ദിവ്യാധിപത്യ വാർത്തകൾ
ബ്രിട്ടീഷ് വേർജിൻ ഐലൻഡ്‌സ്: മെയ്യിൽ 136 പ്രസാധകരുടെ പുതിയ അത്യച്ചം, 206 ബൈബിൾ അദ്ധ്യയനങ്ങൾ നടത്തി, അതും ഒരു പുതിയ അത്യുച്ചമായിരുന്നു.
ഫിജി: മെയ്യിൽ അവരുടെ തുടർച്ചയായ 77-ാമതു പ്രസാധക അത്യുച്ചം, 1,642 പേർ റിപ്പോർട്ടുചെയ്തു. അവർ തങ്ങളുടെ തുടർച്ചയായ 32-ാമതു മണിക്കൂർ അത്യുച്ചത്തിലും 48-ാമതു മടക്ക സന്ദർശന അത്യുച്ചത്തിലും ബൈബിളദ്ധ്യയന അത്യുച്ചത്തിലും എത്തിച്ചേർന്നു. മെയ്യിൽ ബ്രാഞ്ച് പ്രദേശത്ത് അഞ്ചു പുതിയ സഭകൾ രൂപീകരിച്ചു.
കെനിയാ: മെയ്യിൽ 6,065 പ്രസാധകരുടെ പുതിയ അത്യുച്ചത്തോടുകൂടെ ആദ്യമായി പ്രസാധകരുടെ 6,000 എന്ന പരിധി കവിഞ്ഞു.
കൊറിയാ: മെയ്യിൽ 65,260 പ്രസാധകർ റിപ്പോർട്ടു ചെയ്‌തു, കഴിഞ്ഞ 89 മാസങ്ങളിൽ അവരുടെ 84-ാമതു അത്യുച്ചം.
പാപ്പുവാ ന്യൂ ഗിനിയാ: മെയ്യിൽ 2,547 പ്രസാധകർ റിപ്പോർട്ടു ചെയ്തുകൊണ്ട് മറെറാരു അത്യുച്ചത്തിൽ എത്തിച്ചേർന്നു.
യു.എസ്സ്.വേർജിൻ ഐലൻഡ്‌സ്: മെയ്യിൽ 19 ശതമാനത്തിന്റെ വർദ്ധനവ് 560 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം കൈവരുത്തി.