എന്നേക്കും ജീവിക്കാൻ പുസ്തകം മടക്കസന്ദർശനങ്ങളിൽ ഉപയോഗിക്കൽ
1 സത്യത്തിൽ താൽപര്യം പ്രകടമാക്കിയവരെ പരിപാലിക്കുന്നതിൽ ഉത്സാഹമുളളവനായിരിക്കേണ്ടതിന്റെ പ്രാധാന്യം അപ്പോസ്തലനായ പൗലോസ് അറിഞ്ഞിരുന്നു. അവൻ അവരെ നിരന്തരമായ നനയ്ക്കലും പോഷണവും ആവശ്യമുളള മൃദുലസസ്യങ്ങളോട് ഉപമിച്ചു. (1 കൊരി. 3:6-9) അതുപോലെതന്നെ ഇന്നും, താൽപര്യക്കാർക്ക് അവരുടെ ആത്മീയ വളർച്ചയെ പോഷിപ്പിക്കുന്നതിന് മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ നാം നൽകുന്ന മൃദുല പരിപാലനം ആവശ്യമാണ്.
2 നാം സന്ദർശിക്കുന്ന വ്യക്തികൾക്ക് നമ്മുടെ മുൻചർച്ചയിലെ ആശയങ്ങൾ ഓർമ്മിക്കാൻ അവരെ സഹായിക്കുന്ന ഓർമ്മിപ്പിക്കലുകൾ മിക്കപ്പോഴും ആവശ്യമുണ്ടെന്ന് മനസ്സിൽപിടിക്കുന്നത് നല്ലതാണ്. അതുകൊണ്ട്, ഓരോ മടക്കസന്ദർശനത്തിലും വീട്ടുകാരൻ വിശേഷാൽ വിലമതിപ്പു കാണിച്ച ആശയങ്ങളിൽ കേന്ദ്രീകരിച്ചുകൊണ്ട്, കഴിഞ്ഞ സന്ദർശനത്തിൽ നാം ചർച്ചചെയ്തത് ഹ്രസ്വമായി പുനരവലോകനം ചെയ്യുന്നത് അഭികാമ്യമാണ്. വീട്ടുകാരനെ ചർച്ചയിൽ ഉൾപ്പെടുത്തുകയും അയാളുടെ താൽപര്യങ്ങളും ആശയങ്ങളും ഉടൻ വിവേചിച്ചറിയുകയും ചെയ്യുക.
3 ഒരു മടക്കസന്ദർശനം നടത്തുമ്പോൾ, “എന്നേക്കും ജീവിക്കാൻ” പുസ്തകം സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു അദ്ധ്യയനം തുടങ്ങുന്നതിന് ഈ നേരിട്ടുളള സമീപനം ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം:
▪“ഞങ്ങൾ സംസാരിക്കുന്ന അനേകമാളുകൾ ഈ പുസ്തകം ഉപയോഗിച്ച് തങ്ങളുടെ ബൈബിൾ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയിട്ടുണ്ട്.” അതിനുശേഷം എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ ഉളളടക്കത്തിലേക്ക് ശ്രദ്ധതിരിച്ചുകൊണ്ട് നിങ്ങൾക്ക് ഇപ്രകാരം ചോദിക്കാൻ കഴിയും: “ഇവിടെയുളള ഏതു വിഷയമാണ് താങ്കൾക്ക് ഏററവും കൂടുതൽ താൽപര്യമുളളത്?” അയാൾ താൽപര്യം പ്രകടമാക്കുന്ന അദ്ധ്യായത്തിലേക്ക് മറിക്കുകയും അയാൾക്ക് ഓരോ ഖണ്ഡികയിൽനിന്നും ഏററവും പ്രധാനപ്പെട്ട ആശയങ്ങൾ ഗ്രഹിക്കാൻ കഴിയത്തക്കവണ്ണം ഓരോ പേജിന്റെയും അടിയിലുളള ചോദ്യങ്ങൾ അക്കമിട്ട് അടയാളപ്പെടുത്തിയിരിക്കുന്ന ഖണ്ഡികകളുമായി എങ്ങനെയാണ് സംയോജിപ്പിച്ചിരിക്കുന്നതെന്ന് വീട്ടുകാരനെ കാണിക്കുകയും ചെയ്യുക. ഏതാനും ആശയങ്ങൾ മാത്രം പരിചിന്തിക്കുക, വീണ്ടും കാണാൻ സുനിശ്ചിത ക്രമീകരണങ്ങൾ ചെയ്യുക.
4 മറെറാരു സമീപനം ഇങ്ങനെയായിരിക്കാവുന്നതാണ്:
▪“കഴിഞ്ഞയാഴ്ചത്തെ നമ്മുടെ ചർച്ച ഞാൻ യഥാർത്ഥത്തിൽ ആസ്വദിച്ചു. അനേകമാളുകൾ, ഞങ്ങൾ അവരുടെ ഭവനങ്ങളിൽ സന്ദർശിച്ചുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടെന്ന് അറിയാൻ താൽപര്യം പ്രകടമാക്കുകയുണ്ടായി. നിങ്ങൾക്ക് ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന ഈ പുസ്തകത്തിന്റെ 29-ാം പേജിൽ പറഞ്ഞിരിക്കുന്ന അഭിപ്രായം താങ്കൾക്ക് താൽപര്യമുളളതായിരിക്കുമെന്ന് ഞാൻ കരുതുന്നു. [11-ാം ഖണ്ഡിക വായിക്കുക.] നാം ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തിൽ, നമ്മുടെ ആരാധന ദൈവത്തിന് സ്വീകാര്യമായിരിക്കണമെങ്കിൽ എന്താവശ്യമാണെന്ന് താങ്കൾ പറയും? [പ്രതികരിക്കാൻ അനുവദിക്കുകയും തുടർന്ന് വീട്ടുകാരനെ അഭിനന്ദിക്കുകയും ചെയ്യുക.] യേശുവിന്റെ കാലത്ത് തങ്ങളുടെ മതം ദൈവത്തിന് സ്വീകാര്യമാണെന്ന് കരുതിയിരുന്ന ആളുകളുണ്ടായിരുന്നു. ഈ അദ്ധ്യായത്തിന്റെ രണ്ടാം ഖണ്ഡികയിൽ അവരേക്കുറിച്ച് എന്താണ് പറഞ്ഞിരിക്കുന്നതെന്ന് ശ്രദ്ധിക്കൂ.” വായിക്കുകയും പ്രസ്താവനകളെക്കുറിച്ച് അഭിപ്രായം പറയുകയും ചെയ്യുക.
5 “എന്നേക്കും ജീവിക്കാൻ” പുസ്തകം സമർപ്പിച്ചിടത്ത് ഒരു മുൻസന്ദർശനത്തെ പിന്തുടർന്നുകൊണ്ട് നിങ്ങൾക്ക് ഇപ്രകാരം പറയാൻ കഴിയും:
▪“ഞാൻ കഴിഞ്ഞ തവണ സന്ദർശിച്ചപ്പോൾ മാററം ആവശ്യമുളള ലോകാവസ്ഥകളെക്കുറിച്ച് നാം ചർച്ചചെയ്തു. ദൈവം ദുഷ്ടത അനുവദിച്ചിട്ടുളളതെന്തുകൊണ്ടെന്ന് നിങ്ങൾ എപ്പോഴെങ്കിലും അതിശയിച്ചിട്ടുണ്ടോ?” പ്രതികരിക്കാൻ അനുവദിക്കുകയും 99-ാം പേജിൽ 2-ാം ഖണ്ഡികയിലേക്ക് തിരിയുകയും ചെയ്യുക, അദ്ധ്യയനചോദ്യങ്ങൾ ശ്രദ്ധിച്ചശേഷം തന്നെ. തിരുവെഴുത്തുകൾ എടുത്തുനോക്കിക്കൊണ്ട് ഈ ഖണ്ഡിക വായിച്ചു ചർച്ചചെയ്യുക. ഈ പുസ്തകത്തിലെ തെരഞ്ഞെടുത്ത ചിത്രീകരണങ്ങളിലേക്കു തിരിഞ്ഞുകൊണ്ട്, ഉദാഹരണത്തിന് 78, 84-5, 119, 147, 149-53, 156-58 എന്നീ പേജുകളിലേതു തന്നെ, നിങ്ങൾക്ക് ചർച്ച വർദ്ധിപ്പിക്കാൻ കഴിയും.
6 ഒരു ലഘുലേഖ കൊടുത്തിടത്ത്: ചിലപ്പോൾ ആദ്യസന്ദർശനത്തിൽ ഒരു ലഘുലേഖ കൊടുക്കുന്നു. മടക്കസന്ദർശനങ്ങൾ നടത്തുകയിൽ, നിങ്ങൾക്ക് ലഘുലേഖയിൽനിന്ന് ഒന്നോ രണ്ടോ ഖണ്ഡികകൾ പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ സഹിതം ചർച്ച ചെയ്യാൻ കഴിയും. അതിനുശേഷം ലഘുലേഖയിൽ പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളിൽ ഒന്ന് എന്നേക്കും ജീവിക്കാൻ പുസ്തകത്തിൽ കൂടുതൽ വിശദമായി ചർച്ചചെയ്തിരിക്കുന്നതെങ്ങനെയെന്ന് കാണിച്ചുകൊടുക്കുക. വ്യക്തി താൽപര്യം പ്രകടമാക്കുകയാണെങ്കിൽ നിങ്ങൾ എന്നേക്കും ജീവിക്കാൻ പുസ്തകം സമർപ്പിക്കാൻ ആഗ്രഹിച്ചേക്കാം, നിങ്ങളുടെ അടുത്ത സന്ദർശനത്തിൽ തുടർന്ന് ചർച്ച ചെയ്യാനും ക്രമീകരണങ്ങൾ ചെയ്യുക.
7 നമ്മുടെ പരിപാലനത്തിലുളള ക്രിസ്തീയ വിശ്വാസത്തിന്റെ മൃദുല സസ്യങ്ങളെ നനയ്ക്കുന്നതിൽ നാം വിശ്വസ്തമായി ശ്രദ്ധിക്കുമ്പോൾ ദൈവം അതിനെ സ്വന്തം സ്തുതിക്കും മഹത്വത്തിനുമായി വളരുമാറാക്കും.—1 കൊരി. 3:7.