മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ഏപ്രി. – ജൂൺ
പള്ളിയിൽ പോകാറുള്ള ഒരാളെ കാണുന്നപക്ഷം ഇങ്ങനെ ചോദിക്കാം: “സുപരിചിതമായ ഈ വാക്യത്തെക്കുറിച്ചു താങ്കളുടെ അഭിപ്രായമറിയാൻ ഞാനാഗ്രഹിക്കുന്നു. [യോഹന്നാൻ 3:16 വായിക്കുക.] ഒരു മനുഷ്യന്റെ മരണം നിത്യജീവൻ നേടാൻ മറ്റുള്ളവരെ സഹായിക്കുന്നത് എങ്ങനെയെന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] യേശുവിന്റെ മരണത്തിൽനിന്നു നമുക്കെങ്ങനെ പ്രയോജനം നേടാമെന്നതു സംബന്ധിച്ചുള്ള വ്യക്തവും തൃപ്തികരവുമായ വിശദീകരണം ഈ മാസികയിലുണ്ട്.”
ഉണരുക! ഏപ്രി. – ജൂൺ
“അന്ധവിശ്വാസങ്ങൾ നിരുപദ്രവകരമാണോ അതോ അപകടകരമാണോ, നിങ്ങൾ എന്തു വിചാരിക്കുന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] വിരോധമില്ലെങ്കിൽ ശ്രദ്ധേയമായ ഒരു വിവരം ഞാൻ വായിച്ചുകേൾപ്പിക്കട്ടെ? [പ്രതികരണം അനുകൂലമെങ്കിൽ യെശയ്യാവ് 65:11 വായിക്കുക.] അന്ധവിശ്വാസങ്ങൾ തിരുവെഴുത്തുകൾക്കു നിരക്കുന്നതാണോയെന്ന് ഈ ലേഖനം വ്യക്തമാക്കുന്നു.” 28-ാം പേജിൽ തുടങ്ങുന്ന ലേഖനം പരിചയപ്പെടുത്തുക.