സത്യത്തിന്റെ വചനം വൈദഗ്ദ്ധ്യത്തോടെ കൈകാര്യം ചെയ്യൽ
1 ദൈവത്തിന്റെ വചനം ഉപയോഗിക്കുന്നതിലുളള നമ്മുടെ വൈദഗ്ദ്ധ്യത്തിന് ആളുകൾ സുവാർത്തയോട് പ്രതികരണം കാട്ടുന്ന വിധത്തെ സ്വാധീനിക്കാൻ കഴിയും. അതുകൊണ്ട് പൗലോസ് ഇപ്രകാരം പറഞ്ഞുകൊണ്ട് ശുശ്രൂഷയിൽ പാടവം വർദ്ധിപ്പിക്കുന്നതിന് പ്രോത്സാഹിപ്പിച്ചു: “സത്യത്തിന്റെ വചനത്തെ ശരിയായി കൈകാര്യം ചെയ്തുകൊണ്ട് ലജ്ജിക്കാൻ യാതൊന്നുമില്ലാത്ത ഒരു വേലക്കാരനായി, ദൈവത്തിനു അംഗീകാരമുളളവനായി നിന്നേത്തന്നെ കാഴ്ചവെക്കുന്നതിന് നിന്റെ പരമാവധി ചെയ്യുക.”—2 തിമൊ. 2:15.
2 ബൈബിൾ ഉപയോഗിക്കുന്നതിലുളള വൈദഗ്ദ്ധ്യം വളർത്തിയെടുക്കണം. വ്യക്തിപരമായ പഠനത്തിന് സമയം മാററിവെക്കുന്നതും ക്രിസ്തീയയോഗങ്ങൾക്ക് ഹാജരാകുന്നതും അത്യാവശ്യമാണ്. എന്നിരുന്നാലും, ശുശ്രൂഷയിൽ ക്രമമായി ബൈബിൾ ഉപയോഗിച്ചുകൊണ്ട് നാം പഠിക്കുന്ന കാര്യങ്ങൾ പ്രായോഗികമാക്കണം. ഇതിന് നാം ദൈവത്തിന്റെ സഹായവും വഴികാട്ടലും തേടവേ തുടർച്ചയായ പ്രയത്നം ആവശ്യമാണ്.—1 യോഹ. 3:22.
3 ദൈവവചനത്തിൽ കേന്ദ്രീകരിക്കുക: നമ്മുടെ സന്ദേശം നമ്മുടെ സ്വന്തത്തിൽനിന്ന് ഉത്ഭവിച്ചതല്ല, എന്നാൽ ദൈവത്തിന്റെ വചനത്തിൽനിന്നുളളതാണ് എന്ന് ആളുകൾ തിരിച്ചറിയുന്നത് പ്രധാനമാണ്. (യോഹ. 7:18) ബൈബിളിൽ ദൈവം ഒരു വിഷയം സംബന്ധിച്ച് എന്തു പറയുന്നു എന്ന് ഒരു വ്യക്തിയെ കാണിച്ചുകൊടുക്കുന്നതിന് വലിയ സ്വാധീനം ഉണ്ടായിരിക്കാൻ കഴിയും. നീതിഹൃദയരായ ആളുകൾ ബൈബിളിന്റെ ശക്തമായ ദൂതിനാൽ ആകർഷിക്കപ്പെടുന്നു. നാം തിരുവെഴുത്തുകൾ കൂടുതലായി ഉപയോഗിക്കുമ്പോൾ നാം കൂടുതൽ വൈദഗ്ദ്ധ്യമുളളവരായിത്തീരുന്നു, മററുളളവർക്ക് പ്രയോജനം ചെയ്യുന്ന ദൈവവചനവുമായുളള കൂടുതലായ ഇടപഴകൽ അവർക്ക് പ്രദാനം ചെയ്യാൻ പ്രാപ്തരായിത്തീരുകയും ചെയ്യും.
4 മിക്ക ആളുകളും ബൈബിൾ പരിചയമില്ലാത്തവരാണ്. അത് ഉപയോഗിക്കുമ്പോൾ നാം കേവലം വാക്യങ്ങൾ വായിക്കുന്നതിലും അധികം ചെയ്യണം. ഒരു തിരുവെഴുത്ത് അവതരിപ്പിക്കുന്നതെങ്ങനെയെന്ന് തീരുമാനിക്കുന്നതിന് ചിന്താപൂർവകമായ തയ്യാറാകൽ ആവശ്യമാണ്. ചോദ്യങ്ങളൊ ഒരു പ്രസ്താവിത പ്രശ്നമൊ താൽപ്പര്യം ഉണർത്തുന്നതിന് ഉപയോഗിക്കാവുന്നതാണ്. കൂടാതെ, തിരുവെഴുത്ത് വായിച്ചശേഷം നാം പറയുന്നതിനും ശ്രദ്ധകൊടുക്കണം. കേവലം ഒററ വായനകൊണ്ട് വ്യക്തിക്ക് ആശയം ഉൾക്കൊളളാൻ കഴിയുകയില്ലായിരിക്കാം. മുഖ്യ വാക്കുകൾ വീണ്ടും ഊന്നിപ്പറയുന്നതും ബാധകമാക്കുന്നതും ആശയങ്ങൾ ആഴ്ന്നിറങ്ങുന്നതിന് അനുവദിക്കും.—സ്കൂൾ ഗൈഡ്ബുക്ക്, പാഠം 24-ഉം 25-ഉം കാണുക.
5 സമർപ്പണം: ഡിസംബറിൽ നാം ആത്മാർത്ഥമായ താൽപര്യമുളള ആളുകളെ കണ്ടെത്തുമ്പോൾ നാം അവർക്ക് വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോകഭാഷാന്തരവും ബൈബിൾ—ദൈവത്തിന്റെ വചനമോ മനുഷ്യരുടേതോ? എന്ന പുസ്തകവും അവർക്ക് സമർപ്പിക്കും. ഈ സമർപ്പണവുമായി നമുക്ക് ആളുകളെ എങ്ങനെ സമീപിക്കാം? നമ്മേത്തന്നെ പരിചയപ്പെടുത്തിയശേഷം നമുക്ക് ഇങ്ങനെ പറയാൻ കഴിയും: “ഇന്ന് അനേകരും മാർഗ്ഗനിർദ്ദേശത്തിനായി വിവിധ വ്യക്തികളിലേക്കും പ്രസിദ്ധീകരണങ്ങളിലേക്കും നോക്കുന്നു. പ്രായോഗിക മാർഗ്ഗനിർദ്ദേശത്തിന്റെ ഏററവും മെച്ചമായ ഉറവിടം ഏതാണെന്നാണ് നിങ്ങൾ വിചാരിക്കുന്നത്? [മറുപടിപറയാൻ അനുവദിക്കുക.] ജ്ഞാനത്തിന്റെ യഥാർത്ഥ ഉറവിടത്തെ സംബന്ധിച്ച് ബൈബിൾ പറയുന്നത് എന്തെന്ന് പരിഗണിക്കുക. [സദൃശവാക്യങ്ങൾ 2:6, 7 വായിക്കുക.] മാനുഷ ജ്ഞാനം അനർത്ഥത്തിലേക്കും നൈരാശ്യത്തിലേക്കും നയിച്ചുകൊണ്ട് ദുഃഖകരമായി കുറവുളളതെന്ന് തെളിഞ്ഞിരിക്കുന്നു. എന്നിരുന്നാലും ദൈവജ്ഞാനം എല്ലായ്പ്പോഴും ആശ്രയയോഗ്യവും പ്രയോജനപ്രദവും എന്ന് തെളിഞ്ഞിരിക്കുന്നു. [യെശയ്യാവ് 48:17, 18 വായിക്കുക.] അതുകൊണ്ട്, നാം നമ്മെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ തരണം ചെയ്യുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശം പ്രദാനം ചെയ്യുന്ന ദൈവത്തിലേക്ക് നോക്കണം.” പിന്നീട് നമുക്ക് ദൈവത്തിന്റെ വചനം പുസ്തകത്തിന്റെ 12-ാം അദ്ധ്യായത്തിലേക്ക് തിരിഞ്ഞ് 2-ാം ഖണ്ഡികയിലേക്ക് ശ്രദ്ധ തിരിക്കാൻ കഴിയും. അതിനുശേഷം ആ അദ്ധ്യായത്തിൽനിന്നുളള ഒരു പ്രായോഗിക ആശയത്തെ ബന്ധിപ്പിക്കാൻ കഴിയും.
6 ദൈവത്തിന്റെ ജ്ഞാനത്തിന്റെ ശ്രേഷ്ഠത പ്രദീപ്തമാക്കുന്നതിന് സദൃശവാക്യങ്ങൾ 2:6, 7 ഉപയോഗിച്ചശേഷം പുതിയലോകഭാഷാന്തരം അവതരിപ്പിച്ചുകൊണ്ട് വീട്ടുകാരന് നിങ്ങൾ എന്തുകൊണ്ട് ബൈബിളിനെ ബഹുമാനിക്കാനും അമൂല്യമായി കണക്കാക്കാനും ഇടയായി എന്ന് വിശദീകരിക്കുക. അതിന്റെ ഉപദേശങ്ങൾ അയാൾക്ക് പ്രയോജനം ചെയ്യുമെന്നും ഭാവിക്കുവേണ്ടി ഒരു ഉറച്ച പ്രത്യാശ പ്രദാനം ചെയ്യുമെന്നും അയാളെ അറിയിക്കുക. അത്തരം ചർച്ച ദൈനംദിന പ്രശ്നങ്ങളെ സംബന്ധിച്ച ബൈബിളിന്റെ ജ്ഞാനപൂർവകമായ ചില ബുദ്ധിയുപദേശങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനുളള അവസരങ്ങൾ തുറക്കുകയും ഒരു ബൈബിളദ്ധ്യയനത്തിലേക്ക് നയിക്കുകയും ചെയ്തേക്കാം.
7 യേശു പരമാർത്ഥഹൃദയികളെ സഹായിക്കുന്നതിനും തന്റെ എതിരാളികളെ ഖണ്ഡിക്കുന്നതിനും എല്ലായ്പ്പോഴും തിരുവെഴുത്തുകളെ പരാമർശിച്ചു. പൗലോസ് പഠിപ്പിച്ച കാര്യങ്ങൾ ‘പരാമർശനങ്ങളാൽ വിശദീകരിക്കുകയും തെളിയിക്കുകയും’ ചെയ്യുന്നത് അവന്റെ പതിവായിരുന്നു. (പ്രവൃ. 17:2, 3) സത്യത്തിന്റെ വചനം കൈകാര്യം ചെയ്യുന്നതിൽ എന്നത്തേതിലും അധികമായി വൈദഗ്ദ്ധ്യമുളളവരായിത്തീരാൻ നാം തീവ്രമായി ശ്രമിക്കവേ ശുശ്രൂഷയിലെ നമ്മുടെ ഉറപ്പും സന്തോഷവും വർദ്ധിക്കും.