മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ജനുവരി – മാർച്ച്
“എല്ലാ നല്ല ആളുകളും സ്വർഗത്തിൽ പോകുമെന്ന് പലരും വിചാരിക്കുന്നു. നിങ്ങൾ എന്താണ് കരുതുന്നത്? [മറുപടി ശ്രദ്ധിക്കുക.] എന്നാൽ ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം എന്താണെന്നറിയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? [വീട്ടുകാരന് താത്പര്യമുണ്ടെങ്കിൽ സങ്കീർത്തനം 37:11, 29 വായിക്കുക.] ഭൂമിയിൽ മനുഷ്യവർഗം ആസ്വദിക്കാനിരിക്കുന്ന ശോഭനമായ ഭാവിയെക്കുറിച്ച് ഈ ലേഖനം വിശദീകരിക്കുന്നു.” 22-ാം പേജിലെ ലേഖനം ശ്രദ്ധയിൽപ്പെടുത്തുക.
ഉണരുക! ജനുവരി – മാർച്ച്
“ഇന്ന് കുടുംബങ്ങൾ പലതരത്തിലുള്ള പ്രശ്നങ്ങളാണ് നേരിടുന്നത്. നിങ്ങൾക്കും അങ്ങനെ തോന്നിയിട്ടുണ്ടോ? [മറുപടി ശ്രദ്ധിക്കുക.] സന്തുഷ്ടമായ വിവാഹജീവിതം നയിക്കാൻ ആവശ്യമായ നിർദേശങ്ങൾ വിവാഹത്തിന്റെ കാരണഭൂതനായ ദൈവം നൽകുന്നുണ്ട്. പക്ഷേ പലർക്കും അത് അറിയില്ല. അത്തരം ഒരു നിർദേശം ഞാൻ കാണിച്ചുതരട്ടെ? [വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ മാസികയിലുള്ള ഒരു തിരുവെഴുത്ത് വായിക്കുക.] ഉണരുക!യുടെ ഈ പ്രത്യേക പതിപ്പിൽ ദിവ്യജ്ഞാനം അടങ്ങുന്ന ചില തത്ത്വങ്ങൾ വിശദീകരിച്ചിരിക്കുന്നു. പല പ്രശ്നങ്ങളും നന്നായി കൈകാര്യം ചെയ്യാൻ അവ കുടുംബങ്ങളെ സഹായിക്കും.”