നമ്മുടെ പ്രശ്നങ്ങൾ ലഘുപത്രികയിൽ നിന്ന് അദ്ധ്യയനങ്ങൾ ആരംഭിക്കൽ
1 രാജ്യദൂതിൽ താൽപര്യം കാണിച്ച ആരോടെങ്കിലും നിങ്ങൾ സംസാരിച്ചിട്ട് ഇപ്പോൾ കുറെസമയം—ഒരുപക്ഷേ ഒന്നോ രണ്ടോ ദിവസം, അല്ലെങ്കിൽ ഒരാഴ്ച—കഴിഞ്ഞിരിക്കാം. അയാൾ ബൈബിൾ സാഹിത്യം സ്വീകരിച്ചാലും ഇല്ലെങ്കിലും എത്രയും നേരത്തെ ഏതു താൽപര്യത്തെയും പോഷിപ്പിക്കുന്നത് പ്രധാനമാണ്.
2 ആദ്യസന്ദർശനശേഷം നിങ്ങൾ ഉണ്ടാക്കിയ കുറിപ്പ് പുനഃപരിശോധിക്കുക. അതിനുശേഷം നിങ്ങൾ സാക്ഷീകരണ ബാഗ് ഒരുക്കുമ്പോൾ നിങ്ങൾ സമർപ്പിച്ച സാഹിത്യത്തിന്റെ ഒരു പ്രതി നിശ്ചയമായും കരുതുക, മടക്കസന്ദർശന സമയത്ത് നിങ്ങൾക്ക് അത് എടുത്തുനോക്കാൻ കഴിയേണ്ടതിനുതന്നെ.
“നമ്മുടെ പ്രശ്നങ്ങൾ” ലഘുപത്രികയാണ് നിങ്ങൾ സമർപ്പിച്ചതെങ്കിൽ നിങ്ങൾക്ക് ഇപ്രകാരം പറയാവുന്നതാണ്:
▪ “താങ്കളെ ഒരിക്കൽക്കൂടെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. കഴിഞ്ഞ പ്രാവശ്യം നാം സംസാരിച്ചപ്പോൾ ഞാൻ താങ്കളെ ഈ ലഘുപത്രിക കാണിച്ചു. ദൈവം തന്റെ രാജ്യം മുഖാന്തരം നമ്മുടെ പ്രശ്നങ്ങൾക്കെല്ലാം ഒരു പരിഹാരം ഉണ്ടാക്കും എന്ന് തെളിയിക്കാൻ നാം ബൈബിളിൽനിന്ന് ഒരു വാക്യം വായിക്കുകയും ചെയ്തു. രോഗവും അവശതയും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പോലും ഇതിൽ ഉൾപ്പെടുന്നു. അതു വിശ്വസിക്കാൻ പ്രയാസമായി നിങ്ങൾ കാണുന്നുവോ? [വീട്ടുകാരന്റെ പ്രതികരണത്തിന് അനുവദിക്കുക.] ഞാൻ താങ്കൾക്കു നൽകിയ ലഘുപത്രികയുടെ 19-ാം പേജിൽ 1-ാം ഖണ്ഡികയിലെ ഈ ആശയം ശ്രദ്ധിക്കുക.” ആ ഖണ്ഡിക വായിക്കുകയും അടുത്ത ഖണ്ഡികയിലെ ഒന്നോ രണ്ടോ തിരുവെഴുത്തുകൾ പരിചിന്തിക്കുകയും ചെയ്യുക. ഒരു ബൈബിളദ്ധ്യയനം തുടങ്ങിയിരിക്കുന്നു!
3 ഒരു ഭാവി സന്ദർശനത്തിനു വഴിയൊരുക്കുന്നതിനു നിങ്ങൾക്ക് ഇപ്രകാരം പറഞ്ഞുകൊണ്ട് സംഭാഷണം ഉപസംഹരിക്കാൻ കഴിയും:
▪ “തീർച്ചയായും നാം പരിചിന്തിച്ച എല്ലാ കാര്യങ്ങളും ബൈബിളിലുണ്ട്, എന്നാൽ ബൈബിൾ പറയുന്നത് തങ്ങൾക്ക് യഥാർത്ഥത്തിൽ വിശ്വസിക്കാൻ കഴിയുമോ എന്ന് അനേകർ സംശയിക്കുന്നു. അടുത്ത പ്രാവശ്യം ഞാൻ വരുമ്പോൾ താങ്കളോടൊത്ത് ഈ വിഷയം പരിചിന്തിക്കുന്നതിന് ഏതാനും മിനിറെറടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” താൽപര്യത്തെ പോഷിപ്പിക്കാൻ നിങ്ങൾ തിരിച്ചു ചെല്ലുമ്പോൾ ലഘുപത്രികയുടെ 24-ാം പേജിൽ, “പ്രബോധനത്തിന്റെ ഒരു പുസ്തകം” എന്ന ഉപശീർഷകത്തിൻ കീഴിലെ 2-ാം ഖണ്ഡിക മുതലുളള ഭാഗം ചർച്ചചെയ്യുക.
4 സാഹിത്യം സമർപ്പിക്കാത്ത പ്രദേശങ്ങളിൽ: കുറെ താൽപര്യം കാണിക്കുകയും എന്നാൽ സാഹിത്യം ഒന്നും സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന ആളുകളെ സന്ദർശിക്കുമ്പോൾ അതേ സാധാരണ അവതരണം ഉപയോഗിക്കാവുന്നതാണ്. മുൻസംഭാഷണ സമയത്തു കാണിച്ച ലഘുപത്രിക നിങ്ങൾക്കു പരാമർശിക്കാവുന്നതാണ്. വീട്ടുകാരൻ ഒരു ലഘുപത്രിക സ്വീകരിക്കുന്നതിനു മുമ്പ് അതിന്റെ നിങ്ങളുടെ സ്വകാര്യ പ്രതിയും ബൈബിളും ഉപയോഗിച്ച് പല സന്ദർശനങ്ങൾ നടത്തേണ്ടത് ആവശ്യമായി വരാം. നിങ്ങൾ ഒരു മാസികയാണ് സമർപ്പിച്ചതെങ്കിൽ താൽപര്യത്തെ പോഷിപ്പിക്കാൻ തിരിച്ചുചെല്ലുമ്പോൾ നമ്മുടെ പ്രശ്നങ്ങൾ ലഘുപത്രികയിലെ ബന്ധപ്പെട്ട ഒരു വിഷയം പരാമർശിക്കുക.
5 നമ്മുടെ പ്രശ്നങ്ങൾ ലഘുപത്രികയിൽനിന്നുളള ഒരു ബൈബിളദ്ധ്യയനത്തിലേക്കു നയിക്കുന്ന മടക്കസന്ദർശനങ്ങൾ ന്യായവാദം പുസ്തകത്തിന്റെ 154-6 പേജുകളിലെ വിവരങ്ങളിൽനിന്ന് തയ്യാറാക്കാവുന്നതാണ്. “ബൈബിൾ പ്രവചനങ്ങൾ എല്ലായ്പ്പോഴും തെററില്ലാതെ നിവൃത്തിയേറിയിട്ടുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരുന്നോ?” എന്ന ചോദ്യം ചോദിക്കാൻ കഴിയും. “ഈ ലഘുപത്രിക ഇന്ന് നിവൃത്തിയേറിക്കൊണ്ടിരിക്കുന്നതായി നമുക്കു കാണാൻ കഴിയുന്ന പ്രവചനങ്ങളിൽ ഒന്ന് ചർച്ച ചെയ്യുകയും അതേ പ്രവചനം നമ്മുടെ ഭാവിയെക്കുറിച്ച് എന്തു സൂചിപ്പിക്കുന്നുവെന്ന് പ്രകടമാക്കുകയും ചെയ്യുന്നു.” തുടർന്ന് 12-ാം പേജിലേക്ക് തിരിഞ്ഞ് “അടയാളം” എന്ന ഉപശീർഷകത്തിൻ കീഴിലെ വിവരം ചർച്ചചെയ്യുക.
6 നിങ്ങൾ നമ്മുടെ പ്രശ്നങ്ങൾ ലഘുപത്രികയോ രണ്ടു മാസികകളോ ഒരു ബയൻറിട്ട പുസ്തകമോ സമർപ്പിച്ചാലും അല്ലെങ്കിൽ ആരെങ്കിലുമായി രസകരമായ ഒരു ബൈബിൾ ചർച്ചമാത്രം നടത്തിയാലും ആ താൽപര്യത്തെ പോഷിപ്പിക്കാൻ നിങ്ങൾക്ക് ഉത്തരവാദിത്വമുണ്ട്. ഈ ജീവരക്ഷാകരമായ വേലയിൽ പങ്കെടുക്കാൻ ഓഗസ്ററിൽ കുറച്ചു സമയം മാററിവെക്കാൻ ഞങ്ങൾ നിങ്ങളെ എല്ലാവരെയും പ്രോൽസാഹിപ്പിക്കുന്നു.—1 തിമൊ. 4:16.