സുവാർത്ത സമർപ്പിക്കൽ—ബൈബിളദ്ധ്യയനങ്ങളിലൂടെ
1 കഴിഞ്ഞ സേവനവർഷം ഇൻഡ്യയിൽ ഓരോ മാസവും 6,200-ൽപരം ബൈബിൾ അദ്ധ്യയനങ്ങൾ നിർവഹിക്കപ്പെട്ടു. ഒരുപക്ഷേ ഈ രാജ്യത്തെ 8,784 പ്രസാധകരിൽ പകുതിപേർക്ക് ഈ സന്തോഷകരമായ വേലയിൽ കുറെ പങ്കുണ്ടായിരുന്നു. തീർച്ചയായും പ്രസാധകരിൽ പകുതിപ്പേർ ഈ പ്രവർത്തനത്തിൽ പങ്കെടുത്തെങ്കിൽതന്നെ, മറേറപകുതി ഇതിൽ പങ്കെടുത്തില്ല എന്ന് ഇത് അർത്ഥമാക്കുന്നു. മററാരേയെങ്കിലും സത്യം പഠിപ്പിക്കുന്നതിൽനിന്നുളള സംതൃപ്തി നമ്മിൽ ഇനിയും കൂടുതൽപേർക്ക് എങ്ങനെ ആസ്വദിക്കാൻ കഴിയും?
2 നാം ദൈവത്തെയും അയൽക്കാരെയും സ്നേഹിക്കുന്നതുകൊണ്ട് മററുളളവരുമായി സത്യം പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ നമുക്ക് നമ്മുടെ ശുശ്രൂഷക്ക് യഹോവയുടെ സഹായം ആവശ്യമുണ്ട്. (1 കൊരി. 3:6, 7) അതുകൊണ്ട് പ്രാർത്ഥനയിൽ യഹോവയെ സമീപിക്കുകയും ഒരു ഭവനബൈബിൾ അദ്ധ്യയനം ആരംഭിക്കുന്നതിന് സഹായത്തിനായി അപേക്ഷിക്കുകയും ചെയ്യുന്നത് നല്ലതല്ലേ? (1 യോഹ. 5:14, 15) പിന്നീട് നാം നമ്മുടെ അപേക്ഷക്കനുസൃണമായി പ്രവർത്തിക്കുകയും നമ്മുടെ സാഹചര്യം അനുവദിക്കുന്നിടത്തോളം പൂർണ്ണമായി വയൽശുശ്രൂഷയിൽ പങ്കെടുക്കുകയും അവസരം പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ഒരു ഭവനബൈബിൾ അദ്ധ്യയനം വാഗ്ദാനം ചെയ്യുകയും വേണം.
അനേകം അവസരങ്ങൾ
3 കഴിഞ്ഞ ഏതാനും വർഷങ്ങളിൽ നാം പതിനായിരക്കണക്കിനു പുസ്തകങ്ങളും ചെറുപുസ്തകങ്ങളും ലഘുപത്രികകളും പ്രദേശത്തെ ആളുകൾക്ക് സമർപ്പിച്ചിട്ടുണ്ട്. യഹോവയുടെ സാക്ഷികളല്ലാത്ത ആയിരക്കണക്കിനു ആളുകളുടെ ഭവനങ്ങളിൽ മററു പുസ്തകങ്ങളോടൊപ്പം എന്നേക്കും ജീവിക്കാൻ, യഥാർത്ഥ സമാധാനം, സത്യം എന്നിവ കണ്ടെത്താൻ കഴിയും. ഇത് പുതിയ ബൈബിൾ അദ്ധ്യയനങ്ങൾ ആരംഭിക്കുന്നതിനുളള ഒരു വിപുലമായ അവസരത്തിന്റെ മേഖലയെ പ്രതിനിധാനം ചെയ്യുന്നു.
4 ഒരു വീട്ടുകാരൻ നമ്മുടെ വേല സംബന്ധിച്ച് പരിചയമുണ്ടെന്നോ അയാൾക്ക് നമ്മുടെ സാഹിത്യം ഉണ്ടെന്നോ നമ്മെ അറിയിച്ചാൽ, നാം അതിൽ എത്ര സന്തുഷ്ടരാണെന്ന് അയാളോട് പറയണം. (ന്യായവാദം, പേ. 20 കാണുക.) അയാൾക്ക് ഒരു പ്രസിദ്ധീകരണം ഉണ്ടെങ്കിൽ നമുക്ക് അയാളോട് അത് എടുത്തുകൊണ്ടുവരികയാണെങ്കിൽ അയാൾക്കും അയാളുടെ കുടുംബത്തിനും പ്രയോജനകരമായ ചില രസകകരമായ സവിശേഷതകൾ ചൂണ്ടിക്കാണിക്കാം എന്ന് ദയാപൂർവം നിർദ്ദേശിക്കാൻ കഴിയും. പ്രതികരണം അനുകൂലമാണെങ്കിൽ നമുക്ക് ഒരു ബൈബിളദ്ധ്യയനം വാഗ്ദാനം ചെയ്യാൻ കഴിയും.
5 വീട്ടുകാരന് നമ്മുടെ സാഹിത്യം ഉണ്ടെങ്കിൽ നേരത്തെ പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായി, നമുക്കു തന്നെ മുൻകൈയെടുത്ത് വീട്ടുകാരന്റെപക്കൽ നമ്മുടെ സാഹിത്യമുണ്ടോ എന്ന് തിരക്കാവുന്നതാണ്. ഇത് നാം ധാരാളം സാഹിത്യം സമർപ്പിച്ചിട്ടുളള പ്രദേശത്ത് വിശേഷാൽ ഫലപ്രദമായിരുന്നേക്കാം. ഒരു സൗഹാർദ്ദപൂർവകമായ മുഖുവുരക്കുശേഷം നമുക്ക്, നാം കൂടെകൂടെ സന്ദർശിക്കുന്നതുകൊണ്ട് അയൽക്കാരിൽ അനേകർക്കും നമ്മുടെ ചില സാഹിത്യം ഉണ്ടെന്ന് പറയാൻ കഴിയും. നാം പ്രസിദ്ധീകരിക്കപ്പെട്ട വിവരങ്ങളിൽ നിന്ന് ആളുകൾ പ്രയോജനമനുഭവിക്കുന്നതു കാണാൻ താൽപര്യമുളളവരാണ്. നമുക്ക് പിന്നീട് വീട്ടുകാരനോട് അയാളുടെ പക്കൽ നമ്മുടെ സാഹിത്യങ്ങളിൽ ഏതെങ്കിലുമുണ്ടോ എന്ന് ചോദിക്കാൻ കഴിയും. അയാൾക്ക് ഒന്നുണ്ടെങ്കിൽ ദയാപൂർവം നാം അത് ഒന്ന് കണ്ടോട്ടേ എന്നു ചോദിക്കുകയും പിന്നീട് നാം അത് പഠിക്കുന്ന വിധം കാണിച്ചുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുക. ഒരു ഹ്രസ്വമായ പ്രകടനം ഒരു ബൈബിൾ അദ്ധ്യയനത്തിൽ കലാശിച്ചേക്കാം. അയാൾക്ക് നമ്മുടെ സാഹിത്യമില്ലെങ്കിൽ നമുക്ക് പുതിയ സമർപ്പണം അവതരിപ്പിക്കുന്നതിനോ അയാളുടെ കുടുംബം സൗജന്യ ഭവനബൈബിൾ അദ്ധ്യയനം ഇഷ്ടപ്പെടുന്നൊ എന്ന് നേരിട്ട് ചോദിക്കുന്നതിനോ കഴിയും.
വിവേചന ഉപയോഗിക്കുക
6 ആളുകൾ തിരക്കുളളവരാകയാൽ വിവേചനയുളളവരായിരിക്കുന്നതും നമുക്ക് സ്വാഗതമില്ലാതാകത്തക്കവണ്ണം അധികസമയം ഇരിക്കാതിരിക്കുന്നതും ബുദ്ധിപൂർവകമായിരിക്കും. ആദ്യത്തെ ഏതാനും അദ്ധ്യയനങ്ങൾ ഏകദേശം 15 മിനിററിൽ പരിമിതപ്പെടുത്തുന്നതിനുകഴിയും. വീട്ടുകാരൻ അയാളുടെ സമയത്തിൽ വളരെയധികം എടുക്കുകയില്ലെന്ന് അറിയുന്നെങ്കിൽ നമ്മുടെ ക്രമമായ സന്ദർശനത്തെ സ്വീകരിക്കുന്നതിന് അയാൾ മനസ്സുളളവനായിരുന്നേക്കാം. ഒരിക്കൽ അദ്ധ്യയനം സ്ഥാപിക്കുകയും വീട്ടുകാരന്റെ താൽപര്യം വികസിക്കുകയും ചെയ്തുകഴിഞ്ഞാൽ അദ്ധ്യയനത്തിന് കൂടുതൽ ദീർഘമായ സമയം ഉപയോഗിക്കാമായിരിക്കും. തീർച്ചയായും ചിലർ ആരംഭംമുതൽതന്നെ ദീർഘമായ സമയം പഠിക്കാൻ ആഗ്രഹിക്കും.
7 വയലിൽ നമ്മുടെ സഹായം ആവശ്യമുളള ചെമ്മരിയാടുതുല്യരായവർ ഉണ്ട്, അവരിൽ പലർക്കും നമ്മുടെ സാഹിത്യവുമുണ്ട്. നിസ്സംശയമായി, ഇന്ന് ഭൂമിയിൽ ചെയ്യപ്പെടുന്ന മ്ലേച്ഛകാര്യങ്ങൾനിമിത്തം ചിലർ നെടുവീർപ്പിടുകയും കരയുകയും ചെയ്യുന്നു. (യെഹെ. 9:4) മനുഷ്യവർഗ്ഗത്തിന്റെ ദുഖങ്ങളെ നീക്കുന്ന രാജ്യത്തെക്കുറിച്ചു പറയുന്ന സാഹിത്യം വിതരണം ചെയ്യുന്നതുമാത്രമല്ല ആത്മാർത്ഥഹൃദയരായ ആളുകളെ ബൈബിളിദ്ധ്യയനങ്ങളിലൂടെ സത്യംകൊണ്ട് എത്തിപ്പിടിക്കുന്നതും നമ്മുടെ പദവിയാണ്.—മത്താ. 28:19, 20.