എന്നേക്കും ജീവിക്കാൻ പുസ്തകംകൊണ്ട് യഥാർത്ഥ ജ്ഞാനം പ്രഘോഷിക്കുക
1 ഒരു മനോഹരമായ ഭൗമിക പറുദീസയിൽ പൂർണ്ണതയുളള നിത്യജീവൻ! യഹോവയിൽനിന്നുളള എത്ര ശ്രേഷ്ഠമായ ദാനം! അവന്റെ സ്നേഹം ഈ പ്രത്യാശ, നമ്മുടെ ഇൻഡ്യൻപ്രദേശത്ത് ഉപയോഗിക്കുന്ന പത്തുഭാഷകളിൽ പെട്ടെന്ന് ലഭ്യമാകുന്ന, നിങ്ങൾക്ക് ഭൂമിയിലെ പറുദീസായിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം ഉപയോഗിച്ചുകൊണ്ട് നമ്മുടെ പ്രദേശത്തുളള ആളുകളുമായി പങ്കുവെക്കാൻ നമ്മെ പ്രേരിപ്പിക്കണം.
2 ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കൽ എന്ന വിഷയം ചർച്ച ചെയ്യുന്നതിനും ഈ പുസ്തകം സമർപ്പിക്കുന്നതിനും നാമെല്ലാം ആദ്യമായി അതിന്റെ ഉളളടക്കം പൂർണ്ണമായി പരിചയപ്പെട്ടിരിക്കണം. നിങ്ങൾക്ക് സംഭാഷണവിഷയത്തോടൊത്ത് ഉപയോഗിക്കുന്നതിന് ചില രസകരമായ വയൽസേവന ആശയങ്ങൾ ഉണ്ടെന്നുളളതിനു സംശയമില്ല. നമ്മുടെ പ്രദേശത്തുളളത് ഏതുതരം ആളുകളാണെന്ന് അറിയുന്നത് നിത്യജീവനുവേണ്ടിയുളള യഹോവയുടെ വാഗ്ദത്തത്തിൽ അവരുടെ താൽപ്പര്യം ഉണർത്തുന്നതിന് ഏത് അദ്ധ്യായങ്ങൾ അല്ലെങ്കിൽ പ്രത്യേക ആശയങ്ങൾ ഉപയോഗിക്കാമെന്ന് തീരുമാനിക്കുന്നതിന് നമ്മെ സഹായിക്കും. സത്യത്തിലുളള വീട്ടുകാരന്റെ താൽപ്പര്യത്തെ പിടിച്ചുപററുന്ന ചിത്രങ്ങൾ ശ്രദ്ധിക്കുക. ഈ പുസ്തകം നിങ്ങളുടെ പ്രദേശത്ത് സമർപ്പിക്കുമ്പോൾ ഇവ മനസ്സിൽ പിടിക്കുക.
3 ഒരു വിശിഷ്ടമായ അദ്ധ്യയന പുസ്തകം: എന്നേക്കും ജീവിക്കാൻ പുസ്തകം ഭാവിയിലെ കൂട്ടിച്ചേർക്കലിൽ ഒരു വലിയ പങ്കുണ്ടായിരിക്കുന്ന ഒരു വിശിഷ്ടമായ അദ്ധ്യയനസഹായിയായിരിക്കുമെന്നതിന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ “ദൈവം സത്യവാൻ,” “നിത്യജീവനിലേക്കു നയിക്കുന്ന സത്യം” എന്നീ വിജയപ്രദ ബൈബിളദ്ധ്യയന സഹായികൾ ഉപയോഗിക്കുന്നതിൽ പഠിച്ച കാര്യങ്ങൾ ഈ പുസ്തകം വികസിപ്പിക്കുന്നതിന് പ്രയോജനപ്പെടുത്തിയിരിക്കുന്നു. അങ്ങനെ ഇതിൽ അടിസ്ഥാനപരമായി ആ പഴയ പുസ്തകങ്ങളിൽ കാണപ്പെടുന്ന അതേ തിരുവെഴുത്തു വിഷയങ്ങൾ ഉത്തമ അദ്ധ്യാപന സാങ്കേതികമാർഗ്ഗങ്ങളോടൊപ്പം അടങ്ങിയിരിക്കുന്നു.
4 വിവിധ ബൈബിളുപദേശങ്ങൾ എങ്ങനെ കൂടുതൽ വ്യക്തമായും കൂടുതൽ സൂക്ഷ്മമായും വിശദീകരിക്കാൻ കഴിയുമെന്നതിന് അധികം പരിഗണന കൊടുക്കപ്പെട്ടു. ദൃശ്യവും വാഗ്രൂപേണയുമുളള ചിത്രീകരണങ്ങൾ കൂടുതൽ ഫലപ്രദവും ചോദ്യങ്ങൾ കൂടുതൽ പരിശോധനാത്മകവും ആക്കിത്തീർക്കുന്നതിന് സമയമെടുത്തു. ഒരു സ്ഥിരമായ ലക്ഷ്യം വിദ്യാർത്ഥിയുടെ ഹൃദയത്തിൽ എത്തിച്ചേരുകയെന്നതായിരുന്നു. ഒരു പ്രസാധകൻ എഴുതി: “അതിന്റെ സുന്ദരമായ അവതരണത്തേക്കാളും ബഹുലമായ ചിത്രങ്ങളേക്കാളും ഉപരിയായിപോലും ഞാൻ തിരുവെഴുത്തുകളുടെ ശക്തമായ ഉപയോഗവും ചോദ്യങ്ങളും വിദ്യാർത്ഥിയെ യഹോവയോടുളള തന്റെ ബന്ധത്തിൽ എല്ലാ കാര്യങ്ങളും കാണുന്നതിന് ഇടയാക്കുന്ന വ്യക്തിപരമായ സമീപനവും അത്രക്ക് ഇഷ്ടപ്പെടുന്നു. വ്യക്തമായി കാണിച്ചിരിക്കുന്ന വൈരുദ്ധ്യങ്ങൾ ആളുകളെ തീരുമാനങ്ങൾ ചെയ്യുന്നതിന്, അതേ, അവരുടെ വിശ്വാസങ്ങളിലും നടത്തയിലും മനോഭാവങ്ങളിലും മതങ്ങളിലും മാററങ്ങൾ വരുത്തേണ്ടതിന്റെ ആവശ്യം കാണുന്നതിന് സഹായിക്കും.”
5 വിപുലവ്യാപകമായ വിഷയങ്ങൾ: ബൈബിൾ സത്യങ്ങൾ അവതരിപ്പിക്കുന്നതിലുളള ഇതിന്റെ ഫലപ്രദമായ വിധം കൂടാതെ ഈ പുസ്തകം നമ്മുടെ മുൻ അദ്ധ്യയനസഹായികളിലേതിനേക്കാൾ വിപുലവ്യാപകമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. വിദ്യാർത്ഥിക്ക് പ്രയോജനം ചെയ്യത്തക്കവണ്ണം പുതിയവർക്കുവേണ്ടിയുളള ജീവൽപ്രധാനമായ വിവരങ്ങൾ സംയോജിപ്പിച്ചിരിക്കുന്നു. ദൃഷ്ടാന്തത്തിന്, അടുത്ത കാലത്ത് ധാർമ്മികനടത്തയുടെ കാര്യം അനേകം പുതിയവരെ സത്യത്തിൽ പുരോഗതി പ്രാപിക്കുന്നതിന് പ്രതിബന്ധമായിനിന്നുകൊണ്ട് ഒരു വലിയ ഇടർച്ചയായിത്തീർന്നിരിക്കുന്നു. അതുകൊണ്ട് ഈ കാര്യം പൂർണ്ണമായി കൈകാര്യം ചെയ്തിരിക്കുന്നു. ഏതു തെററുകൾ ഒഴിവാക്കണമെന്നതും എങ്ങനെ ഒഴിവാക്കണമെന്നതും സംബന്ധിച്ച് നേരിട്ടുളള ബുദ്ധിയുപദേശം പ്രദാനം ചെയ്തിരിക്കുന്നതിനു പുറമെ ശരിയായതു ചെയ്യുന്നതിനുളള പ്രോത്സാഹനവുമുണ്ട്.
6 വീടുതോറുമുളള ശുശ്രൂഷയിലും തെരുവു സാക്ഷീകരണത്തിലും മടക്കസന്ദർശനങ്ങൾ നടത്തുമ്പോഴും—ഓരോ പ്രസാധകനും എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ ഒന്നോ അധികമോ പ്രതികൾകൊണ്ട് സജ്ജരായിരിക്കാൻ ശുപാർശചെയ്യപ്പെടുന്നു. ഇതു കൂടാതെ വയലിൽ പോകരുത്! ഈ പുസ്തകം അവതരിപ്പിക്കുന്നതിനും ഇതിന്റെ ഉളളടക്കം വിവരിക്കുന്നതിനും ഇതു സമർപ്പിക്കുന്നതിനുമുളള നിങ്ങളുടെ ക്രിയാത്മക മനോഭാവം അനേകം പുതിയ ഭവന ബൈബിളദ്ധ്യയനങ്ങൾ തുടങ്ങുന്നതിനുളള വഴി ഒരുക്കും.
7 ഈ അന്ത്യകാലത്ത് സത്യം പ്രഘോഷിക്കുന്നതിൽ തുടരുന്നതിന് യഹോവ നമുക്കു നൽകിയിരിക്കുന്ന പദവിയെ ജനുവരിയിൽ നാം പ്രയോജനപ്പെടുത്തുമ്പോൾ നമുക്ക് എന്നേക്കും ജീവിക്കാൻ പുസ്തകം തീക്ഷ്ണതയോടെ സമർപ്പിക്കാം.