്നതാണ്. സംഭാവനകൾ നമ്മുടെ ലോകവ്യാപക വേലയുടെ വിവിധ വശങ്ങളെ പിന്തുണക്കുന്നുവെന്ന് മനസ്സിൽ പിടിക്കുക, അവയിൽ നമ്മുടെ സാഹിത്യപ്രസിദ്ധീകരണത്തിനു പുറമേ, നമ്മുടെ നിർമ്മാണപരിപാടിയും, മിഷനറിമാരും, പ്രത്യേകപയനിയർവേലയും ഉൾപ്പെടുന്നു.