മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ഏപ്രിൽ – ജൂൺ
“മാതാപിതാക്കൾ ഇരുവരും ചേർന്ന് കുട്ടികളെ വളർത്തുന്നതിനേക്കാൾ വളരെ ബുദ്ധിമുട്ടാണ് ഇണയുടെ കൈത്താങ്ങില്ലാതെ തനിച്ച് മക്കളെ വളർത്തുന്നത് എന്നതിനോട് താങ്കൾ യോജിക്കുന്നില്ലേ? [പ്രതികരിക്കാൻ അനുവദിക്കുക.] ഇത്തരം വെല്ലുവിളികൾ നേരിടുന്നവരോട് പരിഗണന കാണിക്കാൻ ദൈവം നമ്മെ പ്രോത്സാഹിപ്പിക്കുന്നു. ഞാൻ അതൊന്നു വായിച്ചു കേൾപ്പിക്കട്ടെ? [വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ സങ്കീർത്തനം 41:1 വായിക്കുക.] ഒറ്റയ്ക്കു മക്കളെ വളർത്തിക്കൊണ്ടുവരുന്നവരോട് നമുക്കെങ്ങനെ പരിഗണന കാണിക്കാമെന്ന് ഈ ലേഖനം വിശദീകരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് 30-ാം പേജിൽ തുടങ്ങുന്ന ലേഖനം കാണിക്കുക.
ഉണരുക! ഏപ്രിൽ – ജൂൺ
“ഇന്റർനെറ്റും മൊബൈൽഫോണും ഒക്കെ ഉപയോഗിച്ച് കുട്ടികൾ സമയം കളയുന്നതായി പല മാതാപിതാക്കളും പരാതിപ്പെടാറുണ്ട്. ഇവ സമനിലയോടെ ഉപയോഗിക്കുന്നതിന് കുട്ടികളെ എങ്ങനെ സഹായിക്കാമെന്നാണ് താങ്കൾ കരുതുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] ഇക്കാര്യത്തിൽ സഹായകമായ ഒരു തിരുവെഴുത്തു തത്ത്വം ഞാൻ കാണിച്ചുതരട്ടെ? [വീട്ടുകാരൻ സമ്മതിക്കുകയാണെങ്കിൽ സഭാപ്രസംഗി 3:1 വായിക്കുക.] നമ്മുടെ കുട്ടികളെ സഹായിക്കുന്ന നല്ല ചില വിവരങ്ങൾ ഈ ലേഖനത്തിൽ ഉണ്ട്.”