ക്രമമായ യോഗഹാജർ—നാം ഉറച്ചു നിൽക്കുന്നതിന് അത്യാവശ്യം
1 “വിശ്വാസത്തിൽ ആരോഗ്യമുള്ളവരായി” നിലനിൽക്കാൻ അപ്പോസ്തലനായ പൗലോസ് പ്രോത്സാഹിപ്പിച്ചു. (തീത്തൊ. 1:9, 13) സഭായോഗങ്ങളിൽ ആരോഗ്യാവഹമായ ആശയങ്ങൾ നാം പരിചിന്തിക്കുന്നു. കൂടാതെ “പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ” നമ്മെ പ്രാപ്തരാക്കുന്ന ആത്മീയ പടച്ചട്ട എങ്ങനെ പൂർണമായി ധരിക്കാൻ കഴിയുമെന്നതു സംബന്ധിച്ചു നാം പ്രബോധിപ്പിക്കപ്പെടുന്നു.—എഫെ. 6:11; ഫിലി. 4:8.
2 നമുക്കാവശ്യമുള്ളവ യോഗങ്ങൾ പ്രദാനം ചെയ്യുന്നു: നാം ഉറച്ചു നിൽക്കുന്നതിന് സഭായോഗങ്ങൾക്കു ക്രമമായി ഹാജരാകേണ്ടത് അത്യാവശ്യമാണ്. (1 കൊരി. 16:13) ദൈവത്തിനു കൃതജ്ഞതയും സ്തുതിയും കരേറ്റുന്നതിനും സഭക്കും അതിന്റെ ആവശ്യങ്ങൾക്കുംവേണ്ടി അപേക്ഷിക്കുന്നതിനും യോഗങ്ങളിൽ പ്രാർഥനകൾ അർപ്പിക്കപ്പെടുന്നു. (ഫിലി. 4:6, 7) രാജ്യഗീതങ്ങളിൽ പങ്കുചേരുന്നതു നമ്മെ ഉന്നമിപ്പിക്കുകയും യഹോവയെ ആരാധിക്കുമ്പോൾ നമ്മുടെ വികാരങ്ങളും വിചാരങ്ങളും പ്രകടിപ്പിക്കുന്നതിനു നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു. (എഫെ. 5:19, 20) രാജ്യഹാളിൽ യോഗത്തിനു മുൻപും ശേഷവുമുള്ള സൗഹൃദസഹവാസങ്ങൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു, കെട്ടുപണി ചെയ്യുന്നു, നവോൻമേഷപ്രദരാക്കുന്നു.—1 തെസ്സ. 5:11.
3 കഴിഞ്ഞ ഏപ്രിലിലെ “വ്യാജമതത്തിന്റെ അന്ത്യം ആസന്നം” എന്ന പ്രത്യേക പ്രസംഗം, മഹാബാബിലോനിൽനിന്നു പുറത്തുവരുന്നതിന് ഉടനടി നടപടി സ്വീകരിക്കേണ്ടതിന്റെ അടിയന്തിരത സത്യസ്നേഹികളുടെ മനസ്സിൽ തീവ്രമായി പതിപ്പിച്ചു. (വെളി. 18:4) ജൂൺ, ജൂലൈ മാസങ്ങളിൽ നടത്തിയ നീതിമാൻമാരുടെ പാതയെ പ്രകാശമാനമാക്കിയ ഒളിമിന്നലുകളെപ്പറ്റിയുള്ള മൂന്നു വീക്ഷാഗോപുര അധ്യയനലേഖനങ്ങളുടെ പഠനം എത്ര ഉത്തേജകമായിരുന്നു! (സദൃ. 4:18) ആ യോഗങ്ങളിൽ ഹാജരാകാതിരുന്നെങ്കിൽ നമുക്ക് എന്തു നഷ്ടം ഉണ്ടാകുമായിരുന്നുവെന്നു ചിന്തിക്കുക.
4 നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ എന്ന പുസ്തകം അതിന്റെ 76-ാം പേജിൽ ചൂണ്ടിക്കാട്ടുന്ന പ്രകാരം മുഴുസഭയുടെയും തുടർച്ചയായ വിദ്യാഭ്യാസത്തിനുള്ള ഒരു കരുതലാണ് ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ. ഇപ്പോൾ ഇംഗ്ലീഷ് ഭാഷയിലുള്ള പട്ടിക, പ്രഘോഷകർ പുസ്തകത്തിന്റെ ഉപയോഗത്തിലൂടെ സ്ഥാപനത്തിന്റെ ആധുനികകാല ചരിത്രവുമായി അടുത്തു പരിചയത്തിലാകാൻ നമ്മെ സഹായിക്കുന്നു. നാം വിട്ടുകളയരുതാത്ത ഒന്നാണ് ഈ വിദ്യാഭ്യാസം.
5 ശുശ്രൂഷയിൽ കൂടുതൽ ഫലപ്രദരായിരിക്കാൻ നമ്മുടെ സേവനയോഗം നമ്മെ സജ്ജരാക്കുന്നു. രാജ്യവാർത്ത നമ്പർ 34-ന്റെ വിപുലമായ വിതരണത്തിൽ പങ്കെടുക്കുന്നതിനുള്ള നിർദേശങ്ങൾ ലഭിച്ച യോഗത്താൽ ഇതു വ്യക്തമായി തെളിയിക്കപ്പെട്ടു. ലോകവ്യാപകമായി ലഭിച്ച അഭൂതപൂർവമായ ഫലങ്ങളിൽ കാണുന്നതുപോലെ ഈ വേലയുടെമേൽ യഹോവയുടെ അനുഗ്രഹങ്ങൾ സമൃദ്ധമായി ഉണ്ടായിരുന്നു. (2 കൊരിന്ത്യർ 9:6, 7 താരതമ്യം ചെയ്യുക.) യോഗങ്ങൾക്കു ക്രമമായി ഹാജരാകുന്നവർക്കു ലഭിച്ച പ്രോത്സാഹനവും സഹായവും നിമിത്തം ആ പ്രചാരണപരിപാടി ഊർജസ്വലമായി നടന്നു.
6 സഭാപുസ്തകാധ്യയനത്തിൽ, വെളിപാട് പാരമ്യം പുസ്തകത്തിന്റെ സഹായത്താൽ ദൈവവചനത്തിൽനിന്നു നാം പഠിക്കുന്ന കാര്യങ്ങളാൽ നമ്മുടെ അടിയന്തിരതാബോധം വർധിക്കുന്നു. ലോകരംഗത്തു സംഭവങ്ങൾ പെട്ടെന്നു മാറിവരുമ്പോൾ വെളിപാടിലെ ആഴമേറിയ പ്രവചനങ്ങളുടെ നിവൃത്തി നാം ഗ്രഹിക്കേണ്ടതുണ്ട്.
7 ക്രമമായ യോഗഹാജരിനു മുൻഗണന കൊടുക്കുക: നമ്മുടെ സഹോദരങ്ങൾ പീഡനങ്ങൾ സഹിക്കുന്ന പല രാജ്യങ്ങളിലും വാരംതോറും കൂടിവരേണ്ടത് തങ്ങൾക്ക് അപ്പോഴും എത്ര ജീവത്പ്രധാനമാണെന്ന് അവർ തിരിച്ചറിയുന്നു. ഉദാഹരണത്തിന്, ബുറൂണ്ടി, റുവാണ്ട, ലൈബീരിയ, ബോസ്നിയ, ഹെർട്സെഗോവിന എന്നിവിടങ്ങളിൽ ധാരാളം പുതിയവർ യോഗങ്ങൾക്കു ഹാജരാകുന്നു. മൊത്തം ഹാജർ പ്രസാധകരുടെ എണ്ണത്തിന്റെ രണ്ടോ മൂന്നോ ഇരട്ടിയാണ്. ഇപ്രകാരം ഏകാത്മാവിൽ ഉറച്ചുനിൽക്കാൻ യഹോവ സഹോദരങ്ങളെ സഹായിക്കുന്നു.—ഫിലി. 1:27; എബ്രാ. 10:23-25.
8 ക്രമമായ യോഗഹാജരിനെ അവഗണിക്കുന്ന ഏതൊരാളും ആ പ്രവണതയെ തിരുത്തുന്നതിനു നടപടി സ്വീകരിക്കണം. (സഭാ. 4:9-12) ഉറച്ചുനിൽക്കുന്നതിന് ക്രമമായ യോഗഹാജരിൽനിന്നു ലഭിക്കുന്ന പക്വതയുള്ളവരുമൊത്തുള്ള പരസ്പര ആശയ കൈമാറ്റം ആവശ്യമാണ്.—റോമ. 1:11.