വയൽശുശ്രൂഷയിൽ പൂർണ്ണദേഹിയോടെ പ്രവർത്തിക്കുക
ഭാഗം 4: നമ്മുടെ ശുശ്രൂഷ ഫലപ്രദമായി നിറവേററുന്നതിന് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു
1 പൂർണ്ണദേഹിയോടെയുളള ഒരു പരസ്യ ശുശ്രൂഷക്ക് വ്യക്തിപരമായ നല്ല സംഘാടനം ആവശ്യമാണ്. യേശു ഇന്നത്തെ നമ്മുടെ ശുശ്രൂഷാവേലക്ക് ഒരു ശ്രദ്ധേയമായ മാതൃക വെച്ചു. (ലൂക്കോ. 10:1, 2; പ്രവൃ. 1:8) ഒന്നാം നൂററാണ്ടിലെ അവന്റെ ശിഷ്യൻമാർ തങ്ങളുടെ ശുശ്രൂഷ നിറവേററിയ വിധത്തിൽനിന്നും നമുക്ക് പഠിക്കാൻ കഴിയും. (പ്രവൃ. 5:42; 2 തിമൊ. 4:5) എന്നാൽ മെച്ചമായി സംഘടിതരാകാനും ഇന്ന് സമാനമായ നല്ല ഫലങ്ങൾ ആസ്വദിക്കാനും നിങ്ങൾക്ക് എങ്ങനെ കഴിയും?
2 വയൽസേവനത്തിന് സമയം പട്ടികപ്പെടുത്തുക: നമ്മുടെ ശുശ്രൂഷ നമ്മുടെ ജീവിതത്തിലെ ആകസ്മികമൊ യാദൃച്ഛികമൊ ആയ ഒരു വശമല്ല. നമ്മുടെ ശുശ്രൂഷ നിറവേററുന്നതിന് നാം വിനിയോഗിക്കുന്ന സമയത്തിന്റെ അളവ് അവസരത്തിന് വിട്ടുകൊടുക്കാൻ കഴിയുന്നതല്ല. നമ്മുടെ ശുശ്രൂഷ ഫലപ്രദമായി സംഘടിപ്പിക്കുന്നതിന് നാം അതിന്റെ വിവിധ വശങ്ങൾക്ക് സമയം നീക്കിവെക്കണം. (എഫേ. 5:15, 16) അനേകം പ്രസാധകർ ഓരോ മാസവും തങ്ങൾ എത്ര മണിക്കൂർ ശുശ്രൂഷക്കുവേണ്ടി വിനിയോഗിക്കുമെന്ന് ഒരു ലാക്കുവെക്കുന്നത് സഹായകമാണെന്ന് കണ്ടെത്തുന്നു. ഇത് സാധാരണയായി ഓരോ വാരത്തിലും വയൽസേവനത്തിൽ ഏർപ്പെടത്തക്കവണ്ണം തങ്ങളുടെ കാര്യാദികൾ ക്രമീകരിക്കുന്നത് ആവശ്യമാക്കിത്തീർക്കുന്നു. ക്രിസ്തീയ മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾ വയൽ ശുശ്രൂഷയുടെ വിവിധ വശങ്ങളിൽ ക്രമമായി പങ്കെടുക്കുന്നതിന് സമയം പട്ടികപ്പെടുത്താൻ അവരെ സഹായിക്കണം.—ആവ. 6:7; സദൃ. 22:6.
3 ഉദ്ദേശ്യപൂർണ്ണമായ ലാക്കുകൾ വെക്കുക: യഥാർത്ഥമായ ലാക്കുകൾ ലക്ഷ്യമിടുന്നതിന് നിങ്ങൾക്ക് ചിലത് പ്രദാനം ചെയ്യും. നിങ്ങളുടെ ലാക്ക് സാക്ഷാത്ക്കരിക്കപ്പെടുമ്പോൾ നിങ്ങൾ സാഫല്യത്തിന്റെ സന്തോഷം അനുഭവിക്കും. (സദൃ. 13:12) അപ്പോസ്തലനായ പൗലോസ് ഇപ്രകാരം ഉദ്ബോധിപ്പിച്ചു: “ഏതായാലും, നാം പുരോഗതി നേടിയിരിക്കുന്ന അളവിൽ, അതേ ക്രമത്തിൽ നമുക്ക് ചിട്ടയായി തുടർന്നുനടക്കാം.” (ഫിലി. 3:16) നിങ്ങളുടെ ആത്മീയമായ പുരോഗതിയുടെ എല്ലാ വശങ്ങളുടെയും കാര്യത്തിലെന്നപോലെ, നിങ്ങളുടെ വയൽ പ്രവർത്തനം ഒരു ചിട്ടയായ ക്രമത്തിന് തെളിവു നൽകണം.
4 ദൃഷ്ടാന്തത്തിന് നിങ്ങൾക്ക് ലഘുലേഖകളുടെയും ഹാൻഡ്ബില്ലുകളുടെയും ഒരു വിപുലമായ ശേഖരമുണ്ടോ? നിങ്ങൾ പുതിയ മാസികകൾ ആവശ്യാനുസരണം കൈവശം സൂക്ഷിച്ചിട്ടുണ്ടോ, അവ നല്ല നിലയിലാണോ? നിങ്ങൾ താൽപ്പര്യം രേഖപ്പെടുത്തുന്നതിന് ഒന്നും ആളില്ലാ ഭവനങ്ങൾ രേഖപ്പെടുത്തുന്നതിന് മറെറാന്നും ഉപയോഗിച്ചുകൊണ്ട് വീടുതോറുമുളള രേഖകൾ നന്നായി ഉപയോഗിക്കുന്നുണ്ടോ?
5 ശുശ്രൂഷയിൽ പങ്കെടുക്കുന്നതിനു മുമ്പ് പുതിയ സംഭാഷണവിഷയം പുനരവലോകനം ചെയ്യുന്നതിന് സമയമെടുക്കുക. സമർപ്പിക്കപ്പെടുന്ന പ്രസിദ്ധീകരണത്തിലെ സംസാരാശയങ്ങൾ വേർതിരിക്കുക, അവ താൽപ്പര്യം ജനിപ്പിക്കത്തക്കവണ്ണം ഉപയോഗിക്കുന്നതിന് ഒരുങ്ങുകയും ചെയ്യുക. കൂടാതെ, തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ എന്ന വയൽസേവന കൈപ്പുസ്തകം ഉപയോഗിക്കുന്നതിന് തയ്യാറായിരിക്കയും ചെയ്യുക. ഫോൺ വിളികൾക്കിടയിൽപോലും അതിന്റെ ധാരാളം നിർദ്ദേശങ്ങളിൽ കുറെ പെട്ടെന്ന് പരാമർശിക്കാൻ കഴിയും. പ്രായോഗികമായ ഈ ആശയങ്ങൾ ബാധകമാക്കുന്നത് നിങ്ങളുടെ ശുശ്രൂഷയുടെ ഫലപ്രദത്വത്തെ അഭിവൃദ്ധിപ്പെടുത്തും.
6 ഈ അന്ത്യ നാളുകളിൽ “സുവാർത്തയുടെ വിശുദ്ധ വേല”യിൽ ഒരു പൂർണ്ണമായ പങ്കുണ്ടായിരിക്കുന്നത് ഒരു അനുഗ്രഹകരമായ പദവിയാണ്. (റോമ. 15:16) സാധ്യമായ ഏററവും നല്ല സാക്ഷ്യം, “അധരഫലം,” നൽകിക്കൊണ്ട് നാം നമ്മുടെ ശുശ്രൂഷ നിറവേററാൻ കഠിനശ്രമം ചെയ്യണം. (എബ്രാ. 13:15; ഹോശയ 14:2 താരതമ്യപ്പെടുത്തുക.) ഇതു ചെയ്യുന്നതിന്, നമുക്ക് വയൽസേവനത്തിൽ ക്രമമായ ഒരു പങ്കുണ്ടായിരിക്കാൻ പട്ടികയുണ്ടാക്കുകയും യഹോവയുടെ സ്തുതിക്കുവേണ്ടി നമ്മുടെ ശുശ്രൂഷ നിറവേററാൻ നമ്മെ പ്രാപ്തരാക്കുന്ന ന്യായമായ ലാക്കുകൾ സ്ഥാപിക്കുകയും ചെയ്യാം.