സ്മാരകത്തിനായി എന്തൊക്കെ തയ്യാറെടുപ്പാണ് നിങ്ങൾ നടത്തുന്നത്?
എ.ഡി. 33-ലെ നീസാൻ മാസം 13-ാം തീയതിയായിരുന്നു അത്. കൊല്ലപ്പെടുന്നതിനു മുമ്പ് ഉറ്റ ചങ്ങാതിമാരുമായി ചെലവഴിക്കാൻ ലഭിക്കുന്ന അവസാനത്തെ സായാഹ്നമായിരിക്കും അതെന്ന് യേശുവിന് അറിയാമായിരുന്നു. അവരോടൊപ്പം തന്റെ അവസാനത്തെ പെസഹ ആഘോഷിച്ചശേഷം പുതിയ ഒരു ആചരണം, അതായത് കർത്താവിന്റെ അത്താഴം, അവൻ ഏർപ്പെടുത്താനിരിക്കുകയായിരുന്നു. അതിപ്രധാനമായ ആ ചടങ്ങിന് നല്ല തയ്യാറാകൽ ആവശ്യമായിരുന്നു. അതിനാൽ പത്രോസിനെയും യോഹന്നാനെയും ഒരുക്കങ്ങൾ നടത്താൻ യേശു അയച്ചു. (ലൂക്കോ. 22:7-13) അന്നുമുതൽ വർഷംതോറും ഈ ആചരണത്തിനുവേണ്ടി തയ്യാറെടുക്കുന്നത് ക്രിസ്ത്യാനികൾ തങ്ങളുടെ കടമയായി വീക്ഷിക്കുന്നു. (ലൂക്കോ. 22:19) വരുന്ന ഏപ്രിൽ 3-ാം തീയതി നടക്കാനിരിക്കുന്ന സ്മാരകത്തിന് എന്തൊക്കെ ഒരുക്കങ്ങളാണ് നമ്മൾ നടത്തേണ്ടത്?
പ്രസാധകർ നടത്തേണ്ട ഒരുക്കങ്ങൾ:
സ്മാരകക്ഷണക്കത്ത് വിതരണം ചെയ്യുന്നതിൽ പൂർണപങ്കുണ്ടായിരിക്കുക.
ബൈബിൾവിദ്യാർഥികൾ, ബന്ധുക്കൾ, സഹപാഠികൾ, സഹജോലിക്കാർ, മറ്റു പരിചയക്കാർ എന്നിവരുടെ പട്ടിക ഉണ്ടാക്കി അവരെ ക്ഷണിക്കുക.
സ്മാരക ബൈബിൾ വായനാഭാഗം വായിച്ച് ധ്യാനിക്കുക.
സന്ദർശകരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പോടെ സ്മാരകത്തിനു ഹാജരാകുക.