വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 സെപ്‌റ്റംബർ പേ. 7
  • യഹോവയുടെ ജനത്തിനുവേണ്ടി കരുതുന്ന ഇടയന്മാർ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയുടെ ജനത്തിനുവേണ്ടി കരുതുന്ന ഇടയന്മാർ
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • സമാനമായ വിവരം
  • ‘മൂപ്പന്മാ​രെ വിളി​ക്കുക’
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2025
  • പാപം ചെയ്‌ത​വ​രോട്‌ എങ്ങനെ സ്‌നേ​ഹ​വും കരുണ​യും കാണി​ക്കാം?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
  • സഹോ​ദ​ര​ന്മാ​രേ, ഒരു മൂപ്പനാ​യി സേവി​ക്കാൻ നിങ്ങൾ ലക്ഷ്യം​വെ​ച്ചി​ട്ടു​ണ്ടോ?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
  • നമ്മുടെ തീരുമാനങ്ങൾ യഹോവയിലുള്ള ആശ്രയം തെളിയിക്കും
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 സെപ്‌റ്റംബർ പേ. 7

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

യഹോ​വ​യു​ടെ ജനത്തി​നു​വേണ്ടി കരുതുന്ന ഇടയന്മാർ

അധികാ​ര​സ്ഥാ​ന​ത്തു​ള്ള​വ​രെ​ക്കു​റിച്ച്‌ തെറ്റായ വീക്ഷണ​മാണ്‌ ഇന്നു പലർക്കു​മു​ള്ളത്‌. അതിന്റെ കാരണം എന്താ​ണെന്നു നമുക്ക്‌ അറിയാം. മനുഷ്യർ സ്വന്തം നേട്ടത്തി​നു​വേണ്ടി അധികാ​രം ദുർവി​നി​യോ​ഗം ചെയ്യാൻ തുടങ്ങി​യിട്ട്‌ കാലങ്ങൾ ഏറെയാ​യി. (മീഖ 7:3) നേരെ​മ​റിച്ച്‌ സഭയിലെ മൂപ്പന്മാർ യഹോ​വ​യു​ടെ ജനത്തിന്റെ നന്മയ്‌ക്കു​വേണ്ടി അവരുടെ അധികാ​രം ഉപയോ​ഗി​ക്കു​ന്നു. അതിന്‌ നമ്മൾ എത്ര നന്ദിയു​ള്ള​വ​രാണ്‌!—എസ്ഥ 10:3; മത്ത 20:25, 26.

ലോക​ത്തി​ലെ അധികാ​രി​ക​ളിൽനിന്ന്‌ വ്യത്യ​സ്‌ത​രാ​യി, മൂപ്പന്മാർ മേൽവി​ചാ​ര​ക​ന്മാ​രാ​യി സേവി​ക്കു​ന്നത്‌ യഹോ​വ​യോ​ടും യഹോ​വ​യു​ടെ ജനത്തോ​ടും ഉള്ള സ്‌നേ​ഹം​കൊ​ണ്ടാണ്‌. (യോഹ 21:16; 1പത്ര 5:1-3) ഓരോ പ്രചാ​ര​ക​നും, യഹോ​വ​യു​ടെ കുടും​ബ​ത്തി​ന്റെ ഭാഗമാണ്‌ എന്നു തോന്നാ​നും അവരെ യഹോ​വ​യോ​ടു ചേർത്തു​നി​റു​ത്താ​നും യേശു​വി​ന്റെ നേതൃ​ത്വ​ത്തിൻകീ​ഴിൽ മൂപ്പന്മാർ സഹായി​ക്കു​ന്നു. യഹോ​വ​യു​ടെ ആട്ടിൻപ​റ്റ​ത്തി​നു വേണ്ട ആത്മീയ​സ​ഹാ​യം കൊടു​ക്കാ​നും ഒരു അടിയ​ന്തി​ര​ചി​കിത്സ ആവശ്യ​മാ​യി വരുക​യോ ഒരു ദുരന്തം ആഞ്ഞടി​ക്കു​ക​യോ ചെയ്യു​മ്പോൾ അവരെ സഹായി​ക്കാ​നും ഈ ഇടയന്മാർ എപ്പോ​ഴും ഒരുക്ക​മാണ്‌. എന്തെങ്കി​ലും സഹായം വേണ​മെ​ങ്കിൽ നിങ്ങളു​ടെ സഭയിലെ ഒരു മൂപ്പ​നോട്‌ സംസാ​രി​ക്കാൻ മടി വിചാ​രി​ക്കേണ്ടാ.—യാക്ക 5:14.

“ആടുകൾക്കുവേണ്ടി കരുതുന്ന ഇടയന്മാർ” എന്ന വീഡിയോയിലെ ഒരു രംഗം. ഒരു മൂപ്പൻ എലിയാസിനെ കെട്ടിപ്പിടിച്ച്‌ അഭിവാദനം ചെയ്യുന്നു.

ആടുകൾക്കു​വേണ്ടി കരുതുന്ന ഇടയന്മാർ എന്ന വീഡി​യോ കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • മൂപ്പന്മാർ കൊടുത്ത സഹായം മരിയാന സഹോ​ദ​രിക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്‌തു?

  • മൂപ്പന്മാർ കൊടുത്ത സഹായം എലിയാസ്‌ സഹോ​ദ​രന്‌ എങ്ങനെ പ്രയോ​ജനം ചെയ്‌തു?

  • ഈ വീഡി​യോ കണ്ടുക​ഴി​ഞ്ഞ​പ്പോൾ, മൂപ്പന്മാർ ചെയ്യുന്ന സേവന​ത്തെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?

പിൻവരുന്ന സാഹച​ര്യ​ങ്ങ​ളിൽ ഒരു മൂപ്പനു​മാ​യി ബന്ധപ്പെ​ടാൻ മുൻ​കൈ​യെ​ടു​ക്കുക:

  • നിങ്ങളു​ടെ മേൽവി​ലാ​സ​മോ ഫോൺ നമ്പറോ മാറു​മ്പോൾ

  • നിങ്ങൾ പ്രയാ​സ​മേ​റിയ ഒരു പ്രശ്‌നം നേരി​ടു​മ്പോൾ

  • നിങ്ങൾ കുറെ നാള​ത്തേക്ക്‌ മറ്റ്‌ എവി​ടേ​ക്കെ​ങ്കി​ലും പോകു​മ്പോൾ

  • നിങ്ങൾക്ക്‌ ഗുരു​ത​ര​മായ ഒരു ആരോ​ഗ്യ​പ്ര​ശ്‌നം ഉള്ളപ്പോ​ഴോ ആശുപ​ത്രി​യിൽ കഴി​യേ​ണ്ട​താ​യോ വരു​മ്പോൾ

  • നിങ്ങൾ ഗുരു​ത​ര​മായ ഒരു പാപം ചെയ്‌തെ​ങ്കിൽ

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക