ക്രിസ്ത്യാനികളായി ജീവിക്കാം
‘അന്യദൈവങ്ങളെയെല്ലാം നീക്കിക്കളയുക’
വിഗ്രഹാരാധന വിലക്കുന്ന നിയമം കൊടുത്തിട്ടില്ലായിരുന്നെങ്കിലും യഹോവ സമ്പൂർണഭക്തി അർഹിക്കുന്നെന്നു യാക്കോബിന് അറിയാമായിരുന്നു. (പുറ 20:3-5) അതുകൊണ്ട് ബഥേലിലേക്കു തിരിച്ചുപോകാൻ യഹോവ ആവശ്യപ്പെട്ടതിനു ശേഷം, അന്യദൈവങ്ങളെയെല്ലാം നീക്കിക്കളയാൻ യാക്കോബ് കൂടെയുള്ള എല്ലാവരോടും പറഞ്ഞു. വിഗ്രഹങ്ങളും കമ്മലുകളും യാക്കോബ് കുഴിച്ചുമൂടി. കമ്മലുകൾ ഏലസ്സുകളായി ഉപയോഗിച്ചിരുന്നതായിരിക്കാം. (ഉൽ 35:1-4) യാക്കോബിന്റെ പ്രവൃത്തികൾ കണ്ട് യഹോവയ്ക്കു സന്തോഷം തോന്നി.
നമുക്ക് എങ്ങനെ യഹോവയ്ക്കു സമ്പൂർണഭക്തി കൊടുക്കാം? നമ്മൾ ചെയ്യേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യം, ഭൂതവിദ്യയും വിഗ്രഹാരാധനയും ആയി ബന്ധപ്പെട്ട എല്ലാം ഒഴിവാക്കുക എന്നതാണ്. മന്ത്രവാദവുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കളും നമ്മൾ ഉപേക്ഷിക്കണം. അതുപോലെ നമ്മൾ നമ്മുടെ വിനോദവും ശ്രദ്ധിക്കണം. ഉദാഹരണത്തിന്, നിങ്ങളോടുതന്നെ ചോദിക്കുക: ‘രക്തരക്ഷസ്സുകളും പ്രേതങ്ങളും അതീന്ദ്രീയശക്തികളും ഒക്കെ ഉൾപ്പെടുന്ന പുസ്തകങ്ങൾ ഞാൻ വായിക്കാറുണ്ടോ, അങ്ങനെയുള്ള സിനിമകൾ ഞാൻ കാണാറുണ്ടോ? ഞാൻ തിരഞ്ഞെടുക്കുന്ന വിനോദങ്ങളിൽ മാജിക്കും മന്ത്രപ്രയോഗവും ഒരു ദോഷവും ചെയ്യാത്ത നേരംപോക്കായിട്ടാണോ അവതരിപ്പിക്കുന്നത്?’ യഹോവ വെറുക്കുന്ന എന്തിൽനിന്നും നമ്മൾ കഴിയുന്നത്ര അകന്ന് നിൽക്കണം.—സങ്ക 97:10.
പിശാചിനോട് എതിർത്തുനിൽക്കുക എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
പലേസ എന്ന ബൈബിൾവിദ്യാർഥിയുടെ ജീവിതത്തിൽ എന്തു പ്രശ്നമാണുണ്ടായത്?
ഭൂതവിദ്യ ഉൾപ്പെടുന്ന പ്രശ്നങ്ങളിൽ മൂപ്പന്മാരുടെ സഹായം തേടുന്നതു ജ്ഞാനമായിരിക്കുന്നത് എന്തുകൊണ്ട്?
പിശാചിനോട് എതിർത്തു നിൽക്കുക, ദൈവത്തോട് അടുത്ത് ചെല്ലുക—യാക്ക 4:7, 8
യഹോവയുടെ സംരക്ഷണം കിട്ടണമെങ്കിൽ നമ്മൾ ഏതെല്ലാം കാര്യങ്ങൾ പൂർണമായി ഒഴിവാക്കണം?
പലേസ എന്തു തീരുമാനമാണ് എടുത്തത്?
നിങ്ങൾ താമസിക്കുന്ന സ്ഥലത്ത്, ഭൂതങ്ങളുടെ സ്വാധീനം ഒഴിവാക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏതെല്ലാമാണ്?