വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp21 നമ്പർ 3 പേ. 12-14
  • ഭാവി സുരക്ഷിതമാക്കാൻ എന്തു സഹായിക്കും?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഭാവി സുരക്ഷിതമാക്കാൻ എന്തു സഹായിക്കും?
  • 2021 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഉന്നതമായ ഒരു ഉറവിൽനി​ന്നുള്ള സഹായം
  • ബൈബിൾ എന്താണ്‌ പറയുന്നത്‌?
    ഉണരുക!—2017
  • ദൈവത്തിനു പ്രസാദകരമായ സത്യോപദേശങ്ങൾ
    2005 വീക്ഷാഗോപുരം
  • ശരിയോ? തെറ്റോ? ബൈബിൾ​—ആശ്രയി​ക്കാ​വുന്ന ഒരു വഴികാ​ട്ടി
    2024 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ആശ്രയയോഗ്യമായ മാർഗനിർദേശം നിങ്ങൾക്ക്‌ എവിടെ കണ്ടെത്താം?
    വീക്ഷാഗോപുരം—1994
കൂടുതൽ കാണുക
2021 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp21 നമ്പർ 3 പേ. 12-14
ഒരാൾ ബൈബിൾ വായിക്കുന്നു.

ഭാവി സുരക്ഷി​ത​മാ​ക്കാൻ എന്തു സഹായി​ക്കും?

മുൻലേ​ഖ​ന​ങ്ങ​ളിൽ കണ്ടതു​പോ​ലെ ഭാവി സുരക്ഷി​ത​മാ​ക്കാൻ ഇന്ന്‌ ആളുകൾ പലതും ചെയ്‌തു​നോ​ക്കു​ന്നുണ്ട്‌. വിധി​യിൽ വിശ്വ​സി​ക്കു​ന്ന​തും വിദ്യാ​ഭ്യാ​സ​വും സമ്പത്തും നേടാൻ നോക്കു​ന്ന​തും ആളുകൾക്കു നന്മ ചെയ്യു​ന്ന​തും ഒക്കെ അതിൽ ചിലതാണ്‌. എന്നാൽ ഇതെല്ലാം ഒരു തെറ്റായ മാപ്പ്‌ ഉപയോ​ഗിച്ച്‌ ഒരു സ്ഥലത്തേക്കു പോകാൻ ശ്രമി​ക്കു​ന്ന​തു​പോ​ലെ​യാണ്‌. അതിനർഥം നമുക്ക്‌ ഭാവി സുരക്ഷി​ത​മാ​ക്കാൻ ഒരു സഹായ​വും ഇല്ലെന്നാ​ണോ? അല്ല!

ഉന്നതമായ ഒരു ഉറവിൽനി​ന്നുള്ള സഹായം

സാധാരണ ഒരു തീരു​മാ​നം എടു​ക്കേ​ണ്ടി​വ​രു​മ്പോൾ നമ്മളെ​ക്കാൾ പ്രായ​വും അറിവും ഉള്ള ആളുക​ളോട്‌ നമ്മൾ അഭി​പ്രാ​യം ചോദി​ക്കാ​റുണ്ട്‌. ഭാവി സുരക്ഷി​ത​മാ​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോ​ഴും നമുക്ക്‌ ഇതുതന്നെ ചെയ്യാൻ കഴിയും. നമ്മളെ​ക്കാൾ വളരെ അറിവുള്ള, പ്രായ​മുള്ള ഒരാളു​ടെ സഹായം തേടാം. അങ്ങനെ ഒരാളു​ടെ സഹായം നമുക്കുണ്ട്‌. അദ്ദേഹ​ത്തി​ന്റെ നിർദേ​ശങ്ങൾ ഏതാണ്ട്‌ 3,500 വർഷങ്ങൾക്കു മുമ്പ്‌ എഴുതി​ത്തു​ട​ങ്ങിയ ഒരു പുസ്‌ത​ക​ത്തിൽ നമുക്കു കാണാ​നാ​കും. ആ വിശുദ്ധ എഴുത്തു​ക​ളു​ടെ സമാഹാ​ര​മാണ്‌ ബൈബിൾ.

ബൈബി​ളിൽ വിശ്വ​സി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? കാരണം അതിന്റെ എഴുത്തു​കാ​രൻ ഈ പ്രപഞ്ച​ത്തി​ലെ ഏറ്റവും പ്രായ​മുള്ള, ഏറ്റവും ജ്ഞാനി​യായ വ്യക്തി​യാണ്‌. അദ്ദേഹത്തെ വിളി​ച്ചി​രി​ക്കു​ന്നത്‌ “പുരാ​ത​ന​കാ​ലം​മു​തലേ ഉള്ളവൻ,” “നിത്യ​ത​മു​തൽ നിത്യ​ത​വരെ” ഉള്ളവൻ എന്നൊ​ക്കെ​യാണ്‌. (ദാനി​യേൽ 7:9; സങ്കീർത്തനം 90:2) ‘ആകാശ​ത്തി​ന്റെ സ്രഷ്ടാ​വായ, ഭൂമിയെ നിർമിച്ച സത്യ​ദൈ​വ​മാണ്‌’ ആ വ്യക്തി. (യശയ്യ 45:18) ആ ദൈവം​തന്നെ തന്റെ പേര്‌ യഹോവ എന്നാ​ണെന്ന്‌ പറഞ്ഞി​ട്ടുണ്ട്‌.—സങ്കീർത്തനം 83:18.

ഏതെങ്കി​ലും ഒരു വംശമോ സംസ്‌കാ​ര​മോ കൂടുതൽ മികച്ച​താ​ണെന്ന്‌ ബൈബിൾ പറയു​ന്നില്ല, കാരണം അതിന്റെ എഴുത്തു​കാ​രൻ മുഴു​മ​നു​ഷ്യ​രു​ടെ​യും സ്രഷ്ടാ​വാണ്‌. എല്ലാ കാലത്തും പ്രയോ​ജനം ചെയ്യുന്ന, എല്ലാ ദേശക്കാ​രെ​യും സഹായി​ക്കുന്ന വിവര​ങ്ങ​ളാണ്‌ അതിലു​ള്ളത്‌. ഇത്രയ​ധി​കം ഭാഷക​ളിൽ ഇത്ര വ്യാപ​ക​മാ​യി വിതരണം ചെയ്‌തി​ട്ടുള്ള മറ്റൊരു പുസ്‌ത​ക​മില്ല.a അതിനർഥം എവി​ടെ​യുള്ള ഒരാൾക്കും അതിലെ വിവരങ്ങൾ പെട്ടെന്നു മനസ്സി​ലാ​ക്കാ​നും അതിൽനിന്ന്‌ പ്രയോ​ജനം നേടാ​നും കഴിയും എന്നാണ്‌. ബൈബിൾ പറയുന്ന ഈ കാര്യം ശരിയാ​ണെന്ന്‌ അതു തെളി​യി​ക്കു​ന്നു:

‘ദൈവം പക്ഷപാ​ത​മു​ള്ള​വനല്ല. ഏതു ജനതയിൽപ്പെട്ട ആളാ​ണെ​ങ്കി​ലും, ദൈവത്തെ ഭയപ്പെട്ട്‌ ശരിയാ​യതു പ്രവർത്തി​ക്കുന്ന മനുഷ്യ​നെ ദൈവം അംഗീ​ക​രി​ക്കു​ന്നു.’ —പ്രവൃ​ത്തി​കൾ 10:34, 35.

സ്‌നേ​ഹ​മുള്ള മാതാ​പി​താ​ക്കൾ മക്കൾക്കു ശരിയായ കാര്യങ്ങൾ പറഞ്ഞു​കൊ​ടു​ക്കു​ന്ന​തു​പോ​ലെ നമ്മുടെ സ്‌നേ​ഹ​മുള്ള പിതാ​വായ യഹോവ തന്റെ വചനമായ ബൈബി​ളി​ലൂ​ടെ നമുക്ക്‌ ആവശ്യ​മായ സഹായം തരുന്നു. (2 തിമൊ​ഥെ​യൊസ്‌ 3:16) ദൈവ​ത്തി​ന്റെ വാക്കുകൾ നിങ്ങൾക്ക്‌ ഉറപ്പാ​യും വിശ്വ​സി​ക്കാം. കാരണം ദൈവ​മാ​ണു നമ്മളെ​യെ​ല്ലാം ഉണ്ടാക്കി​യത്‌. നമുക്ക്‌ ഏറ്റവും നല്ലത്‌ എന്താ​ണെന്നു പറഞ്ഞു​ത​രാ​നും ആ ദൈവ​ത്തി​നാ​ണു കഴിയു​ന്നത്‌.

വിശ്വ​സി​ക്കാ​വുന്ന ഒന്ന്‌

ചിത്രങ്ങൾ: 1. ട്രെയിനിൽ യാത്ര ചെയ്യുന്ന ഒരാൾ ഫോണിൽനിന്ന്‌ വായിക്കുന്നു. 2. അയാളുടെ ഫോണിൽ കാണുന്നത്‌ ബൈബിളാണ്‌.

ഭാവി​യെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്ന കാര്യങ്ങൾ നമുക്ക്‌ ഉറപ്പാ​യും വിശ്വ​സി​ക്കാം. കാരണം ഏതാണ്ട്‌ 2,000 വർഷങ്ങൾക്കു മുമ്പ്‌ ബൈബിൾ മുൻകൂ​ട്ടി​പ്പറഞ്ഞ ലോക സംഭവ​ങ്ങ​ളും ആളുക​ളു​ടെ സ്വഭാ​വ​വും ഇന്ന്‌ അങ്ങനെ​തന്നെ നമ്മൾ കാണു​ന്നുണ്ട്‌.

സംഭവങ്ങൾ:

“ജനത ജനതയ്‌ക്ക്‌ എതി​രെ​യും രാജ്യം രാജ്യ​ത്തിന്‌ എതി​രെ​യും എഴു​ന്നേൽക്കും. വലിയ ഭൂകമ്പ​ങ്ങ​ളും ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ ഭക്ഷ്യക്ഷാ​മ​ങ്ങ​ളും മാരക​മായ പകർച്ച​വ്യാ​ധി​ക​ളും ഉണ്ടാകും.”—ലൂക്കോസ്‌ 21:10, 11.

ആളുക​ളു​ടെ സ്വഭാവം:

“എന്നാൽ അവസാ​ന​കാ​ലത്ത്‌ ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകു​മെന്നു മനസ്സി​ലാ​ക്കി​ക്കൊ​ള്ളുക. കാരണം മനുഷ്യർ സ്വസ്‌നേ​ഹി​ക​ളും പണക്കൊ​തി​യ​ന്മാ​രും പൊങ്ങ​ച്ച​ക്കാ​രും ധാർഷ്ട്യ​മു​ള്ള​വ​രും ദൈവ​നി​ന്ദ​ക​രും മാതാ​പി​താ​ക്കളെ അനുസ​രി​ക്കാ​ത്ത​വ​രും നന്ദിയി​ല്ലാ​ത്ത​വ​രും വിശ്വ​സി​ക്കാൻ കൊള്ളാ​ത്ത​വ​രും സഹജസ്‌നേ​ഹ​മി​ല്ലാ​ത്ത​വ​രും ഒരു കാര്യ​ത്തോ​ടും യോജി​ക്കാ​ത്ത​വ​രും പരദൂ​ഷണം പറയു​ന്ന​വ​രും ആത്മനി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത​വ​രും ക്രൂര​ന്മാ​രും നന്മ ഇഷ്ടപ്പെ​ടാ​ത്ത​വ​രും ചതിയ​ന്മാ​രും തന്നിഷ്ട​ക്കാ​രും അഹങ്കാ​ര​ത്താൽ ചീർത്ത​വ​രും ദൈവത്തെ സ്‌നേ​ഹി​ക്കു​ന്ന​തി​നു പകരം ജീവി​ത​സു​ഖങ്ങൾ പ്രിയ​പ്പെ​ടു​ന്ന​വ​രും . . . ആയിരി​ക്കും.”—2 തിമൊ​ഥെ​യൊസ്‌ 3:1-5.

ഇന്നു നടക്കുന്ന കാര്യങ്ങൾ വളരെ വർഷങ്ങൾക്ക്‌ മുമ്പേ കൃത്യ​മാ​യി മുൻകൂ​ട്ടി​പ്പ​റ​യാൻ ബൈബി​ളിന്‌ എങ്ങനെ​യാണ്‌ കഴിഞ്ഞത്‌? ഹോങ്‌കോ​ങി​ലെ ലോയീ​ന്റെ ഈ വാക്കു​ക​ളോട്‌ നിങ്ങളും യോജി​ക്കും: “എത്രയോ നാളു​കൾക്കു മുമ്പ്‌ എഴുതി​യ​താണ്‌ ബൈബിൾപ്ര​വ​ച​നങ്ങൾ. ഇത്ര കൃത്യ​മാ​യി ഒരു മനുഷ്യ​നും ഈ കാര്യങ്ങൾ മുൻകൂ​ട്ടി​പ്പ​റ​യാൻ കഴിയില്ല. ബൈബിൾ ഉറപ്പാ​യും മനുഷ്യ​നെ​ക്കാ​ളൊ​ക്കെ വളരെ ജ്ഞാനി​യായ ഒരാളിൽനി​ന്നു​ള്ള​താണ്‌.”

നിറ​വേ​റി​യ നൂറു​ക​ണ​ക്കിന്‌ പ്രവച​നങ്ങൾ ബൈബി​ളി​ലുണ്ട്‌.b ബൈബിൾ ദൈവ​വ​ച​ന​മാ​ണെന്ന്‌ അത്‌ തെളി​യി​ക്കു​ന്നു. യഹോവ പറയുന്നു: “ഞാനാണു ദൈവം, എന്നെ​പ്പോ​ലെ മറ്റാരു​മില്ല. തുടക്കം​മു​തലേ, ഒടുക്കം എന്തായി​രി​ക്കു​മെന്നു ഞാൻ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു.” (യശയ്യ 46:9, 10) ബൈബിൾ ഭാവി​യെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ വിശ്വ​സി​ക്കാ​മെ​ന്നല്ലേ ഇതൊക്കെ കാണി​ക്കു​ന്നത്‌?

ഇപ്പോ​ഴും ഭാവി​യി​ലും പ്രയോ​ജ​ന​മു​ള്ളത്‌

മാതാപിതാക്കൾ കുട്ടികളുടെ കൈയും പിടിച്ച്‌ സന്തോഷത്തോടെ പുറത്തുകൂടെ നടക്കുന്നു.

വിശു​ദ്ധ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ നിർദേ​ശങ്ങൾ അനുസ​രി​ക്കു​ന്നത്‌ നിങ്ങൾക്കു​തന്നെ പ്രയോ​ജനം ചെയ്യും. ചില ഉദാഹ​ര​ണങ്ങൾ നോക്കാം.

പണത്തെ​ക്കു​റി​ച്ചും ജോലി​യെ​ക്കു​റി​ച്ചും ഉള്ള ശരിയായ വീക്ഷണം

“ഇരുകൈ നിറയെ അധ്വാ​ന​ത്തെ​ക്കാ​ളും കാറ്റിനെ പിടി​ക്കാ​നുള്ള ഓട്ട​ത്തെ​ക്കാ​ളും ഏറെ നല്ലത്‌ ഒരുപി​ടി വിശ്ര​മ​മാണ്‌.”—സഭാ​പ്ര​സം​ഗകൻ 4:6.

സന്തോ​ഷ​മുള്ള കുടും​ബ​ജീ​വി​ത​ത്തിന്‌

“നിങ്ങൾ ഓരോ​രു​ത്ത​രും ഭാര്യയെ തന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കണം. അതേസ​മയം ഭാര്യ ഭർത്താ​വി​നെ ആഴമായി ബഹുമാ​നി​ക്കു​ക​യും വേണം.”—എഫെസ്യർ 5:33.

നല്ല ബന്ധങ്ങളു​ണ്ടാ​യി​രി​ക്കാൻ

“കോപം കളഞ്ഞ്‌ ദേഷ്യം ഉപേക്ഷി​ക്കൂ! അസ്വസ്ഥ​നാ​യി​ത്തീർന്നിട്ട്‌ തിന്മ ചെയ്യരുത്‌.” —സങ്കീർത്തനം 37:8.

ബൈബിൾ പറയു​ന്നത്‌ അനുസ​രി​ച്ചാൽ ഇപ്പോൾത്തന്നെ പ്രയോ​ജനം കിട്ടു​മെന്നു മാത്രമല്ല, അതു സുരക്ഷി​ത​മായ ഒരു ഭാവി​യും നിങ്ങൾക്കു തരും. ദൈവം നൽകാ​മെന്ന്‌ ഉറപ്പു തന്നിരി​ക്കുന്ന ആ മനോ​ഹ​ര​മായ ഭാവി​യിൽ . . .

സമാധാ​ന​വും സുരക്ഷി​ത​ത്വ​വും ഉണ്ടായി​രി​ക്കും

“സമാധാ​ന​സ​മൃ​ദ്ധി​യിൽ അവർ അത്യധി​കം ആനന്ദി​ക്കും.”—സങ്കീർത്തനം 37:11.

എല്ലാവർക്കും വീടും ഭക്ഷണവും ഉണ്ടായി​രി​ക്കും

“അവർ വീടുകൾ പണിത്‌ താമസി​ക്കും, മുന്തി​രി​ത്തോ​ട്ടങ്ങൾ നട്ടുണ്ടാ​ക്കി അവയുടെ ഫലം അനുഭ​വി​ക്കും.”—യശയ്യ 65:21.

രോഗ​മോ മരണമോ ഉണ്ടായി​രി​ക്കി​ല്ല

“മേലാൽ മരണം ഉണ്ടായി​രി​ക്കില്ല; ദുഃഖ​മോ നിലവി​ളി​യോ വേദന​യോ ഉണ്ടായി​രി​ക്കില്ല.” —വെളി​പാട്‌ 21:4.

അത്തര​മൊ​രു ഭാവി ലഭിക്കാൻ നിങ്ങൾ എന്താണു ചെയ്യേ​ണ്ടത്‌? അടുത്ത ലേഖനം നോക്കുക.

a ബൈബിളിന്റെ പരിഭാ​ഷ​യോ​ടും വിതര​ണ​ത്തോ​ടും ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ www.jw.org-ൽ ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ > ചരി​ത്ര​വും ബൈബി​ളും എന്നതിനു കീഴിൽ നോക്കുക.

b കൂടുതൽ വിവര​ങ്ങൾക്കാ​യി യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച ബൈബിൾ ദൈവ​ത്തി​ന്റെ വചനമോ അതോ മനുഷ്യ​ന്റേ​തോ? (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തി​ന്റെ 9-ാം അധ്യായം കാണുക. ഓൺ​ലൈ​നിൽ ഇതു വായി​ക്കാൻ www.jw.org വെബ്‌​സൈ​റ്റി​ലെ ലൈ​ബ്രറി > പുസ്‌ത​ക​ങ്ങ​ളും പത്രി​ക​ക​ളും എന്നതിനു കീഴിൽ നോക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക