ദിവ്യാധിപത്യ വാർത്തകൾ
കോംഗൊ: പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് കോംഗൊയിൽ യഹോവയുടെ സാക്ഷികളുടെ വേല 1991 നവംബറിൽ നിയമപരമായി അംഗീകരിക്കപ്പെട്ടു എന്ന് റിപ്പോർട്ടു ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.
പെറു: ഡിസംബറിലെ മൊത്തം 39,104 പ്രസാധകർ ഒരു വർഷം മുമ്പ് അതേ മാസത്തേക്കാൾ 12 ശതമാനം വർദ്ധനവിനെ പ്രതിനിധാനം ചെയ്യുന്നു. 8,842 പയനിയർമാർ പ്രസാധകരുടെ മൊത്തം സംഖ്യയുടെ 23 ശതമാനമായിരുന്നു എന്ന വസ്തുത മികച്ചതാണ്.