വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 മാർച്ച്‌ പേ. 5
  • സ്‌മാരകാചരണത്തിനു നിങ്ങൾ തയ്യാറായോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സ്‌മാരകാചരണത്തിനു നിങ്ങൾ തയ്യാറായോ?
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • സമാനമായ വിവരം
  • ഞാൻ ആരെ ക്ഷണിക്കും?
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
  • സ്‌മാ​രകം ആചരി​ക്കാ​നുള്ള നമ്മുടെ ശ്രമങ്ങളെ യഹോവ അനു​ഗ്ര​ഹി​ക്കും
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
  • “എന്റെ ഓർമ്മെക്കായി ഇതു ചെയ്‌വിൻ”
    നമ്മുടെ രാജ്യ ശുശ്രൂഷ—2007
  • “ഇതു ചെയ്‌തുകൊണ്ടിരിക്കുവിൻ” സ്‌മാരകാചരണം, ഏപ്രിൽ 5-ന്‌
    2012 നമ്മുടെ രാജ്യശുശ്രൂഷ
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 മാർച്ച്‌ പേ. 5
പത്രോസും യോഹന്നാനും അപ്പവും വീഞ്ഞെടുക്കാനുള്ള കപ്പുകളും മേശപ്പുറത്ത്‌ ക്രമീകരിക്കുന്നു.

എ.ഡി. 33-ലെ പെസഹ​യ്‌ക്കു​വേണ്ടി പത്രോ​സും യോഹ​ന്നാ​നും മുറി ഒരുക്കു​ന്നു

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

സ്‌മാ​ര​കാ​ച​ര​ണ​ത്തി​നു നിങ്ങൾ തയ്യാറാ​യോ?

യേശു തന്റെ അവസാ​നത്തെ പെസഹ ആചരി​ക്കാൻ പോകു​ക​യാ​യി​രു​ന്നു. മരണം തൊട്ട​ടു​ത്തെ​ത്തി​യി​രു​ന്ന​തു​കൊണ്ട്‌, ഈ പെസഹാ​ഭ​ക്ഷണം തന്റെ അപ്പോ​സ്‌ത​ല​ന്മാ​രോ​ടൊത്ത്‌ ഭക്ഷിക്കാ​നും കർത്താ​വി​ന്റെ അത്താഴം എന്ന പുതിയ ആചരണം ഏർപ്പെ​ടു​ത്താ​നും യേശു പദ്ധതി​യി​ട്ടി​രു​ന്നു. അതിനാൽ ഈ പെസഹ​യ്‌ക്കു വളരെ​യ​ധി​കം പ്രാധാ​ന്യ​മു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌, അതിനു​വേണ്ട മുറി ഒരുക്കാൻ യേശു പത്രോ​സി​നെ​യും യോഹ​ന്നാ​നെ​യും അയച്ചു. (ലൂക്ക 22:7-13; പുറം​താ​ളി​ലെ ചിത്രം കാണുക.) മാർച്ച്‌ 27-നു നടക്കാൻപോ​കുന്ന സ്‌മാ​ര​ക​ത്തി​നു​വേണ്ടി മുന്നമേ ഒരുങ്ങാൻ ഇതു നമ്മളെ ഓർമി​പ്പി​ക്കു​ന്നു. പ്രസം​ഗകൻ, ചിഹ്നങ്ങൾ ഇങ്ങനെ പല കാര്യ​ങ്ങ​ളും സഭകൾ ഇതി​നോ​ടകം ക്രമീ​ക​രി​ച്ചി​ട്ടു​ണ്ടാ​കും. എങ്കിലും, വ്യക്തികൾ എന്ന നിലയിൽ സ്‌മാ​ര​ക​ത്തി​നു നമുക്ക്‌ എങ്ങനെ ഒരുങ്ങാം?

യേശുവിന്റെ ബലി​യോ​ടുള്ള നിങ്ങളു​ടെ നന്ദി ആഴമു​ള്ള​താ​ക്കുക. സ്‌മാ​ര​ക​കാ​ലത്തെ ബൈബിൾവാ​യ​നാ​ഭാ​ഗങ്ങൾ വായി​ക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യുക. ദിനവാ​ക്യ​പു​സ്‌ത​ക​ത്തിൽ അതിനുള്ള പട്ടിക കാണാം. വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ—പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ലെ അനുബന്ധം ബി12-ൽ കുറച്ചു​കൂ​ടെ വിശദ​മായ ഒരു പട്ടിക കൊടു​ത്തി​ട്ടുണ്ട്‌. (2020 ഏപ്രിൽ ലക്കം ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി​യും കൂടെ കാണുക.) കുടും​ബാ​രാ​ധ​ന​യിൽ ചർച്ച ചെയ്യാ​നാ​യി മോച​ന​വി​ല​യു​ടെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച്‌ പറയുന്ന വിവരങ്ങൾ കുടും​ബ​ങ്ങൾക്ക്‌ വാച്ച്‌ടവർ പ്രസി​ദ്ധീ​കരണ സൂചി​ക​യി​ലും (ഇംഗ്ലീഷ്‌) യഹോ​വ​യു​ടെ സാക്ഷി​കൾക്കു​വേ​ണ്ടി​യുള്ള ഗവേഷ​ണ​സ​ഹാ​യി​യി​ലും കണ്ടെത്താ​വു​ന്ന​താണ്‌.

ഒരു കുടും​ബം കുടും​ബാ​രാ​ധ​ന​യു​ടെ സമയത്ത്‌ സ്‌മാ​ര​ക​ത്തെ​ക്കു​റിച്ച്‌ ചർച്ച ചെയ്യുന്നു.

സ്‌മാരകത്തിനു മറ്റുള്ള​വ​രെ​യും ക്ഷണിക്കുക. ക്ഷണക്കത്തി​ന്റെ പ്രചാ​ര​ണ​പ​രി​പാ​ടി​യിൽ പരമാ​വധി ഉൾപ്പെ​ടുക. നിങ്ങളു​ടെ മടക്കസ​ന്ദർശ​ന​ത്തി​ലു​ള്ളവർ, പഴയ ബൈബിൾവി​ദ്യാർഥി​കൾ, സുഹൃ​ത്തു​ക്കൾ, ബന്ധുക്കൾ തുടങ്ങി നിങ്ങൾക്കു ക്ഷണിക്കാൻ കഴിയു​ന്ന​വ​രെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. നിഷ്‌ക്രി​യരെ ക്ഷണിക്കാൻ മൂപ്പന്മാർ പ്രത്യേ​കം ശ്രദ്ധി​ക്കണം. നിങ്ങൾ ക്ഷണിക്കുന്ന ചിലർ നിങ്ങളു​ടെ സഭാ​പ്ര​ദേ​ശത്തല്ല താമസി​ക്കു​ന്ന​തെ​ങ്കിൽ, അവർ താമസി​ക്കു​ന്നി​ടത്ത്‌ സ്‌മാ​രകം നടക്കുന്ന സ്ഥലവും സമയവും അറിയാൻ, jw.org-ന്റെ തുടക്കം പേജിലെ ഞങ്ങളെ​ക്കു​റിച്ച്‌ എന്നതിൽ ക്ലിക്ക്‌ ചെയ്യുക, എന്നിട്ട്‌ “സ്‌മാ​രകം” തിര​ഞ്ഞെ​ടു​ക്കുക.

രണ്ടു മൂപ്പന്മാർ നിഷ്‌ക്രിയനായ ഒരു സഹോദരനെ സന്ദർശിച്ച്‌ സ്‌മാരകാചരണത്തിനു ക്ഷണിക്കുന്നു.

സ്‌മാരകത്തിന്‌ ഒരുങ്ങാ​നാ​യി നമുക്കു മറ്റെന്തു​കൂ​ടെ ചെയ്യാം?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക