ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—ദൈവരാജ്യത്തിനുവേണ്ടി ബോധ്യത്തോടെ സംസാരിച്ചുകൊണ്ട്
എന്തുകൊണ്ടു പ്രധാനം: 2 തിമൊഥെയൊസ് 1:7, 8-ലെ വ്യക്തമായ നിർദേശം ബാധകമാക്കുന്നെങ്കിൽ നാം ബോധ്യത്തോടെ രാജ്യത്തിനുവേണ്ടി സംസാരിക്കും. ഇതിനുവേണ്ട ആത്മവിശ്വാസം എങ്ങനെ ആർജ്ജിക്കാം?
ഇത് എങ്ങനെ ചെയ്യാം:
• ആളുകളോടു സഹാനുഭൂതിയുള്ളവരായിരിക്കുക. (ഫിലി. 2:4) ലോകാവസ്ഥകളാലും വ്യക്തിപരമായ ക്ലേശങ്ങളാലും അനേകർ ദുരിതത്തിലാണ്. ദൈവരാജ്യത്തെക്കുറിച്ച് അവരോടു സംസാരിക്കാൻ സഹാനുഭൂതി നമ്മെ പ്രേരിപ്പിക്കുന്നു.
• വീട്ടിൽനിന്ന് പുറപ്പെടുന്നതിനുമുമ്പ് ഏതാനും ലഘുലേഖകൾ കരുതുക.
മാസത്തിലുടനീളം ഇതു പരീക്ഷിക്കുക:
• സാക്ഷ്യം കൊടുത്താൽ സ്വീകരിക്കുമെന്നു നമുക്കു തോന്നുന്ന ആരെയെങ്കിലും ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുക. സംസാരിക്കാനുള്ള ധൈര്യത്തിനും അവസരത്തിനുമായി യഹോവയോടു പ്രാർഥിക്കുക.