വയൽശുശ്രൂഷയിൽ പൂർണ്ണദേഹിയോടെ പ്രവർത്തിക്കുക
ഭാഗം 5: പൂർണ്ണദേഹിയോടെയുളള സേവനത്തിന്റെ സമൃദ്ധമായ പ്രയോജനങ്ങൾ
1 യഹോവ മുഴുദേഹിയോടെ സേവിക്കുന്ന തന്റെ ദാസൻമാർക്ക് സമൃദ്ധമായ പ്രയോജനങ്ങൾ സീമാതീതമായി ലഭ്യമാക്കിയിരിക്കുന്നു. (സങ്കീ. 116:12) നമുക്ക് നമ്മുടെ ശുശ്രൂഷയിൽ യഹോവയിൽനിന്ന് പൂർണ്ണ അളവിലുളള അനുഗ്രഹങ്ങൾ എങ്ങനെ ആസ്വദിക്കാൻ കഴിയും? നമുക്കുവേണ്ടി ഏതനുഗ്രഹങ്ങൾ കരുതിയിരിക്കുന്നു? നമുക്ക് അവന്റെ അംഗീകാരവും ആനുകൂല്യവും ഉറപ്പുവരുത്തുന്നതിന് നാം എന്തു ചെയ്യണം?
2 വ്യക്തിപരമായ പ്രയത്നം ആവശ്യം: നിങ്ങൾ ദൈവദത്തമായ പ്രയോജനങ്ങൾ അനുഭവിക്കുന്നതിന്റെ വ്യാപ്തി അധികമായും ദൈവേഷ്ടം ചെയ്യുന്നതിനുളള നിങ്ങളുടെ വ്യക്തിപരമായ പ്രയത്നങ്ങളെ ആശ്രയിച്ചിരിക്കുന്നു. ശുശ്രൂഷയെ സംബന്ധിച്ച് പൗലോസ് എഴുതി: “ഓരോരുത്തർക്കും അവനവന്റെ അദ്ധ്വാനമനുസരിച്ച് അവനവന്റെ പ്രതിഫലം ലഭിക്കും.” (1 കൊരി. 3:8) അതുകൊണ്ട് നമുക്ക് ശുശ്രൂഷയിൽ നമ്മാൽ സാദ്ധ്യമാകുന്നടത്തോളം പൂർണ്ണമായ പങ്കുവഹിക്കാം. അപ്പോസ്തലനായ പൗലോസിന് അനേകം ആളുകളെ, മുഴു സഭകളെപ്പോലും, ദൈവത്തെക്കുറിച്ച് അറിയുന്നതിന് സഹായിക്കുന്നതിലുളള വ്യക്തിപരമായ പ്രതിഫലമുണ്ടായിരുന്നു. വിശ്വാസത്തിലുളള അവരുടെ ദൃഢത നിരീക്ഷിച്ചതിൽ അവൻ എത്രമാത്രം സന്തോഷം അനുഭവിച്ചു! (1 തെസ്സ. 2:19, 20) ഒരു പക്ഷേ, നിങ്ങളുടെ സാഹചര്യങ്ങൾ ശുശ്രൂഷയിൽ പൗലോസിനെപ്പോലെ പൂർണ്ണമായി ഉൾപ്പെടുന്നതിന് അനുവദിക്കയില്ലായിരിക്കാം. എന്നിരുന്നാലും, ഒരു വ്യക്തിയെയോ ചെമ്മരിയാടുതുല്യരായ ഒരു കുടുംബത്തെപോലുമോ ജീവനിലേക്കുളള വഴിയിൽ ദൃഢമായി ഉറപ്പിക്കാൻ സഹായിക്കുന്നത് സമൃദ്ധമായ അനുഗ്രഹമായിരിക്കയില്ലയോ? വീടുതോറുമുളള ശുശ്രൂഷയിൽ കഠിനവേല ചെയ്യുന്നതിനും മടക്കസന്ദർശനങ്ങളാലും ബൈബിൾ അദ്ധ്യയനങ്ങളാലും പിന്തുടരുന്നതിനും എന്തോരു പ്രോത്സാഹനം!
3 കൂടുതലായ പ്രയോജനങ്ങൾ: മുഴുദേഹിയോടെയുളള സേവനത്തിന്റെ ഒരു അമൂല്യമായ പ്രയോജനം, ഒരു കൂട്ടുവേലക്കാരൻ എന്ന നിലയിൽ ഒരുവൻ യഹോവയോടും യേശുക്രിസ്തുവിനോടും കൂടുതൽ അടുപ്പിക്കപ്പെടുന്നു എന്നതാണ്. (മത്താ. 11:29, 30; 1 കൊരി. 3:9) നിങ്ങളെ ശുശ്രൂഷയിൽ ദൈവത്തിന്റെ ആത്മാവ് സഹായിക്കുന്നുവെന്നറിയുന്നതിൽ എത്ര സന്തോഷമുണ്ട്! (മത്താ. 10:20; യോഹ. 14:26) അതുകൂടാതെ, സഭയിലെ മററുളളവരോടൊത്തുനിന്ന് ഉത്സാഹപൂർവം പ്രവർത്തിക്കുന്നത് നമ്മുടെ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ബന്ധത്തെ ശക്തീകരിക്കുന്നു.
4 ഈ അന്ത്യനാളുകളിൽ യഹോവ തന്റെ ഇഷ്ടം നിറവേററാൻ ഉപയോഗിക്കുന്ന സ്ഥാപനത്തെ നാം പൂർണ്ണമായി പിന്താങ്ങുന്നില്ലെങ്കിൽ നമുക്ക് അവനിൽനിന്നുളള മുഴുപ്രയോജനങ്ങളും ആസ്വദിക്കാൻ കഴിയുകയില്ല. (2 രാജാ. 10:15 താരതമ്യം ചെയ്യുക.) നാം ദൈവത്തിന്റെ സരണിയിലൂടെ നമുക്കു ലഭിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ അടുത്തും മുഴുഹൃദയത്തോടെയും പിൻപററുകയും സഭാപ്രവർത്തനങ്ങളിൽ സജീവമായി ഉൾപ്പെടുകയും ചെയ്യുമ്പോൾ നാം സാത്താന്റെ കുടിലമായ ഉപായങ്ങളിൽനിന്ന് ആത്മീയമായി സംരക്ഷിക്കപ്പെടുന്നു. ശുശ്രൂഷയിൽ കൂടുതൽ ഉൽപ്പാദകമായ പങ്കുണ്ടായിരിക്കുന്നതിന് നാം പ്രാപ്തരായിത്തീരുന്നു.
5 വയൽശുശ്രൂഷയിൽ പൂർണ്ണദേഹിയോടെ പ്രവർത്തിക്കുക എന്ന അഞ്ചുഭാഗങ്ങളുളള ലേഖനങ്ങളുടെ ഈ പരമ്പര, ഉൾപ്പെട്ടിരിക്കുന്ന അനേകം വസ്തുതകൾ പ്രദീപ്തമാക്കിയിരിക്കുന്നു. പൂർണ്ണദേഹിയോടെ പ്രവർത്തിക്കാൻ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്ന യഹോവയോടുളള വിലമതിപ്പ് കെട്ടുപണിചെയ്യുന്നതിനുളള താക്കോലുകൾ എന്തെല്ലാമെന്ന് നിങ്ങൾ ഓർമ്മിക്കുന്നുവോ? (ഓഗസ്ററ്) വയൽശുശ്രൂഷയിൽ ഉൽസാഹം കെട്ടുപണിചെയ്യുന്നതിന് തയ്യാറാകൽ അത്യാവശ്യമായിരിക്കുന്നതെന്തുകൊണ്ട്? നമുക്ക് എങ്ങനെ തയ്യാറാകാൻ കഴിയും? (സെപ്ററംബർ) അനുഭവസമ്പന്നരായ പ്രസാധകർക്ക് പൂർണ്ണദേഹിയോടെ പ്രവർത്തിക്കാൻ മററുളളവരെ എങ്ങനെ സഹായിക്കാൻ കഴിയും? (ഒക്ടോബർ) വ്യക്തിപരമായ നല്ല സംവിധാനത്തിന് ശുശ്രൂഷയിൽ പൂർണ്ണദേഹിയോടെ പ്രവർത്തിക്കാൻ നമ്മെ എങ്ങനെ സഹായിക്കാൻ കഴിയും? (നവംബർ) നിങ്ങൾ ഈ നിർദ്ദേശങ്ങൾ ബാധകമാക്കുന്നുണ്ടോ?
6 യഹോവയെ അനുസരിക്കുന്നതിനാൽ നമുക്ക് പ്രയോജനം ലഭിക്കുന്നതിന് അവൻ ആഗ്രഹിക്കുന്നു. (യെശ. 48:17) കൂടാതെ, പൂർണ്ണദേഹിയോടെയുളള സേവനത്തിന്റെ പ്രയോജനങ്ങൾ നിങ്ങളെ ശ്രദ്ധിക്കുന്നവരിലേക്കും വ്യാപിക്കുന്നു. (1 തിമൊ. 4:15, 16) ചെയ്യുന്ന വേലയിൽ നിങ്ങൾ ദത്തശ്രദ്ധരായിരിക്കുമ്പോൾ യഹോവ അതു നിരീക്ഷിക്കുകയും നിത്യജീവന്റെ “അവകാശമെന്ന തക്ക പ്രതിഫലം നിങ്ങൾക്കു ലഭിക്കു”കയും ചെയ്യും.—കൊലോ. 3:23, 24.