ക്രിസ്ത്യാനികളായി ജീവിക്കാം
സംഭാഷണങ്ങൾ തുടങ്ങാൻ ലഘുലേഖകൾ ഉപയോഗിക്കുക
ബൈബിൾവിഷയങ്ങളെപ്പറ്റിയുള്ള സംഭാഷണങ്ങൾ തുടങ്ങാവുന്ന വിധത്തിലാണ് നമ്മുടെ ലഘുലേഖകൾ രൂപകല്പന ചെയ്തിരിക്കുന്നത്.
ഇതിൽ, ഒരു വീക്ഷണചോദ്യവും തുടർന്ന് തിരുവെഴുത്തിൽനിന്നുള്ള ഉത്തരവും ചർച്ചയ്ക്കുവേണ്ടിയുള്ള കൂടുതലായ വിവരങ്ങളും ഉണ്ട്.
തിരുവെഴുത്തുവിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള ഹൃദ്യമായ ചർച്ചകൾ മിക്കപ്പോഴും ബൈബിൾപഠനങ്ങളിലേക്ക് നയിക്കുന്നു. ആത്മീയവിശപ്പ് ശമിപ്പിക്കാൻ ആളുകളെ സഹായിക്കുന്നതിന് ലഘുലേഖകൾ ഉപയോഗിക്കുക.—മത്താ. 5:6.
ലഘുലേഖകൾ എങ്ങനെ ഉപയോഗിക്കാം
ചോദ്യങ്ങളിൽ ഒന്നിനെക്കുറിച്ചുള്ള അഭിപ്രായം എന്താണെന്ന് വീട്ടുകാരനോട് ചോദിക്കുക
ഉത്തരം ശ്രദ്ധിക്കുകയും വിലമതിക്കുകയും ചെയ്യുക
ലഘുലേഖ കൊടുക്കുക
മടങ്ങിച്ചെല്ലാനും കൂടുതൽ വിവരങ്ങൾ ചർച്ച ചെയ്യാനും ക്രമീകരിക്കുക