ദൈവവചനത്തിലെ നിധികൾ
ഒരു തെറ്റിദ്ധാരണയിൽനിന്ന് നമുക്കുള്ള പാഠങ്ങൾ
യോർദാനു കിഴക്ക് താമസിച്ചിരുന്ന ഗോത്രങ്ങൾ വലുതും ഗംഭീരവും ആയ ഒരു യാഗപീഠം പണിതു (യോശ 22:10)
അവർ അവിശ്വസ്തർ ആയിത്തീർന്നെന്നു മറ്റു ഗോത്രങ്ങൾ ആരോപിച്ചു (യോശ 22:12, 15, 16; w06 4/15 5 ¶3)
തെറ്റായ ആരോപണം നേരിട്ട ഗോത്രം ശാന്തമായി പ്രതികരിച്ചതുകൊണ്ട് രക്തച്ചൊരിച്ചിൽ ഒഴിവായി (യോശ 22:21-30; w08 11/15 18 ¶5)
നമുക്ക് എതിരെ തെറ്റായ ഒരു ആരോപണം വരുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്നതിനെക്കുറിച്ചും എല്ലാ വസ്തുതകളും അറിയുന്നതിനു മുമ്പ് ഒരു നിഗമനത്തിൽ എത്തുന്നതിന്റെ അപകടത്തെക്കുറിച്ചും ഈ വിവരണം എന്തു പഠിപ്പിക്കുന്നു?—സുഭ 15:1; 18:13.