മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ഏപ്രിൽ – ജൂൺ
“സംതൃപ്തി ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? പണം സംതൃപ്തി നേടിത്തരുമെന്ന് പലരും വിശ്വസിക്കുന്നു. എന്താണ് താങ്കളുടെ അഭിപ്രായം? [പ്രതികരിക്കാൻ അനുവദിക്കുക.] ഉള്ളതുകൊണ്ടു തൃപ്തിപ്പെടുന്നതിനെക്കുറിച്ച് ഒരു ദൈവഭക്തൻ പറഞ്ഞത് എന്താണെന്ന് ഞാൻ കാണിക്കട്ടെ? [വീട്ടുകാരന് താത്പര്യമുണ്ടെങ്കിൽ ഫിലിപ്പിയർ 4:11, 12 വായിക്കുക.] സംതൃപ്ത ജീവിതത്തിനുള്ള അഞ്ചുവഴികൾ എന്തൊക്കെയാണെന്ന് ഈ മാസിക വിശദീകരിക്കുന്നുണ്ട്.”
ഉണരുക! ഏപ്രിൽ – ജൂൺ
“‘ഒരു ദൈവമുണ്ടെങ്കിൽ എന്തുകൊണ്ടാണ് അവൻ പിശാചിനെ നശിപ്പിക്കാത്തത്?’ എന്ന് പലരും ചോദിച്ചിട്ടുണ്ട്. ആകട്ടെ, താങ്കൾ എപ്പോഴെങ്കിലും അങ്ങനെ ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഈ മാസികയുടെ 30-31 പേജുകളിലെ വിവരങ്ങൾ ഈ ചോദ്യത്തിനുള്ള ഉത്തരം നൽകും. പിശാചിനെ നശിപ്പിച്ചശേഷം ലോകത്തിലെ അവസ്ഥ എന്തായിരിക്കുമെന്നും ഇതു വിശദീകരിക്കുന്നു.” വീട്ടുകാരൻ ഇതേക്കുറിച്ച് കൂടുതലായി അറിയാൻ താത്പര്യപ്പെടുന്നെങ്കിൽ അദ്ദേഹത്തിന്റെ അനുവാദത്തോടെ വെളിപാട് 21:3, 4 വായിക്കുക.