മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ജൂലൈ – സെപ്റ്റംബർ
“ജീവിത വിജയത്തിനായി കഠിനമായി യത്നിക്കുന്നവരാണ് എല്ലാവരും. നമ്മുടെ ഓരോ ഉദ്യമത്തിലും വിജയം ഉറപ്പാക്കാൻ എന്തു ചെയ്യാനാകും എന്നാണ് താങ്കൾ വിചാരിക്കുന്നത്? [അഭിപ്രായം പറയാൻ അനുവദിക്കുക] ജീവിതത്തിൽ നാം വിജയിച്ചു കാണാനാണ് നമ്മുടെ സ്രഷ്ടാവും ആഗ്രഹിക്കുന്നത്; അതിനായി എന്തു ചെയ്യണമെന്നും അവൻ നമ്മോട് പറയുന്നുണ്ട്. ആ തിരുവെഴുത്ത് ഞാൻ താങ്കളെ ഒന്നു വായിച്ചു കേൾപ്പിക്കട്ടേ? [വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ യോശുവ 1:6-9 വായിക്കുക.] ഈ ലേഖനം ഈ തിരുവെഴുത്തിന്റെ അർഥം വിശദീകരിക്കുന്നുണ്ട്.” 20-ാം പേജിലെ ലേഖനം കാണിക്കുക.
ഉണരുക! ജൂലൈ – സെപ്റ്റംബർ
“ഒരു കുഞ്ഞിന്റെ ജനനം സന്തോഷം നൽകുന്ന ഒരു അനുഭവമാണ്. എന്നാൽ ഗർഭകാലത്തും പ്രസവത്തോട് അനുബന്ധിച്ചും സ്ത്രീകൾക്ക് പലവിധ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അമ്മയ്ക്കും കുഞ്ഞിനും നല്ല ആരോഗ്യം ഉണ്ടായിരിക്കണമെങ്കിൽ എന്തു മുൻകരുതലുകളാണ് എടുക്കേണ്ടത്? [അഭിപ്രായം പറയാൻ അനുവദിക്കുക.] ദൈവം മനുഷ്യജീവനെ എങ്ങനെയാണ് വീക്ഷിക്കുന്നത് എന്നു വ്യക്തമാക്കുന്ന ഒരു തിരുവെഴുത്ത് ഞാൻ കാണിച്ചുതരട്ടേ? [വീട്ടുകാരൻ/വീട്ടുകാരി അനുവദിക്കുന്നപക്ഷം ആവർത്തനപുസ്തകം 22:8 വായിച്ചുകേൾപ്പിക്കുക.] അമ്മയുടെയും കുഞ്ഞിന്റെയും ജീവനും ആരോഗ്യവും പരിരക്ഷിക്കാൻ എന്തു ചെയ്യണമെന്ന് ഈ ലേഖനം വിവരിക്കുന്നു.”