വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 സെപ്‌റ്റംബർ പേ. 16
  • ശുശ്രൂഷയിൽ JW.ORG-ന്റെ ‘തുടക്കം’ പേജ്‌ ഉപയോഗിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ശുശ്രൂഷയിൽ JW.ORG-ന്റെ ‘തുടക്കം’ പേജ്‌ ഉപയോഗിക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • സമാനമായ വിവരം
  • വെബ്‌​സൈ​റ്റി​ലെ ലേഖനങ്ങൾ
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
  • ഇങ്ങനെ എപ്പോ​ഴെ​ങ്കി​ലും ചിന്തി​ച്ചി​ട്ടു​ണ്ടോ?
    ഉണരുക!—2019
  • കൂടുതൽ പഠിക്കാ​നാ​യി . . .
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
  • “ഈ രീതി കൊള്ളാം!”
    ഉണരുക!—2016
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 സെപ്‌റ്റംബർ പേ. 16
jw.org-ന്റെ തുടക്കം പേജിൽ കൊടുത്തിരിക്കുന്ന വ്യത്യസ്‌ത ഭാഷകളിലുള്ള ലേഖനങ്ങൾ.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ശുശ്രൂ​ഷ​യിൽ JW.ORG-ന്റെ ‘തുടക്കം’ പേജ്‌ ഉപയോ​ഗി​ക്കു​ക

നമ്മുടെ വെബ്‌​സൈ​റ്റി​ന്റെ ‘തുടക്കം’ പേജിൽ കാണുന്ന വീഡി​യോ​ക​ളും ലേഖന​ങ്ങ​ളും ദൈവ​ത്തെ​ക്കു​റിച്ച്‌ അറിയാൻ ആഗ്രഹ​മുള്ള ആത്മാർഥ​ഹൃ​ദ​യരെ ഉദ്ദേശി​ച്ചു​ള്ള​താണ്‌. (പ്രവൃ 13:48) ഓരോ സമയത്തും വാർത്ത​ക​ളിൽ ഇടംപി​ടി​ക്കു​ന്ന​തോ അല്ലെങ്കിൽ ആളുകൾ ചിന്തി​ക്കു​ന്ന​തോ സംസാ​രി​ക്കു​ന്ന​തോ ആയ വിഷയ​ങ്ങ​ളാ​യി​രി​ക്കും അവിടെ കൊടു​ത്തി​രി​ക്കു​ന്നത്‌.

JW.ORG വെബ്‌​സൈ​റ്റി​ന്റെ ‘തുടക്കം’ പേജ്‌ നമുക്ക്‌ എങ്ങനെ ശുശ്രൂ​ഷ​യിൽ ഉപയോ​ഗി​ക്കാം?

  • വെബ്‌​സൈറ്റ്‌ കൂടെ​ക്കൂ​ടെ നോക്കുക. ‘സവി​ശേ​ഷ​മാ​യവ’ എന്ന ഭാഗത്ത്‌ എന്തൊക്കെ വിഷയ​ങ്ങ​ളാണ്‌ ഉള്ളതെന്നു ശ്രദ്ധി​ക്കുക. താത്‌പ​ര്യ​മുള്ള ഒരു വ്യക്തിയെ കാണു​മ്പോൾ അത്‌ എങ്ങനെ ഉപയോ​ഗി​ക്കാ​മെന്നു ചിന്തി​ക്കുക. (‘സവി​ശേ​ഷ​മാ​യവ’ എന്നതിനു കീഴിൽ കൊടു​ത്തി​രി​ക്കുന്ന കൂടുതൽ വീഡി​യോ​ക​ളും ലേഖന​ങ്ങ​ളും കാണാൻ ‘തുടക്കം’ പേജിലെ ‘കൂടുതൽ കാണാം’ എന്ന ഭാഗം നോക്കുക.) വെബ്‌​സൈ​റ്റു​മാ​യി നല്ല പരിചി​ത​രാ​കു​ക​യാ​ണെ​ങ്കിൽ ശുശ്രൂ​ഷ​യിൽ പുതി​യ​പു​തിയ വിഷയങ്ങൾ ഉൾപ്പെ​ടു​ത്തി അവതര​ണങ്ങൾ നടത്താ​നാ​കും.

  • സംഭാ​ഷണം തുടങ്ങാ​നാ​യി ‘തുടക്കം’ പേജിലെ വീഡി​യോ​ക​ളും ലേഖന​ങ്ങ​ളും ഉപയോ​ഗി​ക്കുക. പ്രദേ​ശത്തെ ആളുകൾ ചിന്തി​ക്കാൻ സാധ്യ​ത​യുള്ള വിഷയങ്ങൾ എന്തൊ​ക്കെ​യാ​ണെന്ന്‌ അപ്പോൾ നമുക്ക്‌ ഒരു ധാരണ ലഭിക്കും.

  • ആളുകളെ ‘തുടക്കം’ പേജ്‌ കാണി​ക്കുക. അതിൽ ‘നിങ്ങൾക്ക്‌ ഇഷ്ടമുള്ള ഒരു വിഷയം തിര​ഞ്ഞെ​ടു​ക്കുക’ എന്ന ഭാഗം കാണി​ക്കുക. വെബ്‌​സൈ​റ്റിൽനിന്ന്‌ വിവരങ്ങൾ എങ്ങനെ കണ്ടെത്താ​മെ​ന്നും കാണി​ച്ചു​കൊ​ടു​ക്കുക.

  • ലിങ്ക്‌ അയച്ചു​കൊ​ടു​ക്കുക. ചില ആളുകൾക്കു നമ്മളോ​ടു നേരിട്ട്‌ സംസാ​രി​ക്കാൻ മടികാ​ണും. എന്നാൽ വെബ്‌​സൈറ്റ്‌ നോക്കാൻ അവർക്കു താത്‌പ​ര്യ​മാ​യി​രി​ക്കും. അതു​കൊണ്ട്‌ താത്‌പ​ര്യ​മുള്ള ഒരാൾക്ക്‌ നമ്മുടെ വെബ്‌​സൈ​റ്റി​ന്റെ ‘തുടക്കം’ പേജി​ന്റെ​യോ അല്ലെങ്കിൽ അവിടെ കൊടു​ത്തി​രി​ക്കുന്ന വീഡി​യോ​ക​ളു​ടെ​യോ ലേഖന​ത്തി​ന്റെ​യോ ലിങ്ക്‌ അയച്ചു​കൊ​ടു​ക്കാൻ ഒരു മടിയും വിചാ​രി​ക്കേണ്ടാ.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക