വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb17 ഏപ്രിൽ പേ. 6
  • രാജ്യഗീതങ്ങൾ ധൈര്യം പകരുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • രാജ്യഗീതങ്ങൾ ധൈര്യം പകരുന്നു
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • സമാനമായ വിവരം
  • സന്തോ​ഷ​ത്തോ​ടെ യഹോ​വയെ സ്‌തു​തി​ക്കുക—ഗീതങ്ങൾ പാടി​ക്കൊണ്ട്‌
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • കൂടുതൽ പഠിക്കാ​നാ​യി . . .
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
  • ആരാധ​ന​യ്‌ക്കു​വേണ്ടി ഇതാ കുറച്ച്‌ പുതിയ പാട്ടുകൾ!
    2014 നമ്മുടെ രാജ്യശുശ്രൂഷ
  • ദൈവ​ത്തോട്‌ അടുക്കാൻ സഹായി​ക്കുന്ന പാട്ടുകൾ
    നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
mwb17 ഏപ്രിൽ പേ. 6

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

രാജ്യ​ഗീ​തങ്ങൾ ധൈര്യം പകരുന്നു

പിയാനോയ്‌ക്ക്‌ അരികിൽ ഇരിക്കുന്ന എറിക്ക്‌ ഫ്രോസ്റ്റ്‌ സഹോദരൻ

പൗലോ​സും ശീലാ​സും ജയിലി​ലാ​യി​രു​ന്ന​പ്പോൾ ദൈവത്തെ പാടി സ്‌തു​തി​ച്ചു. (പ്രവൃ 16:25) ആധുനി​ക​നാ​ളി​ലും, ജർമനി​യി​ലെ സാക്‌സെൻഹൗ​സൻ തടങ്കൽപ്പാ​ള​യ​ത്തി​ലും സൈബീ​രി​യ​യിൽ പ്രവാ​സ​ത്തി​ലും കഴിഞ്ഞി​രുന്ന നമ്മുടെ സഹോ​ദ​രങ്ങൾ രാജ്യ​ഗീ​തങ്ങൾ പാടി. പ്രശ്‌നങ്ങൾ നേരി​ടുന്ന ക്രിസ്‌ത്യാ​നി​കൾക്കു ധൈര്യം പകരു​ന്ന​തിൽ പാട്ടു​കൾക്കുള്ള ശക്തി എത്ര വലുതാ​ണെന്ന്‌ ഈ അനുഭ​വങ്ങൾ കാണി​ച്ചു​ത​രു​ന്നു!

യഹോ​വ​യ്‌ക്ക്‌ ‘സന്തോ​ഷ​ത്തോ​ടെ പാട്ടു പാടുക’ എന്ന പേരി​ലുള്ള പുതിയ പാട്ടു​പു​സ്‌തകം പല ഭാഷക​ളി​ലും ഉടൻ ലഭ്യമാ​കും. അതിന്റെ ഒരു കോപ്പി ലഭിക്കു​മ്പോൾ അതിലെ വരികൾ നമ്മുടെ മനസ്സിൽ കുറി​ച്ചി​ടാം. അതിനാ​യി കുടും​ബാ​രാ​ധ​ന​യു​ടെ സമയത്ത്‌ പാട്ടുകൾ പാടി പഠിക്കുക. (എഫ 5:19) അങ്ങനെ​യാ​കു​മ്പോൾ, പരി​ശോ​ധ​നകൾ നേരി​ടുന്ന സമയത്ത്‌ ആ പാട്ടുകൾ ഓർത്തെ​ടു​ക്കാൻ പരിശു​ദ്ധാ​ത്മാവ്‌ നമ്മളെ സഹായി​ക്കും. കൂടാതെ നമ്മുടെ പ്രത്യാ​ശ​യിൽ മനസ്സു​റ​പ്പി​ക്കാൻ നമുക്കാ​കും. പ്രതി​സ​ന്ധി​ക​ളിൽ പിടി​ച്ചു​നിൽക്കാൻ അവ നമുക്ക്‌ കരു​ത്തേ​കും. പ്രശ്‌നങ്ങൾ ഒന്നുമി​ല്ലാ​ത്ത​പ്പോ​ഴും, നിറഞ്ഞ ‘സന്തോ​ഷ​ത്തോ​ടെ പാട്ടു പാടാൻ’ ഉത്സാഹം ജനിപ്പി​ക്കുന്ന അതിലെ വരികൾ നമ്മളെ പ്രേരി​പ്പി​ക്കും. (1ദിന 15:16; സങ്ക 33:1-3) അതു​കൊണ്ട്‌ രാജ്യ​ഗീ​ത​ങ്ങ​ളിൽനിന്ന്‌ പരമാ​വധി പ്രയോ​ജനം നേടുക!

തൊഴി​ലാ​ളി​കൾക്കു പ്രചോ​ദ​ന​മേ​കിയ ഒരു പാട്ട്‌ എന്ന വീഡി​യോ കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • ഒരു പാട്ട്‌ രചിക്കാൻ ഫ്രോസ്റ്റ്‌ സഹോ​ദ​രനെ പ്രേരി​പ്പി​ച്ചത്‌ എന്താണ്‌?

  • സാക്‌സെൻഹൗ​സൻ തടങ്കൽപ്പാ​ള​യ​ത്തി​ലെ സഹോ​ദ​ര​ങ്ങളെ ഈ പാട്ട്‌ സഹായി​ച്ചത്‌ എങ്ങനെ?

  • അനുദിന ജീവി​ത​ത്തി​ലെ ഏതൊക്കെ സാഹച​ര്യ​ങ്ങ​ളി​ലാണ്‌ രാജ്യ​ഗീ​തങ്ങൾ നിങ്ങളെ സഹായി​ക്കു​ന്നത്‌?

  • മനഃപാ​ഠ​മാ​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കുന്ന രാജ്യ​ഗീ​തങ്ങൾ ഏതൊ​ക്കെ​യാണ്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക