വയൽസേവനത്തിനു സജ്ജരാകാം
ശുശ്രൂഷയിലെ വൈദഗ്ധ്യം വർധിപ്പിക്കുക—സ്വന്തമായി അവതരണം തയാറായിക്കൊണ്ട്
എന്തുകൊണ്ട് പ്രധാനം: പഠനസഹായിയിൽ വരുന്ന മാതൃകാവതരണങ്ങൾ സഹായകമാണെങ്കിലും ഇവ ഒരു രൂപരേഖ മാത്രമാണ്. നിങ്ങൾക്ക് സ്വന്തം വാക്കുകൾ ഉപയോഗിക്കാൻ സ്വാതന്ത്ര്യമുണ്ട്. മറ്റൊരു സമീപനമോ അല്ലെങ്കിൽ പ്രദേശത്തിനു ചേരുന്ന മറ്റൊരു വിഷയമോ പ്രയോജനം ചെയ്യുമെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. എങ്കിൽ ലഘുലേഖ വായിക്കുകയും മാതൃകാവതരണങ്ങൾ പരിശോധിക്കുകയും വീഡിയോയിലെ അവതരണങ്ങൾ കാണുകയും ചെയ്തതിനു ശേഷം പിൻവരുന്ന നിർദേശങ്ങൾ ഉപയോഗിച്ച് വ്യക്തിപരമായി അവതരണം തയാറാകുക.തിരുവെഴുത്ത് വായിക്കുകയോ പ്രസിദ്ധീകരണം കൊടുക്കുകയോ ചെയ്യുന്നതിന് മുമ്പ് വീട്ടുകാരന്റെ താത്പര്യം ഉറപ്പാക്കാൻ ഓർമിക്കുക.—km 2/08 പേ. 10.
എങ്ങനെ ചെയ്യാം
നിങ്ങളോടുതന്നെ ചോദിക്കുക, ‘ഞാൻ മാതൃകാവതരണങ്ങൾ ഉപയോഗിക്കേണ്ടതുണ്ടോ?’
ഉണ്ട്
ആദ്യം പറയേണ്ട വാക്കുകൾ നിങ്ങളുടേതായ രീതിയിൽ തയാറാകുക. അഭിവാദനത്തിനു ശേഷം സന്ദർശനത്തിന്റെ ഉദ്ദേശ്യം ചുരുക്കിപ്പറയുക. (ഉദാഹരണം: “ഞാൻ വന്നത് . . .”)
നിങ്ങൾ ചോദിക്കുന്ന ചോദ്യവും തിരുവെഴുത്തും കൊടുക്കാൻ പോകുന്ന പ്രസിദ്ധീകരണവും തമ്മിൽ എങ്ങനെ ബന്ധിപ്പിക്കുമെന്ന കാര്യം ശ്രദ്ധിക്കുക. (ഉദാഹരണം: തിരുവെഴുത്ത് പരിചയപ്പെടുത്തുന്നതിനു മുമ്പ്: “ആ ചോദ്യത്തിന് തൃപ്തികരമായ ഉത്തരം ഈ വാക്യത്തിലുണ്ട്” എന്ന് നിങ്ങൾക്ക് പറയാം.)
ഇല്ല
നിങ്ങൾ ഇഷ്ടപ്പെടുന്നതും പ്രദേശത്തിന് ഇണങ്ങുന്നതും ആയ ഒരു ആശയം ലഘുലേഖയിൽനിന്ന് തിരഞ്ഞെടുക്കുക
വീട്ടുകാരനെ ചിന്തിപ്പിക്കുന്നതും സംഭാഷണത്തിന് പ്രേരിപ്പിക്കുന്നതും ആയ ഒരു വീക്ഷണചോദ്യം ആലോചിച്ചു വെക്കുക, എന്നാൽ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്നതായിരിക്കരുത്. (ഉദാഹരണം: ലഘുലേഖയുടെ തലക്കെട്ടായി കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ.)
ഉചിതമായ തിരുവെഴുത്ത് തിരഞ്ഞെടുക്കുക
ഈ ലഘുലേഖ വായിക്കുന്നതുകൊണ്ട് വീട്ടുകാരന് ലഭിക്കുന്ന പ്രയോജനത്തെക്കുറിച്ച് ഒന്നോ രണ്ടോ വാചകങ്ങൾ തയാറാക്കുക
ഉണ്ടെങ്കിലും ഇല്ലെങ്കിലും
മടക്കസന്ദർശനത്തിൽ ചർച്ച ചെയ്യാനായി ഒരു ചോദ്യം തയാറാകുക
അടുത്ത പ്രാവശ്യം പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഓർത്തിരിക്കാൻ കുറിച്ചുവെക്കുക