മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ഏപ്രിൽ – ജൂൺ
“ദൈവം എല്ലാ പ്രാർഥനകളും കേൾക്കുന്നുണ്ടോ, നിങ്ങൾക്കെന്തു തോന്നുന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] ദൈവത്തിനു സ്വീകാര്യമാംവിധം എങ്ങനെ പ്രാർഥിക്കാം എന്നതിനെക്കുറിച്ചുള്ള ഒരു നിർദേശം ഞാൻ കാണിച്ചുതരട്ടേ? [വീട്ടുകാരനു താത്പര്യമുണ്ടെങ്കിൽ മത്തായി 6:7 വായിക്കുക.] പ്രാർഥന സംബന്ധിച്ചു മിക്കപ്പോഴും ചോദിക്കാറുള്ള നാലു ചോദ്യങ്ങൾക്ക് തിരുവെഴുത്തുകൾ നൽകുന്ന ഉത്തരം ഈ ലേഖനത്തിൽ കാണാം.” 16-ാം പേജിൽ ആരംഭിക്കുന്ന ലേഖനം വിശേഷവത്കരിക്കുക.
ഉണരുക! ഏപ്രിൽ – ജൂൺ
“നല്ല സുഹൃത്തുക്കൾ ഉണ്ടായിരിക്കാൻ നാമെല്ലാം ആഗ്രഹിക്കുന്നു. എന്തെല്ലാം ഗുണങ്ങളുള്ളവരെ സുഹൃത്തുക്കളാക്കാനാണ് നിങ്ങൾ ഇഷ്ടപ്പെടുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] ഇതു സംബന്ധിച്ച് ഒരു പുരാതന ഗ്രന്ഥം പറയുന്നത് ഞാൻ കാണിച്ചുതരട്ടേ? [വീട്ടുകാരനു താത്പര്യമുണ്ടെങ്കിൽ സദൃശവാക്യങ്ങൾ 17:17 വായിക്കുക.] നല്ല സ്നേഹിതരെ തിരഞ്ഞെടുക്കാനും നല്ലൊരു സുഹൃത്തായിരിക്കാനും സഹായിക്കുന്ന നിർദേശങ്ങളാണ് ഈ ലേഖനത്തിലുള്ളത്.” 22-ാം പേജിൽ ആരംഭിക്കുന്ന ലേഖനം വിശേഷവത്കരിക്കുക.
വീക്ഷാഗോപുരം ജൂലൈ – സെപ്റ്റംബർ
“വൃത്തിയും വെടിപ്പുമുള്ള ഒരു സ്ഥലത്തു താമസിക്കാനാണ് നാമെല്ലാം ഇഷ്ടപ്പെടുന്നത്. തന്റെ ആരാധകർ ശുചിത്വമുള്ളവരായിരിക്കാൻ ദൈവവും പ്രതീക്ഷിക്കുന്നുവെന്ന കാര്യം നിങ്ങൾക്ക് അറിയാമോ? [പ്രതികരിക്കാൻ അനുവദിക്കുക.] അതു സംബന്ധിച്ച് അവൻ പറഞ്ഞിരിക്കുന്നത് നിങ്ങളെ കാണിച്ചുതരട്ടേ? [പ്രതികരണം അനുകൂലമെങ്കിൽ 1 പത്രോസ് 1:16 വായിക്കുക. തുടർന്ന് 9-ാം പേജിലെ ലേഖനം കാണിക്കുക.] പ്രായോഗികമായി നമുക്കു ചെയ്യാനാകുന്ന ചില കാര്യങ്ങൾ ഈ ലേഖനം വിശദീകരിക്കുന്നു.”
ഉണരുക! ജൂലൈ – സെപ്റ്റംബർ
‘സ്കൂൾകുട്ടികളിൽ പലരും ഇന്ന് വലിയ സമ്മർദത്തിൻകീഴിലാണ്. സാഹചര്യങ്ങൾക്ക് പണ്ടത്തേതിലും മാറ്റംവന്നിരിക്കുന്നതായി നിങ്ങൾക്കു തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] അനാവശ്യമായ സമ്മർദം അപകടകരമാണ്. ഇതു സംബന്ധിച്ച് തിരുവെഴുത്തുകൾ പറയുന്നത് എന്താണെന്ന് ഞാൻ കാണിക്കട്ടേ? [വീട്ടുകാരനു താത്പര്യമുണ്ടെങ്കിൽ സഭാപ്രസംഗി 7:7 (പി.ഒ.സി.) വായിക്കുക: “മർദനം ജ്ഞാനിയെ ഭോഷനാക്കും, നിശ്ചയം.”]’