വീടുതോറും നമ്മുടെ മാസികകൾ ഉപയോഗിക്കൽ
1 ഉണരുക!യുടെ ഉദ്ദേശ്യം ഓരോ ലക്കത്തിന്റെയും നാലാം പേജിൽ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്: “ഈ മാസിക 1914-ലെ സംഭവങ്ങൾ കണ്ട തലമുറ നീങ്ങിപ്പോകുന്നതിനുമുമ്പ് സമാധാനപൂർണവും സുരക്ഷിതവുമായ ഒരു പുതിയ ലോകം ഉണ്ടാകുമെന്നുളള സ്രഷ്ടാവിന്റെ വാഗ്ദത്തത്തിൽ വിശ്വാസം കെട്ടുപണിചെയ്യുന്നു.” തീർച്ചയായും ഇപ്രകാരമുളള ഒരു മാസിക നമ്മുടെ വീടുതോറുമുളള ശുശ്രൂഷയിൽ പരമാവധി വ്യാപകമായ വിതരണം അർഹിക്കുന്നതാണ്!
2 ഉണരുക! ആത്മീയമായി ചായ്വില്ലാതിരുന്നേക്കാവുന്ന ആളുകളുടെ താത്പര്യത്തെ ഉണർത്തുന്നതിനുളള ഉത്കൃഷ്ടമായ ഒരു മാർഗമാണ്. ഓരോ ലക്കവും വായിക്കുമ്പോൾ മററുളളവരുമായി പങ്കിടുന്നതിനു പററിയ ആശയങ്ങൾക്കുവേണ്ടി തിരയുക. ചില പ്രസാധകർ തങ്ങളുടെ വ്യക്തിപരമായ പ്രതിയിൽ കുറിച്ചിടുകയും ആ നിർദിഷ്ട ലക്കവുമായി വയൽ സേവനത്തിനു പോകുന്നതിനു മുമ്പു വീട്ടുകാരുമായി പങ്കിടാൻ പ്രത്യേക ആശയം മനസ്സിൽ ഉണ്ടായിരിക്കുന്നതിന് കുറിച്ചിട്ട ഭാഗങ്ങൾ പുനഃപരിശോധിക്കുകയും ചെയ്യുന്നു.
3 നാം ഉപയോഗിക്കുന്ന ഉണരുക!യിൽ ചർച്ചചെയ്തിരിക്കുന്ന ഒരു വിഷയത്തെ കേന്ദ്രീകരിച്ച് ഒരു അഭിപ്രായം പറഞ്ഞുകൊണ്ടു നമുക്കു നമ്മുടെ അവതരണം തുടങ്ങാവുന്നതാണ്.
വീട്ടുകാരൻ താത്പര്യം കാണിക്കുന്നുവെങ്കിൽ ഒരുപക്ഷേ ഇപ്രകാരം പറഞ്ഞുകൊണ്ടു നമുക്കു മാസിക പരിചയപ്പെടുത്താവുന്നതാണ്:
◼“ഉണരുക!യിലെ ഈ ലേഖനം ഈ വിഷയത്തെക്കുറിച്ചു കൂടുതലായ വിശദാംശങ്ങളിലേക്കു കടന്നുചെല്ലുന്നു.” എന്നിട്ട് നേരത്തെതന്നെ തിരഞ്ഞെടുത്തുവച്ചിരിക്കുന്ന ഒന്നോ രണ്ടോ വാചകങ്ങൾ വായിച്ചിട്ട് ഇങ്ങനെ തുടരുക: “നിങ്ങൾക്ക് ഈ വിഷയത്തിൽ താത്പര്യമുണ്ടെന്നു തോന്നുന്നതിനാൽ ഈ ലേഖനവും ഉണരുക!യുടെ ഈ ലക്കത്തിൽ നൽകിയിട്ടുളള സമയോചിതമായ മററു ലേഖനങ്ങളും വായിക്കാൻ ആഗ്രഹിക്കുന്നുവോ? അങ്ങനെയെങ്കിൽ, ഇതും ഇതിന്റെ കൂട്ടുമാസികയായ വീക്ഷാഗോപുരവും 6 രൂപ സംഭാവനയ്ക്കു നിങ്ങൾക്കു തരുന്നതിൽ എനിക്കു സന്തോഷമുണ്ട്.”
4 വീട്ടുകാരൻ ആത്മീയ കാര്യങ്ങളിൽ വ്യക്തമായ താത്പര്യം പ്രകടമാക്കുന്നുവെങ്കിൽ അന്ത്യനാളുകളെപ്പററി പറയുന്ന 2 തിമൊഥെയൊസ് 3:1-5 പോലെയുളള തിരുവെഴുത്തുകൾ പരാമർശിക്കാവുന്നതാണ്. അതിനുശേഷം, നമ്മുടെ മാസികയിൽ അയാളുടെ താത്പര്യം ഉണർത്താൻ അടുത്ത കാലത്തെ വീക്ഷാഗോപുരത്തിന്റെ 2-ാം പേജിൽനിന്ന് “വീക്ഷാഗോപുരത്തിന്റെ ഉദ്ദേശ്യം” എന്നു തുടങ്ങുന്ന ഭാഗം നേരിട്ടു വായിക്കാവുന്നതാണ്. എന്നിട്ട് വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും അടുത്തകാലത്തെ ലക്കങ്ങൾ അയാൾക്കു സമർപ്പിക്കുക.
5 ആളുകൾക്കു മതങ്ങളിൽ താത്പര്യമുണ്ടെന്നു തോന്നുന്ന ചില പ്രദേശങ്ങളിൽ, മാസിക കാണിക്കുന്നതിനു പകരം നിങ്ങൾ ഇങ്ങനെ പറഞ്ഞേക്കാം:
◼“ഈ സമുദായത്തിൽ, ഞങ്ങളുടെ മതത്തിൽനിന്നു തികച്ചും വ്യത്യസ്തമായ മതങ്ങൾ ആചരിക്കുന്ന ആളുകളെ ഞങ്ങൾ കാണുന്നു. ദൈവത്തിനുവേണ്ടിയുളള മനുഷ്യവർഗത്തിന്റെ അന്വേഷണം വ്യത്യസ്ത ഗതികൾ സ്വീകരിച്ചിട്ടുണ്ട്. [പ്രവൃത്തികൾ 17:26, 27 വായിക്കുക.] ആളുകൾ പൊതുവെ സ്വയം ദൈവത്തെ അന്വേഷിക്കുന്നതിനു പകരം തങ്ങളുടെ മാതാപിതാക്കളുടെ മതം പിന്തുടരുന്നുവെന്നതിനോടു നിങ്ങൾ യോജിക്കുന്നുവോ? [പ്രതികരണത്തിന് അനുവദിക്കുക.] അതേ ആശയമാണ് ദൈവത്തിനുവേണ്ടിയുളള മനുഷ്യവർഗത്തിന്റെ അന്വേഷണം എന്ന ഈ പുസ്തകത്തിന്റെ ഒന്നാമത്തെ അധ്യായത്തിൽ കൊടുത്തിരിക്കുന്നത്. [എട്ടാം പേജിൽ 12-ാമത്തെ ഖണ്ഡികയിലുളള വിവരങ്ങൾ പ്രദീപ്തമാക്കുക.] മററു മതങ്ങളെക്കുറിച്ചു പഠിക്കുന്നത് ഉദ്ബോധകവും വിദ്യാഭ്യാസപരവുമാണ്. ഈ പുസ്തകം ലോകത്തിലെ പ്രമുഖ മതങ്ങളുടെ ഉദ്ഭവത്തെയും ആചാരങ്ങളെയും ഉപദേശങ്ങളെയും കുറിച്ചു വിശദീകരിക്കുന്നു.” സമയം അനുവദിക്കുന്നതുപോലെ വീട്ടുകാരനെ പുസ്തകത്തിലെ അധ്യായങ്ങളുടെ ലിസ്ററും ഒന്നോ രണ്ടോ ചിത്രങ്ങളും കാണിച്ചുകൊടുക്കുക.
6 നാം വീടുതോറും പോകുമ്പോൾ, ആളുകളെ ആത്മീയമായി പുരോഗമിക്കുവാൻ സഹായിക്കുന്നതിനുളള ലോകത്തിലെ ഏററവും നല്ല രണ്ട് ഉപകരണങ്ങളായ വീക്ഷാഗോപുരവും ഉണരുക!യും നമ്മുടെ പക്കലുണ്ട് എന്നു നമുക്ക് ഓർമിക്കാം. ഈ മാസികകളിലുളള വീട്ടുകാരുടെ താത്പര്യത്തെ വർധിപ്പിക്കുന്നതിനും എല്ലാ സന്ദർഭങ്ങളിലും അവ സമർപ്പിക്കുന്നതിനും നമുക്കു പ്രയത്നിക്കാം.