ചോദ്യപ്പെട്ടി
◼ ഡിസ്ട്രിക്റ്റ് കൺവെൻഷൻ ലാപ്പൽ ബാഡ്ജ് കാർഡുകൾ ആർക്കൊക്കെ കൊടുക്കാം?
നമ്മുടെ സഹോദരങ്ങളെ തിരിച്ചറിയിക്കുന്നതിനും കൺവെൻഷൻ പരസ്യപ്പെടുത്തുന്നതിനും കൺവെൻഷൻ ലാപ്പൽ ബാഡ്ജ് കാർഡുകൾ സഹായകമാണ്. എന്നിരുന്നാലും യാതൊരു വിവേചനയും കൂടാതെ അവ വിതരണം ചെയ്യരുത്. കാരണം ബാഡ്ജ്, അത് ധരിക്കുന്ന വ്യക്തിയെ യഹോവയുടെ സാക്ഷികളുടെ സഭകളിൽ ഒന്നിൽ നല്ല നിലയിലുള്ള ഒരാളായി തിരിച്ചറിയിക്കും.
കാർഡിൽ വ്യക്തിയുടെ പേരും സഭയുടെ പേരും എഴുതാനുള്ള സ്ഥലമുണ്ട്. അതുകൊണ്ട് അതു ധരിക്കുന്നയാൾ അതിൽ രേഖപ്പെടുത്തിയിരിക്കുന്ന സഭയുമായി ന്യായമായ ഒരു അളവിൽ സഹവസിക്കുന്ന വ്യക്തി ആയിരിക്കണം. സ്നാപനമേറ്റവരും സ്നാപനമേൽക്കാത്തവരുമായ എല്ലാ പ്രസാധകർക്കും കാർഡു കൊടുക്കുന്നത് ഉചിതമാണ്. കൂടാതെ കുട്ടികൾ ഉൾപ്പെടെ, യോഗങ്ങൾക്കു ക്രമമായി ഹാജരാകുകയും വയൽ ശുശ്രൂഷയിൽ ഏർപ്പെടുന്ന പടിയോളം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന എല്ലാവർക്കും അതു കൊടുക്കാവുന്നതാണ്. പുറത്താക്കിയ ഒരു വ്യക്തിക്കു ബാഡ്ജ് നൽകുന്നത് ഉചിതമായിരിക്കുകയില്ല.
ഈ നിർദേശങ്ങൾക്കു ചേർച്ചയിലാണ് ലാപ്പൽ കാർഡുകൾ വിതരണം ചെയ്യുന്നതെന്നു മൂപ്പന്മാർ ഉറപ്പു വരുത്തേണ്ടതുണ്ട്.