മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ജനുവരി – മാർച്ച്
“ഗുരുതരമായ ഒരു രോഗം ബാധിച്ച ഒരു സുഹൃത്തിനെ കാണാൻ ചെല്ലുമ്പോൾ എന്തു പറയണമെന്ന് നമ്മിൽ പലർക്കും അറിയില്ല. എന്നാൽ ഇത്തരം സന്ദർഭത്തിൽ എന്തു ചെയ്യാൻ കഴിയുമെന്നു പറയുന്ന ഒരു വേദഭാഗം ഞാൻ വായിച്ചു കേൾപ്പിക്കട്ടേ? [യാക്കോബ് 1:19 വായിക്കുക. എന്നിട്ട് പ്രതികരിക്കാൻ അനുവദിക്കുക.] ഇതുപോലുള്ള ബൈബിൾ തത്ത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള കുറെ പ്രായോഗിക നിർദേശങ്ങൾ ഈ ലേഖനത്തിൽ അടങ്ങിയിട്ടുണ്ട്” എന്നു പറഞ്ഞുകൊണ്ട് 10-ാം പേജിൽ തുടങ്ങുന്ന ലേഖനം കാണിക്കുക.
ഉണരുക! ജനുവരി – മാർച്ച്
“എന്തിനും ഏതിനും പകരം വീട്ടാനുള്ള പ്രവണതയാണ് ഇന്ന് പൊതുവിൽ ആളുകൾക്കുള്ളത്. ആരെങ്കിലും നമ്മെ പ്രകോപിപ്പിച്ചാൽ നമ്മൾ എങ്ങനെ പെരുമാറണം? [പ്രതികരിക്കാൻ അനുവദിക്കുക.] എന്നാൽ അത്തരം സന്ദർഭങ്ങളിൽ നാം പ്രതികരിക്കേണ്ടത് എങ്ങനെയായിരിക്കണം എന്ന് ദൈവം പറയുന്നുണ്ട്. ഞാൻ അതൊന്ന് വായിച്ചുകേൾപ്പിക്കട്ടേ? [വീട്ടുകാരനു സമ്മതമെങ്കിൽ റോമർ 12:21 വായിച്ചു കേൾപ്പിക്കുക.] സ്വയരക്ഷയെക്കുറിച്ചും നിയമപരമായ സഹായം തേടുന്നതിനെക്കുറിച്ചും തിരുവെഴുത്തുകൾ പറയുന്നത് എന്താണെന്ന് ഈ ലേഖനത്തിലുണ്ട്” എന്നു പറഞ്ഞുകൊണ്ട് 18-ാം പേജിൽ തുടങ്ങുന്ന ലേഖനം കാണിക്കുക.