കുക്ക് ദ്വീപുകളിൽ ക്ഷണക്കത്ത് കൊടുത്ത് മീറ്റിങ്ങിനു ക്ഷണിക്കുന്നു
മാതൃകാവതരണങ്ങൾ
ജീവിതത്തെക്കുറിച്ചുള്ള സുപ്രധാനചോദ്യങ്ങൾക്ക് ഉത്തരം എവിടെ കണ്ടെത്താനാകും? (T-37)
ചോദ്യം: കുടുംബങ്ങൾക്കും കൗമാരപ്രായക്കാർക്കും കുട്ടികൾക്കും ആശ്രയിക്കാൻ പറ്റുന്ന മാർഗനിർദേശം എവിടെനിന്ന് കിട്ടും? അത്തരം മാർഗനിർദേശങ്ങൾ വളരെ എളുപ്പത്തിൽ എവിടെനിന്ന് കിട്ടുമെന്നു ഞങ്ങൾ ആളുകളെ കാണിച്ചുവരുകയാണ്. (വീട്ടുകാരനു കൂടുതൽ അറിയാൻ താത്പര്യമുണ്ടെങ്കിൽ ലഘുലേഖ കൊടുക്കുക.)
തിരുവെഴുത്ത്: സങ്ക 119:105
എങ്ങനെ കൊടുക്കാം: (ലഘുലേഖയുടെ രണ്ടാം പേജ് കാണിക്കുക.) jw.org വെബ്സൈറ്റിൽ ഇത്തരത്തിലുള്ള ധാരാളം ലേഖനങ്ങളും വീഡിയോകളും ഉണ്ട്.
സത്യം പഠിപ്പിക്കുക
ചോദ്യം: ബൈബിൾ ശാസ്ത്രത്തിനു വിരുദ്ധമാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?
തിരുവെഴുത്ത്: യശ 40:22
സത്യം: ശാസ്ത്രീയകാര്യങ്ങളെക്കുറിച്ച് ബൈബിൾ പറയുന്നതെല്ലാം കൃത്യതയുള്ളതാണ്.
മീറ്റിങ്ങിനുള്ള ക്ഷണക്കത്ത് (inv)
എങ്ങനെ കൊടുക്കാം: തിരുവെഴുത്തുകളെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രസംഗം കേൾക്കാൻ നിങ്ങളെ ക്ഷണിക്കുന്നു. ഇതു സൗജന്യമാണ്. ഞങ്ങൾ യോഗങ്ങൾക്കു കൂടിവരുന്ന രാജ്യഹാളിൽവെച്ചാണ് അതു നടക്കുന്നത്. (ക്ഷണക്കത്ത് കൊടുക്കുക. പ്രസംഗം നടക്കുന്ന സമയവും സ്ഥലവും അതിൽ കൊടുത്തിരിക്കുന്നതു കാണിക്കുക. പൊതുപ്രസംഗത്തിന്റെ വിഷയം പറയുക.)
ചോദ്യം: നിങ്ങൾ ഇതിനു മുമ്പ് രാജ്യഹാളിൽ വന്നിട്ടുണ്ടോ? (ഉചിതമെങ്കിൽ രാജ്യഹാളിൽ എന്താണ് നടക്കുന്നത്? എന്ന വീഡിയോ കാണിക്കുക.)
സ്വന്തമായി അവതരണം തയ്യാറാക്കുക
ചോദ്യം:
തിരുവെഴുത്ത്:
എങ്ങനെ കൊടുക്കാം: