സഭാപുസ്തകാദ്ധ്യയന ക്രമീകരണം
ഭാഗം 4: അന്യോന്യം കെട്ടുപണിചെയ്യുന്നതിൽ തുടരുക
1 ഒരു സഭാപുസ്തകാദ്ധ്യയനകൂട്ടത്തിലെ ഓരോരുത്തർക്കും കൂട്ടത്തിലെ മററുളളവരുടെ ആത്മീയാഭിവൃദ്ധിക്കുവേണ്ടി അർത്ഥവത്തായ ഒരു പങ്കു വഹിക്കാൻ കഴിയും. ‘വിശേഷാൽ അന്ത്യ അടുത്തുവരുമ്പോൾ മററുളളവരെ സ്നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹിപ്പിക്കുവാനു’ളള തിരുവെഴുത്തു കൽപ്പന അനുസരിക്കാൻ നമ്മളെല്ലാം ആഗ്രഹിക്കുന്നു.—എബ്രാ.10:24, 25.
2 അന്യോന്യം സഹായിക്കൽ: പുസ്തകാദ്ധ്യയനത്തിൽ ഒരു ഊഷ്മളമായ, സൗഹാർദ്ദാന്തരീക്ഷം സൃഷ്ടിക്കുന്നതിന് എല്ലാവർക്കും സഹായിക്കാൻ കഴിയും. നാം ഓരോരുത്തരും മററംഗങ്ങളിൽ ഒരു വ്യക്തിപരമായ താത്പര്യം പ്രകടമാക്കുമ്പോൾ അത് കൂട്ടത്തിന്റെ അടുപ്പത്തിന് സംഭാവന ചെയ്യുന്നു. ഗലാത്യർ 6:10-ൽ, “എല്ലാവർക്കും നൻമ ചെയ്യുക, എന്നാൽ വിശേഷാൽ വിശ്വാസത്തിൽ നമ്മോടു ബന്ധപ്പെട്ടവർക്ക്” എന്ന് നമുക്ക് മാർഗ്ഗനിർദ്ദേശം നൽകിയിരിക്കുന്നു. ദൃഷ്ടാന്തത്തിന് പുസ്തകാദ്ധ്യയനത്തിൽപെട്ട ആരെങ്കിലും അസുഖമായിട്ട് മീററിംഗിന് ഹാജരാകാതിരിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കുന്നുവോ? ഒരുപക്ഷേ നിങ്ങൾക്ക് അവരുമായി ടെലഫോണിൽ ബന്ധപ്പെടാൻ കഴിയും അല്ലെങ്കിൽ അവരെ വ്യക്തിപരമായി സന്ദർശിക്കാൻ കഴിയും. ഒരു പുസ്തകാദ്ധ്യയന കൂട്ടത്തിലെ അത്തരം ആത്മാവ് സഹോദരങ്ങളെ കൂടുതൽ അടുപ്പിക്കുന്നു.
3 ചിലർക്ക് ദൈനംദിന സമ്മർദ്ദങ്ങളാലോ കുടുംബ ഉത്തരവാദിത്തങ്ങളാലോ അല്ലെങ്കിൽ മററു പ്രശ്നങ്ങളാലോ പ്രോത്സാഹനം ആവശ്യമുണ്ടോ? സഹായിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? മീററിംഗുകളിൽ മററുളളവരെ കേവലം അഭിവാദനം ചെയ്യുന്നതല്ലാതെ അവരുമായി സംഭാഷണത്തിലേർപ്പെടുന്നതിന് ഒരു പ്രത്യേക ശ്രമം ചെയ്യുക. ചിലർ ലജ്ജാപ്രവണതയുളളവരായിരിക്കാം, എന്നാൽ ആരെങ്കിലുമായി സംസാരിക്കാൻ അവർ നോക്കുന്നുണ്ടായിരിക്കാം, സമീപിച്ചാൽ പ്രതികരിക്കുകയും ചെയ്തേക്കാം. (ആരാധനയിൽ ഏകീകൃതർ പേ. 137-8) അപ്പോസ്തലനായ പൗലോസ്, “വിഷാദമുളള ദേഹികളോട് ആശ്വാസപ്രദമായി സംസാരിപ്പിൻ, ബലഹീനരെ പിന്താങ്ങുവിൻ, എല്ലാവരോടും ദീർഘക്ഷമ കാണിപ്പിൻ” എന്ന് ക്രിസ്ത്യാനികളെ പ്രോൽസാഹിപ്പിച്ചു. (1 തെസ്സ. 5:14) ആരെങ്കിലും രോഗിയോ നിരാശിതരോ ആണെങ്കിൽ സ്നേഹിതർ സന്ദർശിക്കയൊ സഹായം വാഗ്ദാനം ചെയ്യുകയൊ ചെയ്യുന്നെങ്കിൽ അത് എത്ര ആശ്വാസകരമായിരിക്കും! മിക്കപ്പോഴും മററാരെങ്കിലും കരുതുന്നുവെന്ന് കേവലം അറിയേണ്ട ആവശ്യമേ ഉണ്ടായിരിക്കയുളളു.
4 നാം വയൽസേവനക്രമീകരണത്തോട് സഹകരിക്കുന്നതിനും ആഗ്രഹിക്കുന്നു. നാം കൂട്ടത്തിലെ വിവിധ ആളുകളോടൊത്ത് പ്രവർത്തിക്കാൻ ശ്രമിക്കണം. (2 കൊരി. 6:11-13; 12:15) ചിലപ്പോൾ പുസ്തകാദ്ധ്യയന നിർവാഹകൻ ആരെയെങ്കിലും സഹായിക്കാൻ നമ്മോട് ആവശ്യപ്പെട്ടേക്കാം. നാം എങ്ങനെ പ്രതികരിക്കും? പ്രസാധകരും പയനിയർമാരും പ്രസംഗവും ശിഷ്യരാക്കലും വേലയുടെ വിവിധ വശങ്ങളിൽ ഒത്തൊരുമിച്ചു പ്രവർത്തിക്കുമ്പോൾ പുസ്തകാദ്ധ്യയനകൂട്ടം വളരെയധികം ശക്തിപ്പെടുന്നു.
5 നിങ്ങൾക്ക് പുസ്തകാദ്ധ്യയന ക്രമീകരണത്തിനു സംഭാവന ചെയ്യാൻ കഴിയുന്ന മററു വിധങ്ങളുണ്ട്. നിങ്ങളുടെ നല്ല ദൃഷ്ടാന്തം പ്രധാനമാണ്. ദൃഷ്ടാന്തത്തിന്, നിങ്ങൾ രാജ്യഹോളിലെ ഒരു മീററിംഗിന് ഹാജരാകുമ്പോഴെന്നപോലെ വസ്ത്രധാരണം നടത്തുമ്പോൾ നിങ്ങൾ ആദരവു കാണിക്കുന്നു. അശ്രദ്ധമായി വസ്ത്രം ധരിക്കുന്ന ശീലം വികസിപ്പിച്ചിട്ടുണ്ടായിരുന്നേക്കാവുന്നവർക്ക് നിങ്ങൾ ക്രിയാത്മകമായ ഒരു മാതൃക വെക്കുന്നു. മീററിംഗിനെ ശല്യപ്പെടുത്താത്ത വിധത്തിൽ നിങ്ങൾ സമയത്തിന് ഹാജരാകുന്നത് പതിവാക്കിയിട്ടുണ്ടോ?
6 സഭാപുസ്തകാദ്ധ്യയനക്രമീകരണം നമ്മുടെ മുഴുപിന്തുണയും ആവശ്യമുളള യഹോവയിൽനിന്നുളള ഒരു സ്നേഹപൂർവകമായ കരുതലാണ്. (യെശ. 40:11) നമുക്ക് വ്യക്തിപരമായ സഹായം ലഭിക്കാൻ കഴിയുന്നതും മററുളളവരുടെ ആത്മീയ വീര്യത്തിന് സംഭാവന ചെയ്യുന്നതുമായ ഒരു സ്ഥലമാണ് അത്. നമുക്കെല്ലാം ഈ ക്രമീകരണത്തിന് പൂർണ്ണപിന്തുണ കൊടുത്തുകൊണ്ട്, “അന്യോന്യം ആശ്വസിപ്പിച്ചുകൊണ്ടും അന്യോന്യം കെട്ടുപണിചെയ്തുകൊണ്ടും ഇരിക്കാം.”—1 തെസ്സ. 5:11.