മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
വീക്ഷാഗോപുരം ജനു. 15
“ആശ്രയയോഗ്യമായ ബുദ്ധിയുപദേശത്തിനായി ഭാര്യാഭർത്താക്കന്മാർക്ക് എവിടേക്കു തിരിയാൻ കഴിയുമെന്നാണു താങ്കൾ വിചാരിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] വിവാഹ ക്രമീകരണം ഏർപ്പെടുത്തിയത് ആരാണെന്നതു ശ്രദ്ധിക്കുക. [ഉല്പത്തി 2:22 വായിക്കുക.] കുടുംബത്തിൽ തങ്ങൾക്കുള്ള വിശിഷ്ടമായ പങ്കു നിർവഹിക്കാൻ ഭാര്യാഭർത്താക്കന്മാരെ സഹായിക്കുന്ന മാർഗനിർദേശങ്ങളും ദൈവം പ്രദാനം ചെയ്തു. ഈ മാസിക അതു വിശദീകരിക്കുന്നു.”
ഉണരുക! ജനു.
“ക്രിസ്ത്യാനികളായി അറിയപ്പെടുന്ന അനേകരും യേശുവിന്റെ പഠിപ്പിക്കലുകൾ പിൻപറ്റുന്നില്ലെന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഉദാഹരണത്തിന് അവന്റെ ഈ വാക്കുകൾക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ അനേകരും പരാജയപ്പെടുന്നു. [യോഹന്നാൻ 13:35 വായിക്കുക.] യേശു പഠിപ്പിച്ചിട്ടുള്ള കാര്യങ്ങളും ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്ന അനേകരുടെ വീക്ഷണങ്ങളും തമ്മിലുള്ള വ്യത്യാസത്തിലേക്ക് ഈ ലേഖനം ശ്രദ്ധ ക്ഷണിക്കുന്നു.” 18-ാം പേജിൽ തുടങ്ങുന്ന ലേഖനം വിശേഷവത്കരിക്കുക.
വീക്ഷാഗോപുരം ഫെബ്രു. 1
“ഈ സമൂഹത്തിലുള്ള എല്ലാവരും പിൻവരുന്ന വാക്കുകൾ പിൻപറ്റുന്നപക്ഷം നമ്മുടെ നാട് ജീവിക്കാൻ കൂടുതൽ അഭികാമ്യമായ ഒരു സ്ഥലമായിത്തീരുമെന്നു കരുതുന്നുണ്ടോ? [എഫെസ്യർ 4:25 വായിക്കുക. എന്നിട്ട് പ്രതികരിക്കാൻ അനുവദിക്കുക.] ചില സാഹചര്യങ്ങളിൽ നുണ പറയുന്നതുകൊണ്ടു കുഴപ്പമൊന്നുമില്ലെന്നാണു ചിലരുടെ വിശ്വാസം. എപ്പോഴും സത്യം സംസാരിക്കുന്നതിന്റെ പ്രയോജനങ്ങൾ ഈ മാസിക എടുത്തുകാട്ടുന്നു.”
ഉണരുക! ഫെബ്രു.
“ചില പ്രദേശങ്ങളിൽ ആളുകൾക്കു മതങ്ങളോടുള്ള മനോഭാവത്തിനു മാറ്റംസംഭവിക്കുന്നതായി കാണപ്പെടുന്നു. സഭകൾക്ക് അവയുടെ സ്വാധീനം കൈവിട്ടുപോകുന്നതായി താങ്കൾ വിചാരിക്കുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ചിലർക്കു മതങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നതിന്റെ ഒരു കാരണം പൗലൊസ് അപ്പൊസ്തലന്റെ പിൻവരുന്ന വാക്കുകൾ ചൂണ്ടിക്കാട്ടുന്നു. [പ്രവൃത്തികൾ 20:29, 30 വായിക്കുക.] ക്രിസ്ത്യാനിത്വത്തിന്റെ ഭാവി സംബന്ധിച്ച് ബൈബിൾ എന്താണു പറയുന്നതെന്ന് ഈ മാസിക വ്യക്തമാക്കുന്നു.”