മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
വീക്ഷാഗോപുരംജനു. 15
“അടുത്തകാലത്തായി ആളുകൾക്കു ദൂതന്മാരിലുള്ള താത്പര്യം വർധിച്ചിട്ടുണ്ട്. ആകട്ടെ, അവർ ആരാണെന്നും നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നെന്നും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് സങ്കീർത്തനം 34:7 വായിക്കുക.] ദൂതന്മാരുടെ, കഴിഞ്ഞകാലത്തെയും ഇന്നത്തെയും ഭാവിയിലെയും പ്രവർത്തനങ്ങളെക്കുറിച്ചു ബൈബിൾ എന്തു പറയുന്നു എന്നതാണ് ഈ മാസികയിൽ ചർച്ചചെയ്യുന്നത്.”
ഉണരുക! ജനു.
“മിക്കവാറും ഏതൊരു വിഷയത്തെക്കുറിച്ചുമുള്ള ഉപദേശം ഇന്നു ലഭ്യമാണ്. എന്നാൽ അവ എത്രത്തോളം ആശ്രയയോഗ്യമാണ്? [പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് 2 തിമൊഥെയൊസ് 3:16 വായിക്കുക.] പ്രായോഗിക ജ്ഞാനത്തിന്റെ ആശ്രയയോഗ്യമായ ഉറവിടമെന്നനിലയിൽ നമുക്കു ബൈബിളിലേക്കു തിരിയാവുന്നത് എന്തുകൊണ്ടെന്ന് ഈ ലക്കം ഉണരുക! വ്യക്തമാക്കുന്നു.” 18-ാം പേജിൽ ആരംഭിക്കുന്ന ലേഖനം വിശേഷവത്കരിക്കുക.
വീക്ഷാഗോപുരംഫെബ്രു. 1
“ജീവിക്കാൻ നമുക്കെല്ലാം പണം വേണം. എന്നാൽ ഇവിടെ പറഞ്ഞിരിക്കുന്ന അപകടത്തിനെതിരെ ജാഗ്രതപാലിക്കേണ്ടതുണ്ട് എന്നതിനോടു നിങ്ങൾ യോജിക്കുന്നുണ്ടോ? [1 തിമൊഥെയൊസ് 6:10 വായിച്ചിട്ട് പ്രതികരിക്കാൻ അനുവദിക്കുക.] ഈ ലക്കം വീക്ഷാഗോപുരം, സാമ്പത്തിക സമൃദ്ധിയിൽ ഒളിഞ്ഞിരിക്കുന്ന സർവസാധാരണമായ ചില അപകടങ്ങൾ തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നു; കൂടാതെ അവ എങ്ങനെ ഒഴിവാക്കാമെന്നും ഇതു ചർച്ചചെയ്യുന്നു.”
ഉണരുക! ഫെബ്രു.
“പ്രായമായ ബന്ധുക്കളും സുഹൃത്തുക്കളും ഉള്ള നമ്മിൽ പലരും വാർധക്യത്തിന്റെ വെല്ലുവിളികൾ നേരിടാൻ അവരെ എങ്ങനെ സഹായിക്കാമെന്ന് ചിന്തിക്കാറുണ്ട്. ശരിയല്ലേ? [പ്രതികരിക്കാൻ അനുവദിക്കുക.] വാർധക്യത്തിന്റെ വിഷമതകൾ കുറയ്ക്കാൻ എന്തെല്ലാം ചെയ്യാമെന്ന് ഈ മാസിക വിശദീകരിക്കുന്നു. കൂടാതെ ഈ പ്രവചനം എങ്ങനെ നിവൃത്തിയേറുമെന്നും ഇതു വിശദീകരിക്കുന്നു.” ഇയ്യോബ് 33:25 വായിക്കുക.