ദൈവത്തിന്റെ സമാധാന രാജ്യത്തിൽതാത്പര്യം വളർത്തിയെടുക്കുക
1 ഫെബ്രുവരി മാസക്കാലത്ത് നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം നാം പ്രത്യേകവത്കരിക്കുന്നതായിരിക്കും. ദൈവരാജ്യത്തോടും അതു നിവർത്തിക്കാൻ പോകുന്ന സംഗതിയോടും വിലമതിപ്പു വളർത്തിയെടുക്കാൻ ആത്മാർഥഹൃദയരെ സഹായിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ഈ ഉദ്ദേശ്യത്തിൽ വീക്ഷണചോദ്യങ്ങൾ നമ്മെ സഹായിക്കും.
2 സൗഹൃദപൂർവം അഭിവാദനം ചെയ്തശേഷം ഏതാണ്ട് ഇതുപോലെ നാം പറഞ്ഞേക്കാം:
◼“ഭൂവ്യാപകമായി ഭരണക്രമങ്ങളിൽ ഞെട്ടിക്കുന്ന മാററങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. സമാധാനം എന്ന ലാക്ക് മിക്കപ്പോഴും പരാമർശിക്കപ്പെടുന്നു. യഥാർഥ സമാധാനം എന്നെങ്കിലും കൈവരിക്കാൻ കഴിയുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? [അഭിപ്രായം പറയാൻ അനുവദിക്കുക.] സമാധാനം കൈവരുത്താൻ അനേകമാളുകൾ പ്രത്യാശാനിർഭരം മാനുഷഭരണാധികാരികളിലേക്കു നോക്കുന്നുവെങ്കിലും, സമാധാനം കൈവരുത്താൻ ദൈവം വാഗ്ദത്തം ചെയ്യുന്ന വിധം സങ്കീർത്തനങ്ങൾ 46:9-ൽ പരാമർശിച്ചിരിക്കുന്നതു ശ്രദ്ധിക്കുക. [വായിക്കുക.] ദൈവത്തിന്റെ നടപടി ഭൂമിയിൽ എന്തു മാററങ്ങൾ വരുത്തുമെന്നാണു നിങ്ങൾ കരുതുന്നത്? [വീട്ടുകാരന്റെ പ്രതികരണം ശ്രദ്ധിക്കുക, എന്നിട്ട് സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം എന്ന ലഘുലേഖ കാണിക്കുക.] ഇവിടെ ചിത്രീകരിച്ചിരിക്കുന്ന കാര്യത്തെ നിങ്ങൾക്കു വിഭാവന ചെയ്യാൻ കഴിയുമോ?” “ദൈവത്തിന്റെ പുതിയ ലോകത്തിലെ ജീവിതം” എന്ന ഉപതലക്കെട്ടിൻ കീഴിലുളള വിവരങ്ങൾ പരിചിന്തിക്കുക. സാഹചര്യം അനുവദിക്കുന്നപക്ഷം ന്യായവാദം പുസ്തകത്തിന്റെ 227-32 പേജുകളിൽ “ദൈവത്തിന്റെ രാജ്യം എന്തു കൈവരുത്തും?” എന്ന ചോദ്യത്തിൻ കീഴിലെ കൂടുതലായ വിവരങ്ങൾ പരിചിന്തിക്കാവുന്നതാണ്. അല്ലെങ്കിൽ 13-ാം അധ്യായത്തിലേക്കു വീട്ടുകാരന്റെ ശ്രദ്ധ തിരിച്ചുകൊണ്ട് എന്നേക്കും ജീവിക്കാൻ പുസ്തകം നമുക്കു നേരിട്ടു സമർപ്പിക്കാൻ കഴിയും. “ദൈവത്താലുളള ഒരു ഗവൺമെൻറ് ഈ മാററങ്ങൾ വരുത്തുമെന്നു നിങ്ങൾ കരുതുന്നുവോ?” എന്നു ചോദിച്ചുകൊണ്ട് നിങ്ങൾ ചർച്ച ഉപസംഹരിച്ചേക്കാം. വീട്ടുകാരൻ താത്പര്യം കാണിക്കുന്നെങ്കിൽ മടക്കസന്ദർശനം നടത്താൻ ക്രമീകരണം ചെയ്യണം.
3 അല്ലെങ്കിൽ നാം ഇങ്ങനെ പറഞ്ഞേക്കാം:
◼“ദിവസവും നമുക്കു നേരിടേണ്ടിവരുന്ന അസ്വസ്ഥമാക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് വളരെയധികം ഉത്കണ്ഠ പ്രകടമാക്കപ്പെട്ടിട്ടുണ്ട്. ഈ പ്രശ്നങ്ങളിൽനിന്ന് എന്തെങ്കിലും ആശ്വാസം ലഭിക്കുമെന്ന പ്രത്യാശ ഉളളതായി നിങ്ങൾക്കു തോന്നുന്നുണ്ടോ? [അഭിപ്രായം പറയാൻ അനുവദിക്കുക.] നമ്മുടെ വിഷമാവസ്ഥയുടെ നേർക്കു ദൈവം ഉദാസീനത കാട്ടുന്നുവെന്നു നിങ്ങൾക്കു തോന്നിയേക്കാം. എന്നാൽ, വെളിപ്പാടു 21:3, 4-ൽ അവിടുന്ന് എന്താണു വാഗ്ദത്തം ചെയ്യുന്നതെന്നു ശ്രദ്ധിക്കുക.” ആ വാക്യങ്ങൾ വായിക്കുക. ഈ ഘട്ടത്തിൽ എന്നേക്കും ജീവിക്കാൻ പുസ്തകമോ ഈ ലോകം അതിജീവിക്കുമോ? എന്ന ലഘുലേഖയോ പ്രത്യേകവത്കരിക്കാവുന്നതാണ്. ലഘുലേഖയാണു സമർപ്പിക്കുന്നതെങ്കിൽ “ഈ ലോകത്തിന്റെ ഭാവി” എന്ന തലക്കെട്ടിൻ കീഴിൽ 2-ഉം 3-ഉം പേജുകളിലായി നൽകിയിരിക്കുന്ന വിവരങ്ങൾ പരിചിന്തിക്കാവുന്നതാണ്. സാധ്യമെങ്കിൽ, ഒരുപക്ഷേ “ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ട്?” എന്ന ചോദ്യം ഉന്നയിച്ചശേഷം അപ്പോൾത്തന്നെ എന്നേക്കും ജീവിക്കാൻ പുസ്തകം സമർപ്പിക്കുക. ഈ പുസ്തകത്തിലെ 11-ാം അധ്യായം ചൂണ്ടിക്കാട്ടിയിട്ട് അടുത്ത സന്ദർശനത്തിൽ അതു ചർച്ച ചെയ്യാൻ ക്രമീകരണം ചെയ്യുക.
4 വീട്ടുകാരൻ വളരെ തിരക്കുളളവനാണെങ്കിൽ അടുത്ത കാലത്തെ മാസികകളിലൊന്നിലെ തിരഞ്ഞെടുത്ത ലേഖനത്തിൽനിന്ന് ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞുകൊണ്ട് ആ ലേഖനം ഹ്രസ്വമായി പ്രത്യേകവത്കരിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം.
ഒരുപക്ഷേ ഇങ്ങനെ പറഞ്ഞുകൊണ്ട് മാസിക പരിചയപ്പെടുത്താൻ നിങ്ങൾക്കു കഴിയും:
◼“ഈ ലേഖനം ഈ വിഷയത്തെക്കുറിച്ചു കൂടുതലായി പറയുന്നു. [നേരത്തെ തിരഞ്ഞെടുത്ത ഒന്നോ രണ്ടോ വാചകങ്ങൾ വായിക്കുക.] നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും പ്രോത്സാഹജനകമെന്നു തീർച്ചയായും തെളിയുന്ന കൂടുതലായ ആശയങ്ങൾ ഈ ലേഖനം പ്രദാനം ചെയ്യുന്നു. നിങ്ങൾ ഈ വിഷയത്തിൽ താത്പര്യമുളളവനാണെന്നു തോന്നുന്നതുകൊണ്ട് ഈ ലക്കവും ഇതിന്റെ കൂട്ടുമാസികയും കൂടി 6.00 രൂപ സംഭാവനയ്ക്കു നിങ്ങൾക്കു തന്നിട്ടു പോകാൻ ഞങ്ങൾക്കു സന്തോഷമുണ്ട്.”
5 മനുഷ്യവർഗത്തെ നേരിടുന്ന പ്രശ്നങ്ങളുടെ ഉത്തരങ്ങൾക്കുവേണ്ടി എവിടേക്കു തിരിയണമെന്ന കാര്യം വരുമ്പോൾ ആളുകൾ ഇന്നു മിക്കപ്പോഴും ആശയക്കുഴപ്പമുളളവരാണ്. ഭാവി സംബന്ധിച്ച വ്യക്തമായ ഒരു പ്രത്യാശ അവരോടൊത്തു പങ്കുവയ്ക്കാനുളള പദവി നമുക്കുണ്ട്. (പ്രവൃത്തികൾ 17:27) അതുകൊണ്ട്, സമാധാനത്തിന്റെ യഥാർഥ ഉറവിടമായ ദൈവരാജ്യത്തിലേക്കു നമുക്ക് ഉത്സാഹത്തോടെ ആളുകളുടെ ശ്രദ്ധ തിരിച്ചുവിടാം.