സഭാപുസ്തകാദ്ധ്യയന ക്രമീകരണം
ഭാഗം 3: വയൽശുശ്രൂഷക്കുളള ഒരു കേന്ദ്രം
1 കൂട്ടമായ പഠനത്തിനുളള ഒരു സ്ഥലം പ്രദാനംചെയ്യുന്നതിനു പുറമേ, സഭാപുസ്തകാദ്ധ്യയനത്തിനുളള കേന്ദ്രം വയൽസേവനത്തിനു കൂടിവരാനുളള ഒരു സ്ഥലമായി ഉതകിയേക്കാം. അങ്ങനെയുളള യോഗങ്ങളുടെ സമയങ്ങൾ പ്രസാധകരിൽ ഭൂരിപക്ഷത്തിനും സൗകര്യപ്രദമായിരിക്കണം, യോഗങ്ങൾ പ്രസാധകരെ വയൽസേവനത്തിന് സംഘടിപ്പിക്കുന്നതിൽ പ്രായോഗിക സഹായം കൊടുക്കേണ്ടതാണ്.
2 പഠനത്തിനും സേവനത്തിനും വേണ്ടി ഉചിതമായി സംഘടിതമായിരിക്കുന്ന കൂട്ടങ്ങൾ ആത്മീയത പരിപുഷ്ടിപ്പെടുത്തുന്നു. പ്രോൽസാഹനത്താലോ തടസ്സവാദങ്ങളെ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നും ഒരു സംഭാഷണം തുടങ്ങുന്നതെങ്ങനെയെന്നും ഒരു ബൈബിളദ്ധ്യയനം വാഗ്ദാനംചെയ്യുന്നതെങ്ങനെയെന്നും അല്ലെങ്കിൽ ഒരു മടക്കസന്ദർശനത്തിൽ എന്താണ് പറയേണ്ടതെന്നുമുളള നിർദ്ദേശങ്ങളാലോ പ്രയോജനംകിട്ടാത്തതാർക്കാണ്? പുസ്തകാദ്ധ്യയനസ്ഥലത്തു കൂടിവരുന്ന കൂട്ടുപ്രസാധകരും പയനിയർമാരും അങ്ങനെയുളള സഹായംതന്നെ നൽകുന്നു.—ഗലാ. 6:9, 10.
3 നിർവാഹകന്റെ പങ്ക്: സഭാപുസ്തകാദ്ധ്യയനനിർവാഹകൻ നേതൃത്വമെടുക്കുകയും കൂട്ടത്തിന്റെ പ്രവർത്തനം ക്രമീകരിക്കുന്നതിന് ഉത്തരവാദിയായിരിക്കുകയും ചെയ്യുന്നു. അദ്ദേഹം ക്രമമായി വയലിൽ പ്രസാധകരോടുകൂടെ പ്രവർത്തിക്കുന്നു. (1 പത്രോ. 5:2, 3) സേവനത്തിനുവേണ്ടിയുളള നന്നായി തയ്യാറായ യോഗങ്ങൾ വയലിനുവേണ്ടി കൂട്ടത്തെ സജ്ജമാക്കാൻ തിരുവെഴുത്തുപരവും പ്രായോഗികവുമായ നിർദ്ദേശങ്ങൾ കൊടുക്കുന്നു. സാധാരണഗതിയിൽ എല്ലാ കൂട്ടങ്ങളും ഒരു സ്ഥലത്തു ഒന്നിച്ചുകൂടുന്നതിനു പകരം ഓരോ അദ്ധ്യയനകൂട്ടത്തിനും വയൽസേവനത്തിനുവേണ്ടിയുളള സ്വന്തം യോഗങ്ങൾ ഉണ്ടായിരിക്കുന്നതാണ് കൂടുതൽ അഭിലഷണീയം. എന്നിരുന്നാലും ആവശ്യമെങ്കിൽ രണ്ട് ചെറിയ കൂട്ടങ്ങളെ സംയോജിപ്പിക്കാവുന്നതാണ്. വയൽസേവനം വീക്ഷാഗോപുരാദ്ധ്യയനത്തിനു ശേഷമായിരിക്കുമ്പോൾ വയൽസേവനത്തിനുവേണ്ടിയുളള യോഗം ഹ്രസ്വമായിരിക്കണം. അതിനുശേഷം ഓരോ പുസ്തകാദ്ധ്യയനനിർവാഹകനും തന്റെ സ്വന്തം കൂട്ടത്തിന്റെ മേൽനോട്ടം വഹിക്കും.
4 സ്ഥിരമായ വയൽസേവനക്രമീകരണങ്ങൾ ശുശ്രൂഷയിലെ ക്രമമായ പങ്കുപററലിനു പ്രോൽസാഹിപ്പിക്കുന്നു. സേവനത്തിനുവേണ്ടിയുളള യോഗങ്ങൾ പട്ടികപ്പെടുത്തിയിരിക്കുന്ന സമയത്തും സ്ഥലത്തും നടത്തപ്പെടുന്നുവെങ്കിൽ പ്രദേശം ലഭ്യമായിരിക്കുമെന്നും കൂട്ടത്തിൽ പ്രവർത്തിക്കാൻ മററുളളവർ ഉണ്ടായിരിക്കുമെന്നുമുളള അറിവിനാൽ പ്രോൽസാഹിതരായി പ്രസാധകർ ക്രമീകരണപ്രകാരം ആസൂത്രണം ചെയ്യുന്നു. (ലൂക്കോസ് 10:1 താരതമ്യപ്പെടുത്തുക.) അദ്ധ്യയനനിർവാഹകന് ഹാജരാകാൻ കഴിയാത്തപ്പോൾ പോലും അദ്ദേഹം പ്രദേശം പ്രദാനംചെയ്യുകയും കൂട്ടത്തിനുവേണ്ടി ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്യുന്നു. (ശുശ്രൂഷ പേ. 46-7) സേവനത്തിനുവേണ്ടിയുളള ഒരു യോഗം നടത്താൻ യോഗ്യതയുളള ഒരു സഹോദരൻ ലഭ്യമല്ലെങ്കിൽ അദ്ധ്യയനനിർവാഹകന് ഇതു ചെയ്യാൻ ഒരു സഹോദരിയെ നിയോഗിക്കാവുന്നതാണ്. (ശുശ്രൂഷ പേ. 80-81; രാ.ശു. 4⁄88 പേ. 3) കൂട്ടത്തിന്റെ പതിവായ സമയത്തും സ്ഥലത്തും ക്രമമായി സേവനത്തിനു കൂടിവരുമ്പോൾ കുഴപ്പം ഒഴിവാക്കപ്പെടുന്നു. ഇതിലെ താത്ക്കാലികമായ ഏതെങ്കിലും ക്രമീകരണങ്ങൾ സാദ്ധ്യമെങ്കിൽ ഒരാഴ്ചമുമ്പേ അറിയിക്കപ്പെടണം.
5 സഹകരണം ആവശ്യം: വയൽശുശ്രൂഷയുടെ വിവിധ വശങ്ങളിൽ അർത്ഥവത്തായി പങ്കെടുക്കാൻ എല്ലാവരും കഠിനശ്രമം ചെയ്യണം. സ്ഥലത്തെ പ്രവർത്തനപ്രദേശത്ത് ഉയർന്നുവരാനിടയുളള വാസ്തവികമായ തടസ്സവാദങ്ങളും സാഹചര്യങ്ങളും ഉപയോഗിച്ച് അഭ്യസനയോഗങ്ങൾ നടത്തിക്കൊണ്ട് ഒരുമിച്ചു തയ്യാറാകാൻ പ്രസാധകർക്ക് മുൻകൈ എടുക്കാൻ കഴിയും.—സദൃ. 27:17.
6 ശിഷ്യരാക്കൽവേലയിൽ കൂടുതൽ വിദഗ്ദ്ധനായിത്തീരാൻ പരിചയസമ്പന്നനായ ഒരു പ്രസാധകൻ നിങ്ങളെ സഹായിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? അങ്ങനെയെങ്കിൽ, നിങ്ങളുടെ സഭാപുസ്തകാദ്ധ്യയനനിർവാഹകനുമായി സംസാരിക്കുക. യോഗ്യതയുളള ഒരു പ്രസാധകൻ നിങ്ങളെ സഹായിക്കുന്നതിന് അദ്ദേഹത്തിന് ക്രമീകരണംചെയ്യാൻ കഴിഞ്ഞേക്കും. പ്രയോജനംകിട്ടുന്നതിന്, ലഭിക്കുന്ന നിർദ്ദേശങ്ങൾ ഉത്സാഹപൂർവം ബാധകമാക്കുകയും ചെയ്യപ്പെടുന്ന നിയമനങ്ങളനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുക.
7 സഹായിക്കുന്നതിന് പുസ്തകാദ്ധ്യയനനിർവാഹകനാൽ നിയോഗിക്കപ്പെടുന്നവർ സഹായിക്കുന്നവരും തങ്ങളുടെ പ്രതീക്ഷകളിൽ ന്യായബോധമുളളവരുമായിരിക്കണം. വയൽസേവനത്തെക്കറിച്ച് ക്രിയാത്മകവും സന്തുലിതവുമായ ഒരു വീക്ഷണവും പ്രായോഗികസമീപനവുമുളളവർ മററുളളവരെ പരീശീലിപ്പിക്കാൻ ഏററവും പ്രാപ്തരാണെന്ന് അനുഭവം പ്രകടമാക്കിയിട്ടുണ്ട്. (രാ.ശു. 8⁄79 പേ. 3-4; രാ.ശു. 9⁄79 പേ. 3-4) പുരോഗതിവരുത്തുന്നതനുസരിച്ച് എല്ലായ്പ്പോഴും അഭിനന്ദിക്കേണ്ടതാണ്. പിന്നീട് മററു ലക്ഷ്യങ്ങൾ വെക്കാൻ കഴിയും.—ലൂക്കോസ് 19:17-19 താരതമ്യപ്പെടുത്തുക.
8 സുവാർത്താപ്രസംഗത്തിലും ശിഷ്യരാക്കലിലും അന്യോന്യം സഹായിക്കാൻ നാം ആഗ്രഹിക്കുന്നു. വഷളായിക്കൊണ്ടിരിക്കുന്ന ലോകാവസ്ഥകൾ ഈ വേലയുടെ അടിയന്തിരതയെ സാക്ഷ്യപ്പെടുത്തുന്നു. ജീവിതങ്ങൾ ഉൾപ്പെട്ടിരിക്കുന്നു, യഹോവ കൂട്ടിച്ചേർപ്പിനെ ത്വരിതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. (യെശ. 60:22) നാം നമുക്കു നൽകപ്പെട്ടിരിക്കുന്ന ശുശ്രൂഷയെ മനസ്സിൽ കരുതുമ്പോൾ, നാം അന്യോന്യം പ്രബോധിപ്പിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യവേ നമ്മുടെ നിയമനം പൂർണ്ണമായി നിറവേററുന്നതിന് നാം നമ്മുടെ സഭാപുസ്തകാദ്ധ്യയന കൂട്ടവുമായി അടുത്തു പ്രവർത്തിക്കും.—റോമ. 12:6-8; 2 തിമൊ. 4:1, 2, 5.