എങ്ങനെ ‘സന്തോഷിക്കാമെന്നു’ യുവാക്കൾക്കു പറഞ്ഞുകൊടുക്കൽ
1 നാശകരമായ അവസ്ഥകളെപ്പററി പരാമർശിക്കുന്ന ബൈബിൾ പ്രവചനങ്ങൾ നിവൃത്തിയേറിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണു നാം ജീവിക്കുന്നത്. യുവജനങ്ങളുൾപ്പെടെ അനേകർ ശാന്തവും സമാധാനപരവുമായ ജീവിതം നയിക്കാൻവേണ്ടി വ്യസനകരമായ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ശ്രമിക്കുകയാണ്. ‘ഹൃദയത്തിൽനിന്നു വ്യസനം അകററി . . . തിൻമ നീക്കിക്കള’യുന്നത് എങ്ങനെയെന്നുളള ബൈബിളിലെ ബുദ്ധ്യുപദേശത്തിൽനിന്ന് അവർക്കു പ്രയോജനം അനുഭവിക്കാൻ കഴിയും. (സഭാ. 11:9, 10) മാർച്ച് മാസത്തിൽ, യുവജനങ്ങൾ ചോദിക്കുന്നു പുസ്തകം പ്രതീകവത്കരിച്ചുകൊണ്ട് ‘സന്തോഷിക്കാൻ’ അവരെ സഹായിക്കാൻ നമുക്ക് അവസരമുണ്ട്. യുവജനങ്ങളും മനുഷ്യവർഗം മൊത്തവും ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ബൈബിളിൽ മുൻകൂട്ടി പറഞ്ഞിട്ടുളളതാണെന്നും ബൈബിൾ അതിനു പരിഹാരമാർഗം പ്രദാനം ചെയ്യുന്നുവെന്നും അതു സമർപ്പിക്കുമ്പോൾ നാം മനസ്സിൽ പിടിക്കണം. അതിനുശേഷം നമുക്ക് എന്തു പറയാനാവും?
2 ഈ സമീപനം ഫലപ്രദമായിരിക്കാം:
◼“കുടുംബച്ഛിദ്രം, വിവാഹമോചനം, ഏകാന്തത, ലൈംഗികമായി പകരുന്ന രോഗങ്ങൾ, മയക്കുമരുന്നും മദ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയും മററനേകം പ്രശ്നങ്ങളും 20-ാം നൂററാണ്ടിലെ യുവജനങ്ങളെ ബാധിച്ചിരിക്കുന്നു. ഈ പ്രശ്നങ്ങൾക്ക് എന്തെങ്കിലും പരിഹാരമുണ്ടെന്നു നിങ്ങൾ കരുതുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഈ പ്രശ്നങ്ങളെല്ലാം ബൈബിളിൽ പരാമർശിച്ചിരിക്കുന്നുവെന്നത് അനേകരെയും അതിശയിപ്പിക്കുന്നു. ഉദാഹരണത്തിന്, സുഹൃത്തുക്കളെ സമ്പാദിക്കുകയും നിലനിർത്തുകയും ചെയ്യുന്ന സംഗതി സംബന്ധിച്ചു തന്റെ പ്രസിദ്ധമായ പ്രസംഗങ്ങളിലൊന്നിൽ യേശു നൽകിയ സുവർണനിയമത്തെപ്പററി നിങ്ങൾ കേട്ടിരിക്കാൻ ഇടയുണ്ട്. [യുവജനങ്ങൾ ചോദിക്കുന്നു പുസ്തകം തുറന്ന് 163-ാം പേജിലെ 1-ാം ഖണ്ഡികയിൽനിന്നു സുവർണനിയമം വായിച്ചുകേൾപ്പിക്കുക.] കുടുംബത്തിനുളളിലും മററുളളവരുമായും സമാധാനവും ഐക്യവും നിലനിർത്തുന്നതിനുളള മറെറാരു തത്ത്വം റോമർ 12:17, 18-ൽ നൽകിയിരിക്കുന്നു. [അതേ പേജിലെ 3-ാം ഖണ്ഡികയിൽനിന്ന് ഇതു വായിച്ചുകേൾപ്പിക്കുക.] നിങ്ങളുടെ ദൈനംദിന ജീവിതം ഏറെ ശാന്തവും കൂടുതൽ ആസ്വാദ്യജനകവും ആക്കുന്നതിന് ഇവയും മററു തത്ത്വങ്ങളും എങ്ങനെ ബാധകമാക്കണമെന്ന് അറിയാൻ നിങ്ങൾ ഇഷ്ടപ്പെടുന്നോ?” 8-ഉം 9-ഉം പേജുകളിൽ കൊടുത്തിരിക്കുന്ന വിഷയ സൂചികയിലേക്കു വിരൽ ചൂണ്ടിക്കൊണ്ട് ചർച്ചചെയ്തിരിക്കുന്ന ചില വിഷയങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുക.
3 ഒരുപക്ഷേ ഈ ചോദ്യം ഒരു നല്ല ചർച്ചയ്ക്കു തുടക്കമിട്ടേക്കാം:
◼“തങ്ങളുടെ പ്രശ്നങ്ങൾ വിജയകരമായി തരണം ചെയ്യാൻ യുവജനങ്ങളെ സഹായിക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നു നിങ്ങൾ കരുതുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഇന്നു ധാരാളം കലാലയ വിദ്യാഭ്യാസം ലഭ്യമാണെന്നു മിക്കയാളുകൾക്കും അറിയാം. എന്നാൽ സാൻമാർഗിക വിദ്യാഭ്യാസം—ജീവനുവേണ്ടിയുളള വിദ്യാഭ്യാസം സംബന്ധിച്ചെന്ത്? ഏറെ മെച്ചമായും സന്തോഷമായും ജീവിക്കുന്നതിനു യുവജനങ്ങളെയും പ്രായംചെന്നവരെയും സഹായിക്കുന്നതിനു വിശ്വാസയോഗ്യമായ ബുദ്ധ്യുപദേശം നൽകുന്ന എന്തെങ്കിലും ഉറവുണ്ടോ?” യെശയ്യാവു 48:17, 18-ഉം വായിച്ചിട്ട് യുവജനങ്ങൾ ചോദിക്കുന്നു പുസ്തകത്തിന്റെ 6-ാം പേജിലെ 2-ാം ഖണ്ഡികയുടെ രണ്ടാംപകുതി വായിക്കുക. ആ പുസ്തകത്തിൽ നൽകിയിരിക്കുന്ന ബൈബിളധിഷ്ഠിത ബുദ്ധ്യുപദേശത്തിൽനിന്നു വീട്ടുകാരനു വ്യക്തിപരമായി എങ്ങനെ പ്രയോജനം നേടാമെന്നു വിശദീകരിക്കുക.
4 ഇതുപോലൊന്നു പറയുന്നത് സുകരമായി നിങ്ങൾക്കു തോന്നിയേക്കാം:
◼“അനേകം യുവജനങ്ങൾ തങ്ങളുടെ ഭാവി സംബന്ധിച്ച് ആശാഹീനരാണ്, ഒപ്പംതന്നെ അവരുടെ മാതാപിതാക്കളും തങ്ങളുടെ കുട്ടികളുടെ ക്ഷേമം സംബന്ധിച്ച് ഉത്കണ്ഠയുളളവരാണ്. യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന ഈ പുസ്തകം ഇപ്പോൾ സംതൃപ്തിദായകവും അർഥപൂർണവുമായ ജീവിതം നയിക്കുന്നതിനു യുവജനങ്ങളെ പ്രാപ്തരാക്കുകയും അവർക്കു ഭാവിപ്രത്യാശ പ്രദാനം ചെയ്യുകയും ചെയ്യുന്നു.” 38-ാം അധ്യായം ഉൾപ്പെടെയുളള ചില അധ്യായങ്ങളുടെ തലക്കെട്ടുകൾ ചൂണ്ടിക്കാട്ടുക. പിന്നീട്, 306-ാം പേജിലേക്കു തിരിഞ്ഞ് ഭാവി സംബന്ധിച്ചുളള യഹോവയുടെ ഉദ്ദേശ്യത്തെപ്പററി സൂചിപ്പിക്കുക. ആ പുസ്തകത്തിന്റെ ഒരു പ്രതി കൈപ്പററുന്നതിനു വീട്ടുകാരനെ ക്ഷണിക്കുക. അതിലെ പ്രായോഗിക വിവരം കുടുംബത്തിൽ എങ്ങനെ വായിച്ച് ചർച്ചചെയ്യാമെന്ന് അറിയിക്കുകയും ചെയ്യുക. അങ്ങനെ സകലർക്കും പ്രയോജനം കൈവരുത്തുകയും ഇന്ന് യുവജനങ്ങൾ അഭിമുഖീകരിക്കുന്ന അനേകം പ്രശ്നങ്ങൾ വ്യക്തമായി കാണുന്നതിന് അവരെ സഹായിക്കുകയും ചെയ്യുക.
5 ദൈവവചനത്തിൽ അടങ്ങിയിരിക്കുന്ന ബുദ്ധ്യുപദേശം മുഴു മനുഷ്യവർഗത്തിനും പ്രായോഗികമാണ്. സകലരും ബൈബിളിലെ വചനങ്ങൾക്കു ചെവിചായ്ക്കണം. സന്തോഷത്തിന്റെ ഈ ഉറവിനെപ്പററി യുവാക്കളോടും മററുളളവരോടും പറയുന്നതിനു നമ്മളാൽ കഴിയുന്നതെല്ലാം നമുക്കു ചെയ്യാം.