ദൈവവചനത്തിലെ നിധികൾ | സെഫന്യ 1–ഹഗ്ഗായി 2
യഹോവയുടെ കോപദിവസം വരുന്നതിനു മുമ്പ് യഹോവയെ അന്വേഷിക്കുക
തന്റെ കോപദിവസത്തിൽ യഹോവ നമ്മളെ മറയ്ക്കുന്നതിന് നമ്മുടെ ജീവിതം യഹോവയ്ക്കു സമർപ്പിച്ചാൽ മാത്രം പോരാ, സെഫന്യ ഇസ്രായേല്യർക്കു കൊടുത്ത നിർദേശങ്ങൾ അനുസരിക്കുകയും വേണം.
യഹോവയെ അന്വേഷിക്കുക: യഹോവയുടെ സംഘടനയോടു ചേർന്ന് യഹോവയുമായി ഒരു അടുത്ത ബന്ധം നിലനിറുത്തുക
നീതി അന്വേഷിക്കുക: യഹോവയുടെ നീതിയുള്ള നിലവാരങ്ങൾ പിൻപറ്റുക
സൗമ്യത അന്വേഷിക്കുക: യഹോവയുടെ ഇഷ്ടത്തിനു താഴ്മയോടെ കീഴ്പെടുക, യഹോവയുടെ ശിക്ഷണം സ്വീകരിക്കുക
യഹോവയെ അന്വേഷിക്കുന്നതിലും നീതിയും സൗമ്യതയും അന്വേഷിക്കുന്നതിലും എനിക്ക് എങ്ങനെ മെച്ചപ്പെടാം?