മാതൃകാവതരണങ്ങൾ
ഡിസംബറിലെ ആദ്യ ശനിയാഴ്ച ബൈബിളധ്യയനം ആരംഭിക്കാൻ
“ദൈവത്തിന് ഭൂമിയെക്കുറിച്ച് ഒരു ഉദ്ദേശ്യമുണ്ടെന്ന് നിങ്ങൾ എന്നെങ്കിലും കേട്ടിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] സ്രഷ്ടാവ് ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യത്തെക്കുറിച്ച് പറയുന്ന ഒരു തിരുവെഴുത്ത് ഞാൻ കാണിച്ചുതരട്ടേ?” വീട്ടുകാരന് താത്പര്യമാണെങ്കിൽ സങ്കീർത്തനം 37:11 വായിച്ചതിനുശേഷം 16-ാം പേജിലുള്ള ലേഖനത്തിലേക്കു ശ്രദ്ധക്ഷണിക്കുക. ആദ്യ ചോദ്യം ചർച്ച ചെയ്തതിനുശേഷം ലേഖനത്തിലെ മറ്റു ചോദ്യങ്ങൾ ചർച്ച ചെയ്യാനായി മടങ്ങിവരാമെന്നു പറയുക.
വീക്ഷാഗോപുരം ഒക്ടോബർ – ഡിസംബർ
“യേശുക്രിസ്തു എന്ന വ്യക്തിയെക്കുറിച്ച് ആളുകൾക്ക് വ്യത്യസ്ത തരത്തിലുള്ള അഭിപ്രായങ്ങളാണുള്ളത്. എന്താണ് താങ്കളുടെ അഭിപ്രായം? [പ്രതികരിക്കാൻ അനുവദിക്കുക.] മുഴുമനുഷ്യർക്കും വേണ്ടിയാണ് ക്രിസ്തു മരിച്ചത് എന്ന് പലരും പറയാറുണ്ട്. എന്നാൽ, ക്രിസ്തുവിന്റെ മരണത്തിലൂടെ മനുഷ്യവർഗത്തിനു എന്തു സാധ്യമായി എന്നു പറയുന്ന ഒരു തിരുവെഴുത്ത് ഞാൻ വായിച്ചുകേൾപ്പിക്കട്ടേ? [വീട്ടുകാരന് താത്പര്യമുണ്ടെന്ന് തോന്നുന്നപക്ഷം വെളിപാട് 21:3, 4 വായിക്കുക.] ക്രിസ്തു യഥാർഥത്തിൽ ആരാണെന്നു വ്യക്തമായി മനസ്സിലാക്കാൻ ഈ മാസിക നമ്മെ സഹായിക്കും.”
ഉണരുക! ഒക്ടോബർ – ഡിസംബർ
“നമ്മുടെ കുട്ടികൾ ഉത്തരവാദിത്വബോധമുള്ളവരായി വളർന്നുവരാനാണ് നാം ആഗ്രഹിക്കുന്നത്. കുട്ടികളെ നല്ലവരായി വളർത്തിക്കൊണ്ടുവരുന്നത് ഇക്കാലത്ത് ഒരു വെല്ലുവിളിയാണ്. എന്നാൽ, നമുക്കെങ്ങനെ അതിൽ വിജയിക്കാൻ കഴിയും? [പ്രതികരിക്കാൻ അനുവദിക്കുക.] ഇക്കാര്യത്തിൽ മാതാപിതാക്കളുടെ പങ്ക് എന്താണെന്ന് എടുത്തുപറയുന്ന ഒരു തിരുവെഴുത്ത് ഞാൻ കാണിച്ചുതരട്ടേ? [വീട്ടുകാരൻ അനുവദിക്കുന്നെങ്കിൽ സദൃശവാക്യങ്ങൾ 22:6 വായിക്കുക.] മക്കളെ പരിശീലിപ്പിക്കവെ, മാതാപിതാക്കൾ മനസ്സിൽപ്പിടിക്കേണ്ട മൂല്യവത്തായ ചില വിവരങ്ങൾ ഈ ലേഖനത്തിലുണ്ട്.”