മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ഒക്ടോബർ – ഡിസംബർ
“പ്രതിസന്ധിഘട്ടങ്ങളിൽ പ്രാർഥിക്കുമ്പോൾ ദൈവം അത് കേൾക്കാറുണ്ടെന്ന് പലരും പറയുന്നു. എന്നാൽ, ‘ഒരു ദൈവമുണ്ടെങ്കിൽ ഈ ലോകത്തിൽ ഇത്രയധികം പ്രശ്നങ്ങൾ ഉള്ളത് എന്തുകൊണ്ടാണ്?’ എന്നു ചിന്തിക്കുന്നവരുമുണ്ട്. വാസ്തവത്തിൽ, ദൈവം നമ്മുടെ പ്രാർഥനകൾ കേൾക്കുന്നുണ്ടോ? (പ്രതികരിക്കാൻ അനുവദിക്കുക.) നമ്മുടെ പ്രാർഥനകൾ കേൾക്കുന്ന ഒരു ദൈവമുണ്ടെന്ന് ഉറപ്പുനൽകുന്ന ഒരു തിരുവെഴുത്ത് ഞാൻ താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തട്ടേ? (വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ സങ്കീർത്തനം 65:2 വായിക്കുക.) ഈ ആശയത്തോട് പലരും യോജിക്കാറുണ്ട്. ‘പ്രാർഥന കേൾക്കുന്ന ദൈവം മനുഷ്യർ കഷ്ടപ്പെടാൻ അനുവദിക്കുന്നത് എന്തുകൊണ്ടാണ്?’ എന്ന ചോദ്യത്തിന് ഈ മാസിക ഉത്തരം നൽകുന്നു.”