സേവനത്തിന്റെ ഒരു നല്ല പദവി
1 യഥാർത്ഥ മൂല്യത്തെക്കുറിച്ച് ആറുവർഷത്തെ കോളേജ് ജീവിതത്തിൽനിന്നു പഠിച്ചതിനെക്കാൾ വളരെക്കൂടുതൽ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും വായനയാൽ അദ്ദേഹം പഠിച്ചുവെന്ന് ഒരു വായനക്കാരൻ പറഞ്ഞു. ഒരു ചുരുങ്ങിയ കാലം ഈ മാസികകൾ വായിച്ചശേഷം ആത്മാർത്ഥരായ വായനക്കാർ വിലമതിപ്പിന്റെ അത്തരം ഹൃദയോഷ്മളമായ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നത് അസാധാരണമല്ല. അവയ്ക്കു യഥാർത്ഥത്തിൽ മൂല്യം കല്പിക്കുന്നവർക്കു നമ്മുടെ മാസികകൾ ക്രമമായി ലഭ്യമാക്കുന്നതിൽ നാം എത്ര പദവിയുളളവരാണ്!
2 സത്യത്തിൽ താത്പര്യം ഉണ്ടെങ്കിലും അനേകം ആളുകളും ഒരു ഭവന ബൈബിളദ്ധ്യയനം സ്വീകരിക്കുന്ന പടിയോളം പുരോഗമിച്ചിട്ടില്ല. എന്നാൽ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഓരോ പുതിയ ലക്കവുമായി ആരെങ്കിലും ക്രമമായി അവരെ സന്ദർശിക്കുന്നുവെങ്കിൽ അവരുടെ താത്പര്യം നട്ടുവളർത്താൻ കഴിഞ്ഞേക്കും. ഉവ്വ്, ഒരു മാസികാറൂട്ടിൽ വിശ്വസ്തമായി മാസിക എത്തിച്ചുകൊടുക്കുന്നത് ഒടുവിൽ ഒരു ക്രമമായ ബൈബിളദ്ധ്യയനത്തിനു സമ്മതിക്കാൻ ആളുകളെ പ്രേരിപ്പിച്ചിട്ടുണ്ട്.
3 നാം ആദ്യം മാസിക വായിക്കുകയും നമ്മുടെ പട്ടികയിലുളള ഓരോ വ്യക്തിക്കും പ്രത്യേകാൽ താത്പര്യമുളള നിശ്ചിത ആശയങ്ങൾ ശ്രദ്ധിക്കുകയും ചെയ്യുന്നതിനാൽ ഒരു മാസികാറൂട്ട് ഉണ്ടായിരിക്കുന്നതു വഴി നാം വ്യക്തിപരമായി പ്രയോജനം അനുഭവിക്കുന്നു.
4 ആദ്യമായി മാസിക സ്വീകരിക്കുമ്പോൾ ഒരു വ്യക്തി താത്പര്യം പ്രകടിപ്പിക്കുന്നുവെങ്കിൽ നമ്മുടെ മാസികയിൽ എല്ലാ ദ്വൈവാരത്തിലും ശ്രദ്ധേയമായ ലേഖനങ്ങൾ പ്രത്യക്ഷപ്പെടുമെന്നും അവ എത്തിച്ചുകൊടുക്കാൻ നിങ്ങൾ സന്തോഷമുളളവനാണെന്നും നിങ്ങൾക്കു വ്യക്തമാക്കാൻ കഴിയും. ഒരു ക്രമമായ അടിസ്ഥാനത്തിൽ പിന്തുടരുന്നതിന് ഉറപ്പുവരുത്തുക, വീട്ടുകാരനുമായി ബൈബിൾ വിഷയങ്ങൾ സംസാരിക്കുന്നതിനുളള അവസരങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു തന്നെ. നിങ്ങൾ സേവനത്തിന്റെ ഈ നല്ല പദവി ആസ്വദിക്കുമെന്നു ഞങ്ങൾക്കറിയാം.