വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 ജൂലൈ പേ. 5
  • ആവശ്യം അധികമുള്ളിടത്തേക്കു മാറുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആവശ്യം അധികമുള്ളിടത്തേക്കു മാറുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • സമാനമായ വിവരം
  • ബ്രാഞ്ചോഫീസിന്റെ ചുമതലകൾ എന്തെല്ലാം?
    ഇന്ന്‌ യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?
  • നിങ്ങളുടെ ശുശ്രൂഷ വിപുലപ്പെടുത്താനുള്ള മാർഗങ്ങൾ
    യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ
  • നിങ്ങൾക്ക്‌ ‘മാസിഡോണിയയിലേക്കു കടന്നുചെല്ലാമോ?’
    2011 നമ്മുടെ രാജ്യശുശ്രൂഷ
  • “ഞാൻ മാറിപ്പാർക്കണമോ?”
    നമ്മുടെ രാജ്യ ശുശ്രൂഷ—2000
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 ജൂലൈ പേ. 5
“പ്രവർത്തനത്തിനുള്ള വാതിലിലൂടെ വിശ്വാസത്തോടെ പ്രവേശിക്കുക—ആവശ്യം അധികമുള്ളിടത്തേക്കു മാറിത്താമസിക്കുക” എന്ന വീഡിയോയിലെ ചിത്രങ്ങൾ: 1. ഒരു യുവസഹോദരൻ ഗവേഷണം ചെയ്‌തുപഠിക്കുന്നു. 2. ബ്രാഞ്ചോഫീസുമായി ബന്ധപ്പെടുന്നതിനെക്കുറിച്ച്‌ ആ സഹോദരൻ ഒരു മൂപ്പനോടു സംസാരിക്കുന്നു. 3. പ്രത്യേക പ്രചാരണ പരിപാടിയിൽ സഹോദരൻ ഒരു സുഹൃത്തിനോടൊത്ത്‌ പ്രവർത്തിക്കുന്നു.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം | പുതിയ സേവന​വർഷ​ത്തേക്ക്‌ ലക്ഷ്യങ്ങൾ വെക്കാം

ആവശ്യം അധിക​മു​ള്ളി​ട​ത്തേക്കു മാറുക

ശുശ്രൂഷ കൂടുതൽ ചെയ്യു​ന്ന​തി​നു നമ്മുടെ വീട്ടിൽനിന്ന്‌ പരിച​യ​മി​ല്ലാത്ത ഒരു സ്ഥലത്തേക്ക്‌ മാറാൻ വിശ്വാ​സം വേണം. (എബ്ര 11:8-10) ആവശ്യം അധിക​മു​ള്ളി​ട​ത്തേക്ക്‌ മാറാൻ നിങ്ങൾ ഉദ്ദേശി​ക്കു​ന്നു​ണ്ടെ​ങ്കിൽ മൂപ്പന്മാ​രോ​ടു സംസാ​രി​ക്കുക. അതിന്റെ ‘ചെലവ്‌ കണക്കു​കൂ​ട്ടാ​നും’ ഏതു സ്ഥലത്തേക്ക്‌ പോക​ണ​മെന്നു തീരു​മാ​നി​ക്കാ​നും നിങ്ങളെ എന്തു സഹായി​ക്കും? ആവശ്യം അധിക​മു​ള്ളി​ടത്ത്‌ പ്രവർത്തി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ വന്ന വിവരങ്ങൾ വായിച്ച്‌ മനസ്സി​ലാ​ക്കുക. മറ്റൊരു സഭയിൽ പോയി സന്തോ​ഷ​ത്തോ​ടെ സേവി​ക്കു​ന്ന​വ​രോ​ടു സംസാ​രി​ക്കുക. (സുഭ 15:22) ഇക്കാര്യ​ത്തെ​ക്കു​റിച്ച്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കുക. (യാക്ക 1:5) നിങ്ങൾ മാറാൻ ഉദ്ദേശി​ക്കുന്ന സ്ഥലത്തെ​ക്കു​റിച്ച്‌ ഒന്നു പഠിക്കുക. കഴിയു​മെ​ങ്കിൽ തീരു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു മുമ്പ്‌ ആ സ്ഥലത്ത്‌ കുറച്ച്‌ ദിവസം താമസി​ക്കുക.

പ്രവർത്തനത്തിനുള്ള വാതി​ലി​ലൂ​ടെ വിശ്വാ​സ​ത്തോ​ടെ പ്രവേ​ശി​ക്കുക—ആവശ്യം അധിക​മു​ള്ളി​ട​ത്തേക്കു മാറി​ത്താ​മ​സി​ക്കുക എന്ന വീഡി​യോ കാണുക, എന്നിട്ട്‌ ഈ ചോദ്യ​ത്തിന്‌ ഉത്തരം കണ്ടെത്തുക:

  • വീഡി​യോ​യി​ലെ യുവസ​ഹോ​ദ​രന്‌ എന്തെല്ലാം തടസ്സങ്ങൾ ഉണ്ടായി​രു​ന്നു, അത്‌ മറിക​ട​ക്കാൻ അദ്ദേഹത്തെ എന്താണു സഹായി​ച്ചത്‌?

അടുത്തുള്ള ഏതെങ്കി​ലും സഭയിൽ സഹായം ആവശ്യ​മു​ണ്ടോ എന്ന്‌ അറിയാൻ, സർക്കിട്ട്‌ മേൽവി​ചാ​ര​ക​നോ​ടു സംസാ​രി​ക്കുക. സഹായം ആവശ്യ​മുള്ള ദൂരെ​യുള്ള സഭക​ളെ​ക്കു​റിച്ച്‌ അറിയാൻ, സഭാ സേവന​ക്ക​മ്മി​റ്റി​യി​ലൂ​ടെ ബ്രാ​ഞ്ചോ​ഫീ​സി​നോട്‌ എഴുതി​ച്ചോ​ദി​ക്കുക. നിങ്ങളു​ടെ ബ്രാഞ്ച്‌ പ്രദേ​ശ​ത്തി​നു പുറത്തുള്ള സഭക​ളെ​ക്കു​റിച്ച്‌ അറിയാൻ, അവിടത്തെ ബ്രാ​ഞ്ചോ​ഫീ​സിന്‌ എഴുതുക. നിങ്ങളു​ടെ മനസ്സിൽ ഒരു പ്രദേ​ശ​മു​ണ്ടെ​ങ്കിൽ, അതു കത്തിൽ സൂചി​പ്പി​ക്കാം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക