മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ഏപ്രിൽ – ജൂൺ
യേശുവിനെ ആദരിക്കുന്നവർക്ക് ഈ മാസിക നൽകുക. “ക്രിസ്തു തന്റെ അനുഗാമികളെ ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിച്ചു എന്നത് എല്ലാ ക്രിസ്ത്യാനികൾക്കും അറിവുള്ളതാണ്. ആ രാജ്യം എന്തെല്ലാം കാര്യങ്ങൾ ചെയ്യുമെന്ന് നിങ്ങൾക്ക് അറിയാമോ? [പ്രതികരിക്കാൻ അനുവദിക്കുക. വെളിപാട് 21:3, 4 വായിക്കുക.] ദൈവരാജ്യത്തെക്കുറിച്ച് നമ്മുടെ മനസ്സിലുദിച്ചേക്കാവുന്ന പല ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നതാണ് ഈ ലേഖനം.” 8-ാം പേജിലെ ലേഖനം വിശേഷവത്കരിക്കുക.
ഉണരുക! ഏപ്രിൽ – ജൂൺ
“സെൽഫോണും കമ്പ്യൂട്ടറും ഒക്കെ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. ഇത്തരം ഉപകരണങ്ങൾ സമയം ലാഭിക്കുന്നതായാണോ അതോ സമയം കൊല്ലുന്നതായാണോ നിങ്ങൾക്കു തോന്നുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക. വീട്ടുകാരന് താത്പര്യമെങ്കിൽ, ബൈബിളിൽനിന്ന് ഒരു വാക്യം വായിച്ചുകേൾപ്പിക്കട്ടേ എന്നു ചോദിക്കുക. സമ്മതിക്കുന്നെങ്കിൽ സംഭാഷണം തുടരുക.] സമയം ബുദ്ധിപൂർവം ഉപയോഗിക്കുന്നതിനോട് ബന്ധപ്പെട്ടുള്ള പിൻവരുന്ന നിർദേശത്തോട് പലരും യോജിക്കും. [എഫെസ്യർ 5:15, 16 വായിക്കുക.] ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ മറ്റുള്ളവരോട് എങ്ങനെ പരിഗണന കാണിക്കാം, അതുപോലെ അതിന്റെ ഉപയോഗത്തിൽ എങ്ങനെ പരിധികൾവെക്കാം എന്നെല്ലാം ഈ മാസിക കാണിച്ചുതരുന്നു.”