സർക്കിട്ട് സമ്മേളനത്തിന്റെ പുനരവലോകനം
സേവനവർഷം 2005-ലെ സർക്കിട്ട് സമ്മേളനത്തിന്റെ പൂർവാവലോകനവും പുനരവലോകനവും നടത്താൻ ഈ വിവരങ്ങൾ ഉപയോഗിക്കുന്നതായിരിക്കും. ഇത് എങ്ങനെ നടത്താമെന്ന്, ഈ അനുബന്ധത്തിന്റെ 4-ാം പേജിൽ കൊടുത്തിരിക്കുന്ന “സമ്മേളന പരിപാടികൾ പുനരവലോകനം ചെയ്യുന്നതിനുള്ള പുതിയ ക്രമീകരണം” എന്ന ലേഖനത്തിൽ വിശദീകരിച്ചിട്ടുണ്ട്. അനുവദിച്ചിട്ടുള്ള സമയത്തിനുള്ളിൽ പുനരവലോകനത്തിനുള്ള എല്ലാ ചോദ്യങ്ങളും പരിചിന്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. സമ്മേളനത്തിലൂടെ ലഭിച്ച വിവരങ്ങൾ എങ്ങനെ ബാധകമാക്കാം എന്നതിനായിരിക്കണം പരിപാടി ഊന്നൽ നൽകേണ്ടത്.
ഒന്നാം ദിവസം രാവിലെ
1. ദൈവിക ജ്ഞാനം സമ്പാദിക്കാൻ നമ്മെ എന്തു സഹായിക്കും?
2. കൂടുതൽ ആളുകളുമായി സുവാർത്ത പങ്കുവെക്കാൻ സർക്കിട്ടിലെ സഹോദരങ്ങൾ എന്തു ശ്രമം നടത്തിയിരിക്കുന്നു?
ഒന്നാം ദിവസം ഉച്ചകഴിഞ്ഞ്
3. ക്രിസ്ത്യാനികൾ ആന്തരികമായി കളങ്കരഹിതരായി നിലകൊള്ളേണ്ടത് മർമപ്രധാനം ആയിരിക്കുന്നത് എന്തുകൊണ്ട്? അതിനായി നാം എന്തു ചെയ്യണം?
4. സഹോദരങ്ങളുമായി സമാധാനത്തിൽ വർത്തിക്കാൻ നമുക്ക് എങ്ങനെ കഴിയും?
5. എന്താണ് ന്യായയുക്തത? സമയം വിനിയോഗിക്കുന്ന കാര്യത്തിൽ ഇത് എങ്ങനെ പ്രകടമാക്കാം?
6. ശൗലിന്റെയും നോഹയുടെയും ദൃഷ്ടാന്തങ്ങളിൽനിന്നു നാം എന്തു പഠിക്കുന്നു? നാം ‘അനുസരിക്കാൻ’ ഒരുക്കമുള്ളവർ ആണെന്ന് ഏതു വിധങ്ങളിൽ പ്രകടമാക്കാം? (യാക്കോ. 3:17)
7. ഇരട്ട ജീവിതം നയിക്കുന്നതിനെതിരെ ക്രിസ്ത്യാനികൾക്ക് എങ്ങനെ ജാഗ്രത പാലിക്കാം?
8. ദൈവിക ജ്ഞാനം പ്രസിദ്ധമാക്കുന്നതിൽ പൗലൊസിന്റെ ദൃഷ്ടാന്തം നമുക്ക് എങ്ങനെ അനുകരിക്കാം?
രണ്ടാം ദിവസം രാവിലെ
9. നമ്മൾ ഏർപ്പെടുന്ന പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുന്നതിൽ നാം ശ്രദ്ധാലുക്കൾ ആയിരിക്കേണ്ടത് എന്തുകൊണ്ട്? അങ്ങനെ ചെയ്യാൻ നമ്മെ എന്തു സഹായിക്കും?
10. യോഗങ്ങളിൽ ക്രമമായി സംബന്ധിക്കാൻ സർക്കിട്ടിലുള്ളവർ എന്തു ശ്രമം ചെയ്യുന്നു? തന്മൂലം അവർക്ക് എന്തു പ്രയോജനം ലഭിച്ചിരിക്കുന്നു?
11. കുടുംബത്തെ ആത്മീയമായി പരിപുഷ്ടിപ്പെടുത്താൻ കുടുംബനാഥന്മാർക്ക് എങ്ങനെ കഴിയും?
12. സർക്കിട്ടിന്റെ ഏത് ആവശ്യങ്ങളിലേക്കു നമ്മുടെ ശ്രദ്ധ തിരിക്കുകയുണ്ടായി?
രണ്ടാം ദിവസം ഉച്ചകഴിഞ്ഞ്
13. പരസ്യപ്രസംഗത്തിൽ വ്യക്തമാക്കിയ പ്രകാരം, ഉയരത്തിൽനിന്നുള്ള ജ്ഞാനം ഏതു നീതിപ്രവൃത്തികൾ ഉളവാക്കിയിരിക്കുന്നു?
14. നമ്മിൽത്തന്നെയോ ദൈവിക ജ്ഞാനത്താൽ നയിക്കപ്പെടാത്തവരിലോ ആശ്രയം വെക്കുന്നത് മൗഢ്യമായിരിക്കുന്നത് എന്തുകൊണ്ട്? ഏതു മേഖലകളിൽ നാം ജാഗ്രത പാലിക്കണം?
15. ദൈവിക ജ്ഞാനം ഏതു കെണികളിൽനിന്നു നമ്മെ സംരക്ഷിക്കുന്നു?
16. സർക്കിട്ട് സമ്മേളന പരിപാടിയിലൂടെ നൽകിയ ബുദ്ധിയുപദേശങ്ങൾ ബാധകമാക്കുന്നത് മർമപ്രധാനം ആയിരിക്കുന്നത് എന്തുകൊണ്ട്?