അൽബേനിയയിലുള്ളവരെ കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന് ക്ഷണിക്കുന്നു
മാതൃകാവതരണങ്ങൾ
എന്താണ് ദൈവരാജ്യം? (T-36)
ചോദ്യം: കണ്ണീരും വേദനയും മരണവും ഒന്നുമില്ലാത്ത ഒരു ജീവിതമുണ്ടാകുമെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ? (വീട്ടുകാരനു താത്പര്യമാണെങ്കിൽ സംഭാഷണം തുടരുക.) ദൈവം തന്നിരിക്കുന്ന ഈ ഉറപ്പ് ശ്രദ്ധിക്കുക.
തിരുവെഴുത്ത്: വെളി 21:3, 4
പ്രസിദ്ധീകരണം: കൂടുതൽ വിവരങ്ങൾ ഈ ലഘുലേഖയിലുണ്ട്.
എന്താണ് ദൈവരാജ്യം? (T-36)
ചോദ്യം: ഏറ്റവും മികച്ച ഭരണം ഏതായിരിക്കുമെന്ന് അറിയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? (വീട്ടുകാരനു താത്പര്യമാണെങ്കിൽ തിരുവെഴുത്ത് വായിക്കുക.)
തിരുവെഴുത്ത്: ദാനി 2:44
പ്രസിദ്ധീകരണം: ആ ഭരണത്തിലൂടെ നിങ്ങൾക്കു ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ച് ഈ ലഘുലേഖയിൽ പറയുന്നുണ്ട്.
സ്‌മാരക ക്ഷണക്കത്ത്
പ്രസിദ്ധീകരണം: വളരെ പ്രധാനപ്പെട്ട ഒരു ആചരണത്തിന് ഞങ്ങൾ ആളുകളെ ക്ഷണിക്കുകയാണ്. (ക്ഷണക്കത്ത് കൊടുക്കുക.) യേശുക്രിസ്തുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കാനായി ലോകമെങ്ങുമായി ലക്ഷക്കണക്കിന് ആളുകൾ ഏപ്രിൽ 11-ാം തീയതി കൂടിവരും. യേശുവിന്റെ മരണത്തിലൂടെ നമുക്ക് എന്തെല്ലാം പ്രയോജനങ്ങൾ ലഭിക്കുമെന്നു വിശദീകരിക്കുന്ന ഒരു പ്രസംഗം അവിടെയുണ്ടായിരിക്കും. നമ്മുടെ പ്രദേശത്ത് ഈ ആചരണം നടക്കുന്ന സ്ഥലവും സമയവും ഈ ക്ഷണക്കത്തിൽ കൊടുത്തിട്ടുണ്ട്. നിങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുന്നു.
സ്വന്തമായി അവതരണം തയ്യാറാക്കുക
ചോദ്യം:
തിരുവെഴുത്ത്:
പ്രസിദ്ധീകരണം: