ക്രിസ്ത്യാനികളായി ജീവിക്കാം
യഹോവയുടെ വാഗ്ദാനങ്ങളിൽ നിങ്ങൾക്കുള്ള വിശ്വാസം എത്ര ശക്തമാണ്?
യഹോവയുടെ വാഗ്ദാനങ്ങളിൽ ഒന്നുപോലും നിറവേറാതെപോയിട്ടില്ലെന്ന് യോശുവയും ശലോമോനും ഉറപ്പിച്ചുപറഞ്ഞു. (യോശ 23:14; 1രാജ 8:56) ആശ്രയയോഗ്യരായ ഈ രണ്ടു പേരുടെ സാക്ഷ്യം നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിന് ഒന്നുകൂടി ഉറപ്പേകുന്നു.—2കൊ 13:1; തീത്ത 1:2.
യോശുവയുടെ നാളിൽ യഹോവ തന്റെ വാഗ്ദാനങ്ങൾ നിറവേറ്റിയത് എങ്ങനെയാണ്? ‘ഒരു വാക്കിനും വീഴ്ചവന്നിട്ടില്ല’ എന്ന നാടകത്തിന്റെ വീഡിയോ കുടുംബം ഒന്നിച്ച് കാണുക. തുടർന്ന് ഈ ചോദ്യങ്ങൾ പരിശോധിക്കുക: (1) രാഹാബിന്റെ വിശ്വാസത്തിനു ചേർച്ചയിലുള്ള പ്രവൃത്തികൾ നിങ്ങൾക്ക് എങ്ങനെ പകർത്താം? (എബ്ര 11:31; യാക്ക 2:24-26) (2) മനഃപൂർവമായ അനുസരണക്കേട് ദുരന്തത്തിന് വഴിവെക്കുമെന്ന് ആഖാന്റെ ദൃഷ്ടാന്തം കാണിച്ചുതരുന്നത് എങ്ങനെ? (3) ഗിബെയോനിലെ പുരുഷന്മാർ യോദ്ധാക്കളായിരുന്നെങ്കിലും എന്തുകൊണ്ടാണ് അവർ യോശുവയെ കബളിപ്പിച്ച് ഇസ്രായേല്യരുമായി സമാധാനബന്ധത്തിലേക്കു വന്നത്? (4) അഞ്ച് അമോര്യരാജാക്കന്മാർ ഇസ്രായേല്യരെ ഭീഷണിപ്പെടുത്തിയപ്പോൾ യഹോവയുടെ വാക്കുകൾ സത്യമായി ഭവിച്ചത് എങ്ങനെ? (യോശ 10:5-14) (5) ദൈവത്തിന്റെ രാജ്യത്തിനും നീതിക്കും ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുത്തപ്പോൾ യഹോവ നിങ്ങൾക്കുവേണ്ടി പ്രവർത്തിച്ചത് എങ്ങനെയാണ്?—മത്ത 6:33.
യഹോവ നമുക്കുവേണ്ടി ഇതുവരെ ചെയ്തതും ഇപ്പോൾ ചെയ്യുന്നതും ഇനി ചെയ്യാനിരിക്കുന്നതും ആയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് യഹോവയുടെ വാഗ്ദാനങ്ങളിലുള്ള നമ്മുടെ വിശ്വാസം കരുത്തുറ്റതാക്കും.—റോമ 8:31, 32.
യോശുവയുടേതുപോലുള്ള വിശ്വാസം നിങ്ങൾക്കുണ്ടോ?