വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w24 ഏപ്രിൽ പേ. 14-19
  • ശുശ്രൂ​ഷ​യിൽ എങ്ങനെ കൂടുതൽ സന്തോഷം കണ്ടെത്താം?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ശുശ്രൂ​ഷ​യിൽ എങ്ങനെ കൂടുതൽ സന്തോഷം കണ്ടെത്താം?
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ദൈവ​വ​ച​ന​ത്തിൽനിന്ന്‌ ശക്തിയാർജി​ക്കു​ക
  • നന്നായി തയ്യാറാ​കു​ക
  • ധൈര്യ​ത്തി​നു​വേണ്ടി പ്രാർഥി​ക്കു​ക
  • വഴക്കമു​ള്ള​വ​രാ​യി​രി​ക്കുക, ശരിയായ വീക്ഷണം നിലനി​റു​ത്തു​ക
  • യഹോ​വ​യോ​ടും അയൽക്കാ​രോ​ടും ഉള്ള സ്‌നേഹം നിങ്ങളെ പ്രചോ​ദി​പ്പി​ക്കട്ടെ
  • നമ്മുടെ തീരുമാനങ്ങൾ യഹോവയിലുള്ള ആശ്രയം തെളിയിക്കും
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • ശുശ്രൂ​ഷ​യി​ലുള്ള യേശു​വി​ന്റെ തീക്ഷ്‌ണത അനുക​രി​ക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2025
  • ഉത്സാഹ​ത്തോ​ടെ പ്രസം​ഗ​പ്ര​വർത്തനം തുടരാൻ സ്‌നേഹം പ്രചോ​ദി​പ്പി​ക്കട്ടെ!
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
  • കൊടു​ക്കു​ന്ന​തി​ന്റെ സന്തോഷം ആസ്വദി​ക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
w24 ഏപ്രിൽ പേ. 14-19

പഠനലേഖനം 16

ഗീതം 64 സന്തോ​ഷ​ത്തോ​ടെ കൊയ്‌ത്തിൽ പങ്കു​ചേ​രാം

ശുശ്രൂ​ഷ​യിൽ എങ്ങനെ കൂടുതൽ സന്തോഷം കണ്ടെത്താം?

“സന്തോ​ഷ​ത്തോ​ടെ യഹോ​വയെ സേവി​ക്കു​വിൻ.”—സങ്കീ. 100:2.

ഉദ്ദേശ്യം

ശുശ്രൂ​ഷ​യി​ലെ സന്തോഷം വർധി​പ്പി​ക്കാൻ കഴിയുന്ന ചില വിധങ്ങ​ളെ​ക്കു​റി​ച്ചാണ്‌ ഈ ലേഖന​ത്തിൽ.

1. ശുശ്രൂ​ഷ​യിൽ ആളുക​ളോ​ടു സംസാ​രി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിലർക്ക്‌ എന്താണു തോന്നു​ന്നത്‌? (ചിത്ര​വും കാണുക.)

യഹോ​വ​യു​ടെ ജനമായ നമ്മൾ, നമ്മുടെ സ്വർഗീ​യ​പി​താ​വി​നെ സ്‌നേ​ഹി​ക്കു​ക​യും യഹോ​വ​യെ​ക്കു​റിച്ച്‌ അറിയാൻ മറ്റുള്ള​വരെ സഹായി​ക്കാൻ ആഗ്രഹി​ക്കു​ക​യും ചെയ്യുന്നു. അതു​കൊ​ണ്ടാ​ണു നമ്മൾ ആളുകളെ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നത്‌. പല പ്രചാ​ര​കർക്കും പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടു​ന്നതു വളരെ ഇഷ്ടമാണ്‌. എന്നാൽ എല്ലാവർക്കും അതിൽ സന്തോഷം കണ്ടെത്താൻ കഴിയു​ന്നില്ല. എന്തു​കൊ​ണ്ടാണ്‌? നാണവും ആത്മവി​ശ്വാ​സ​ക്കു​റ​വും ഒക്കെയാ​യി​രി​ക്കാം ചിലരു​ടെ പ്രശ്‌നം. ചിലർക്ക്‌, ഒരാളു​ടെ വീട്ടി​ലേക്ക്‌ അവർ ക്ഷണിക്കാ​തെ ചെല്ലു​ന്നതു അൽപ്പം ബുദ്ധി​മു​ട്ടാണ്‌. ആളുകൾ എങ്ങനെ പ്രതി​ക​രി​ക്കും എന്നുള്ള പേടി​യാ​യി​രി​ക്കാം മറ്റൊരു കാരണം. ആളുക​ളു​മാ​യി മുഷി​യേ​ണ്ടി​വ​രു​മോ എന്ന ചിന്തയാ​യി​രി​ക്കാം മറ്റു ചിലർക്ക്‌. ഈ സഹോ​ദ​ര​ങ്ങ​ളെ​ല്ലാം യഹോ​വ​യോ​ടു വളരെ​യ​ധി​കം സ്‌നേ​ഹ​മു​ള്ള​വർത്ത​ന്നെ​യാണ്‌. എങ്കിലും പരിച​യ​മി​ല്ലാത്ത ആളുക​ളു​ടെ അടുത്ത്‌ പോയി സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നതു അവർക്ക്‌ അൽപ്പം ബുദ്ധി​മു​ട്ടാണ്‌. എന്നാൽ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്റെ പ്രാധാ​ന്യം അറിയാ​വു​ന്ന​തു​കൊണ്ട്‌ അവർ ഈ വേലയിൽ പതിവാ​യി പങ്കെടു​ക്കു​ന്നു. അത്‌ യഹോ​വയെ എത്രയ​ധി​കം സന്തോ​ഷി​പ്പി​ക്കു​ന്നു​ണ്ടെ​ന്നോ!

രണ്ടു സഹോദരിമാർ വീടുതോറും ശുശ്രൂഷ ചെയ്യുന്നു. ഒരാൾ വളരെ സന്തോഷത്തിലാണ്‌. മറ്റേയാൾ അൽപ്പം അസ്വസ്ഥയാണ്‌.

നിങ്ങൾക്ക്‌ ശുശ്രൂ​ഷ​യിൽനിന്ന്‌ സന്തോഷം കിട്ടു​ന്നു​ണ്ടോ? (1-ാം ഖണ്ഡിക കാണുക)


2. ശുശ്രൂ​ഷ​യിൽനിന്ന്‌ നിങ്ങൾക്ക്‌ സന്തോഷം കിട്ടു​ന്നി​ല്ലെ​ങ്കിൽ വിഷമി​ക്കേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

2 ഈ കാരണ​ങ്ങൾകൊണ്ട്‌ നിങ്ങൾക്കു ശുശ്രൂ​ഷ​യിൽ സന്തോഷം കിട്ടാതെ പോകാ​റു​ണ്ടോ? എങ്കിൽ, വിഷമി​ക്കേണ്ട. നിങ്ങളു​ടെ ആത്മവി​ശ്വാ​സ​ക്കു​റവ്‌ സൂചി​പ്പി​ക്കു​ന്നത്‌, നിങ്ങൾ താഴ്‌മ​യുള്ള ആളാ​ണെ​ന്നും മറ്റുള്ള​വ​രു​ടെ ശ്രദ്ധ പിടി​ച്ചു​പ​റ്റാൻ ആഗ്രഹി​ക്കു​ന്നി​ല്ലെ​ന്നും ആളുക​ളു​മാ​യി തർക്കി​ക്കാൻ താത്‌പ​ര്യ​പ്പെ​ടു​ന്നി​ല്ലെ​ന്നും ആയിരി​ക്കാം. ഇനി, മറ്റുള്ളവർ നമ്മളോ​ടു മോശ​മാ​യി പ്രതി​ക​രി​ക്കാ​നും നമ്മളാ​രും ആഗ്രഹി​ക്കില്ല, പ്രത്യേ​കിച്ച്‌ അവർക്കൊ​രു നന്മ ചെയ്യു​മ്പോൾ. നിങ്ങളു​ടെ ഉള്ളിലെ ഇത്തരം ചിന്തകൾ സ്വർഗീ​യ​പി​താ​വി​നു നന്നായി അറിയാം. നിങ്ങളെ സഹായി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു​മുണ്ട്‌. (യശ. 41:13) ഈ ലേഖന​ത്തിൽ, അത്തരം ചിന്തക​ളോ​ടു പോരാ​ടാ​നും ശുശ്രൂ​ഷ​യിൽ സന്തോഷം വളർത്തി​യെ​ടു​ക്കാ​നും സഹായി​ക്കുന്ന അഞ്ചു നിർദേ​ശങ്ങൾ നമ്മൾ ചിന്തി​ക്കും.

ദൈവ​വ​ച​ന​ത്തിൽനിന്ന്‌ ശക്തിയാർജി​ക്കു​ക

3. മറ്റുള്ള​വ​രോ​ടു പ്രസം​ഗി​ക്കാൻ യിരെമ്യ പ്രവാ​ച​കനെ സഹായി​ച്ചത്‌ എന്താണ്‌?

3 പണ്ടുമു​തലേ ബുദ്ധി​മു​ട്ടുള്ള നിയമനം ചെയ്യാൻ ദൈവ​ത്തിൽനി​ന്നുള്ള സന്ദേശം ദൈവ​ദാ​സരെ ശക്തി​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, പ്രവാ​ച​ക​നായ യിരെ​മ്യ​യു​ടെ കാര്യ​മെ​ടു​ക്കുക. യഹോവ പ്രസം​ഗി​ക്കാ​നുള്ള നിയമനം കൊടു​ത്ത​പ്പോൾ യിരെ​മ്യക്ക്‌ ആകെ പേടി തോന്നി. യിരെമ്യ പറഞ്ഞു: “എനിക്കു സംസാ​രി​ക്കാൻ അറിയില്ല; ഞാൻ വെറു​മൊ​രു കുട്ടി​യല്ലേ?” (യിരെ. 1:6) ആത്മവി​ശ്വാ​സം നേടി​യെ​ടു​ക്കാൻ യിരെമ്യ എന്താണു ചെയ്‌തത്‌? യഹോ​വ​യു​ടെ വാക്കു​ക​ളിൽനിന്ന്‌ അദ്ദേഹം ശക്തി നേടി. അദ്ദേഹം പറഞ്ഞു: “എന്റെ ഹൃദയ​ത്തിൽ അത്‌, അസ്ഥിക്കു​ള്ളിൽ അടച്ചു​വെച്ച തീപോ​ലെ​യാ​യി; അത്‌ ഉള്ളിൽ ഒതുക്കി​വെച്ച്‌ ഞാൻ തളർന്നു.” (യിരെ. 20:8, 9) ബുദ്ധി​മു​ട്ടുള്ള ഒരു പ്രദേ​ശ​മാ​യി​രു​ന്നു പ്രവർത്തി​ക്കാൻ ഉണ്ടായി​രു​ന്ന​തെ​ങ്കി​ലും, യഹോവ ഏൽപ്പിച്ച സന്ദേശം യിരെ​മ്യ​ക്കു ശക്തി നൽകി.

4. ദൈവ​വ​ചനം വായി​ക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യു​ന്നതു നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും? (കൊ​ലോ​സ്യർ 1:9, 10)

4 ബൈബി​ളിൽ അടങ്ങി​യി​രി​ക്കുന്ന യഹോ​വ​യു​ടെ വാക്കു​ക​ളിൽനിന്ന്‌ ക്രിസ്‌ത്യാ​നി​കൾക്ക്‌ ആവശ്യ​മായ ശക്തി കിട്ടുന്നു. കൊ​ലോ​സ്യ​യി​ലെ സഭയ്‌ക്ക്‌ എഴുതി​യ​പ്പോൾ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറഞ്ഞത്‌, ദൈ​വേ​ഷ്ട​ത്തെ​ക്കു​റിച്ച്‌ ശരിയായ അറിവ്‌ നേടു​ന്നത്‌ ‘എല്ലാ സത്‌പ്ര​വൃ​ത്തി​ക​ളി​ലും ഫലം കായ്‌ക്കു​ന്ന​തിൽ’ തുടരാൻ അവരെ സഹായി​ക്കു​മെ​ന്നും അങ്ങനെ ‘യഹോ​വ​യ്‌ക്ക്‌ ഇഷ്ടപ്പെട്ട വിധത്തിൽ നടക്കാൻ’ അവർക്കു കഴിയു​മെ​ന്നും ആണ്‌. (കൊ​ലോ​സ്യർ 1:9, 10 വായി​ക്കുക.) ആ സത്‌പ്ര​വൃ​ത്തി​ക​ളിൽ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നുണ്ട്‌. അതു​കൊണ്ട്‌ ദൈവ​വ​ചനം വായി​ക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യുക. അത്‌ യഹോ​വ​യി​ലുള്ള നമ്മുടെ വിശ്വാ​സം ശക്തമാ​ക്കും. സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം നമ്മൾ തിരി​ച്ച​റി​യു​ക​യും ചെയ്യും.

5. ബൈബിൾ വായന​യിൽനി​ന്നും പഠനത്തിൽനി​ന്നും പരമാ​വധി പ്രയോ​ജനം നേടാൻ നമുക്ക്‌ എന്തു ചെയ്യാം?

5 ദൈവ​വ​ച​ന​ത്തിൽനിന്ന്‌ പരമാ​വധി പ്രയോ​ജനം നേടണ​മെ​ങ്കിൽ നമ്മൾ തിരക്കു​പി​ടി​ക്കാ​തെ സമയ​മെ​ടുത്ത്‌ ബൈബിൾ വായി​ക്കു​ക​യും പഠിക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യണം. ബൈബിൾ വായി​ക്കു​മ്പോൾ ഏതെങ്കി​ലും ഒരു വാക്യ​ത്തി​ന്റെ അർഥം മനസ്സി​ലാ​യി​ല്ലെ​ങ്കിൽ, അതു വിട്ടു​ക​ള​ഞ്ഞേ​ക്കാം എന്നു വിചാ​രി​ക്ക​രുത്‌. പകരം, യഹോ​വ​യു​ടെ സാക്ഷി​കൾക്കു​വേ​ണ്ടി​യുള്ള ഗവേഷ​ണ​സ​ഹാ​യി​യോ വാച്ച്‌ടവർ പ്രസി​ദ്ധീ​കരണ സൂചി​ക​യോ (ഇംഗ്ലീഷ്‌) ഉപയോ​ഗിച്ച്‌ ആ വാക്യ​ത്തി​ന്റെ അർഥം മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക. ഇങ്ങനെ സമയ​മെ​ടുത്ത്‌ പഠിച്ചാൽ ബൈബി​ളിൽ പറയുന്ന കാര്യ​ങ്ങ​ളെ​ല്ലാം സത്യമാ​ണെന്നു നിങ്ങൾക്കു കൂടുതൽ ഉറപ്പാ​കും. (1 തെസ്സ. 5:21) ആ ഉറപ്പ്‌ എത്ര ശക്തമാ​ണോ അതനു​സ​രിച്ച്‌ പഠിച്ച കാര്യങ്ങൾ മറ്റുള്ള​വ​രോ​ടു പറയു​ന്നതു നിങ്ങൾ കൂടുതൽ ആസ്വദി​ക്കും.

നന്നായി തയ്യാറാ​കു​ക

6. ശുശ്രൂ​ഷ​യ്‌ക്കു​വേണ്ടി നമ്മൾ നന്നായി തയ്യാറാ​കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

6 ശുശ്രൂ​ഷ​യ്‌ക്കു​വേണ്ടി നന്നായി തയ്യാറാ​കു​ന്നെ​ങ്കിൽ മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കു​മ്പോൾ നമുക്ക്‌ അധികം പിരി​മു​റു​ക്കം തോന്നില്ല. ശിഷ്യ​ന്മാ​രെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നാ​യി അയയ്‌ക്കു​ന്ന​തി​നു മുമ്പ്‌ അതിനു​വേണ്ടി തയ്യാറാ​കാൻ യേശു അവരെ സഹായി​ച്ചു. (ലൂക്കോ. 10:1-11) യേശു പഠിപ്പിച്ച കാര്യ​ങ്ങൾക്കു ചേർച്ച​യിൽ പ്രവർത്തി​ച്ച​തു​കൊണ്ട്‌ ശിഷ്യ​ന്മാർക്കു ധാരാളം കാര്യങ്ങൾ ചെയ്യാ​നാ​യി. അവരുടെ മനസ്സു സന്തോ​ഷം​കൊണ്ട്‌ നിറഞ്ഞു.—ലൂക്കോ. 10:17.

7. ശുശ്രൂ​ഷ​യ്‌ക്കു​വേണ്ടി നമുക്ക്‌ എങ്ങനെ തയ്യാറാ​കാം? (ചിത്ര​വും കാണുക.)

7 നമുക്ക്‌ എങ്ങനെ ശുശ്രൂ​ഷ​യ്‌ക്കു​വേണ്ടി തയ്യാറാ​കാം? ആളുക​ളോട്‌ എന്തു പറയണ​മെ​ന്നും സ്വാഭാ​വി​ക​ത​യോ​ടെ, സ്വന്തം വാക്കു​ക​ളിൽ അത്‌ എങ്ങനെ പറയണ​മെ​ന്നും നേര​ത്തേ​തന്നെ ചിന്തിച്ച്‌ വെക്കുക. നമ്മൾ സംസാ​രി​ക്കു​മ്പോൾ അവർ പ്രതി​ക​രി​ക്കാൻ സാധ്യ​ത​യുള്ള രണ്ടോ മൂന്നോ വിധങ്ങ​ളെ​ക്കു​റി​ച്ചും അതിന്‌ എന്തു മറുപടി കൊടു​ക്കു​മെ​ന്നും മുന്നമേ ചിന്തി​ക്കു​ന്നതു നല്ലതാണ്‌. എന്നിട്ട്‌ ആളുക​ളോ​ടു സംസാ​രി​ക്കു​മ്പോൾ ശാന്തമാ​യി, പുഞ്ചി​രി​യോ​ടെ നിൽക്കാൻ ശ്രമി​ക്കുക.

നേരത്തെ കണ്ട അസ്വസ്ഥയായിരുന്ന സഹോദരി, “സ്‌നേഹിക്കുക, ശിഷ്യരാക്കുക” എന്ന ലഘുപത്രിക വീട്ടിലിരുന്ന്‌ വായിക്കുന്നു.

ശുശ്രൂ​ഷ​യ്‌ക്കു​വേണ്ടി നന്നായി തയ്യാറാ​കുക (7-ാം ഖണ്ഡിക കാണുക)


8. ക്രിസ്‌ത്യാ​നി​കൾ പൗലോ​സി​ന്റെ ദൃഷ്ടാ​ന്ത​ത്തി​ലെ മൺപാ​ത്ര​ങ്ങൾപോ​ലെ ആയിരി​ക്കു​ന്നത്‌ എങ്ങനെ?

8 അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പ്രസം​ഗ​പ്ര​വർത്ത​ന​ത്തെ​ക്കു​റിച്ച്‌ സഹക്രി​സ്‌ത്യാ​നി​ക​ളോട്‌ ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ കാര്യ​ത്തിൽ ഈ അമൂല്യ​നി​ധി മൺപാ​ത്ര​ങ്ങ​ളി​ലാണ്‌.” (2 കൊരി. 4:7) എന്താണ്‌ ഈ അമൂല്യ​നി​ധി? രാജ്യ​സ​ന്ദേശം അറിയി​ച്ചു​കൊണ്ട്‌ ആളുക​ളു​ടെ ജീവൻ രക്ഷിക്കുന്ന പ്രവർത്ത​ന​മാണ്‌ അത്‌. (2 കൊരി. 4:1) മൺപാ​ത്ര​ങ്ങ​ളോ? ആളുകളെ സന്തോ​ഷ​വാർത്ത അറിയി​ക്കുന്ന ദൈവ​ദാ​സ​രെ​യാണ്‌ അത്‌ അർഥമാ​ക്കു​ന്നത്‌. പൗലോ​സി​ന്റെ കാലത്ത്‌ വ്യാപാ​രി​കൾ ഭക്ഷണം, വീഞ്ഞ്‌, പണം പോലുള്ള വില​യേ​റിയ വസ്‌തു​ക്കൾ കൊണ്ടു​പോ​യി​രു​ന്നത്‌ മൺപാ​ത്ര​ങ്ങ​ളി​ലാണ്‌. അതു​പോ​ലെ സന്തോ​ഷ​വാർത്ത​യാ​കുന്ന വില​യേ​റിയ സന്ദേശം യഹോവ ഏൽപ്പി​ച്ചി​രി​ക്കു​ന്നതു നമ്മളെ​യാണ്‌. ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കാൻവേണ്ട ശക്തി യഹോവ തുടർന്നും നമുക്കു തരും.

ധൈര്യ​ത്തി​നു​വേണ്ടി പ്രാർഥി​ക്കു​ക

9. ആളുകൾ ശുശ്രൂ​ഷയെ എതിർക്കു​മോ എന്ന പേടി നമുക്ക്‌ എങ്ങനെ മറിക​ട​ക്കാം? (ചിത്ര​വും കാണുക.)

9 ചില​പ്പോൾ, ആളുകൾ നമ്മുടെ ശുശ്രൂ​ഷയെ എതിർക്കു​മോ എന്നു നമുക്കു പേടി തോന്നി​യേ​ക്കാം. അതിനെ എങ്ങനെ മറിക​ട​ക്കാ​നാ​കും? പ്രസം​ഗി​ക്ക​രു​തെന്ന്‌ അപ്പോ​സ്‌ത​ല​ന്മാ​രോ​ടു കല്പിച്ചപ്പോൾ അവർ എന്താണു ചെയ്‌തെന്നു ചിന്തി​ക്കുക. പേടിച്ച്‌ പ്രസം​ഗ​പ്ര​വർത്തനം നിറു​ത്തി​ക്ക​ള​യു​ന്ന​തി​നു പകരം ദൈവ​ത്തി​ന്റെ “വചനം പൂർണ​ധൈ​ര്യ​ത്തോ​ടെ പ്രസം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കാൻ” സഹായി​ക്കണേ എന്ന്‌ അവർ യഹോ​വ​യോ​ടു പ്രാർഥി​ച്ചു. (പ്രവൃ. 4:18, 29, 31) യഹോവ പെട്ടെ​ന്നു​തന്നെ അവരുടെ പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരം കൊടു​ത്തു. ഇതു​പോ​ലെ ചില​പ്പോ​ഴൊ​ക്കെ നമുക്കും മാനു​ഷ​ഭയം തോന്നു​ന്നെ​ങ്കിൽ സഹായ​ത്തി​നാ​യി യഹോ​വ​യോ​ടു പ്രാർഥി​ക്കണം. ആളുകളെ പേടി​ക്കു​ന്ന​തി​നു പകരം അവരോ​ടുള്ള സ്‌നേഹം ശക്തമാ​ക്കാൻ സഹായി​ക്കണേ എന്നു നമുക്കു പ്രാർഥി​ക്കാം.

അതേ സഹോദരി മാർക്കറ്റിൽവെച്ച്‌ മനസ്സിൽ പ്രാർഥിക്കുന്നു.

ധൈര്യ​ത്തി​നാ​യി പ്രാർഥി​ക്കുക (9-ാം ഖണ്ഡിക കാണുക)


10. തന്റെ സാക്ഷി​ക​ളാ​യി​രി​ക്കാ​നുള്ള നിയമനം നിറ​വേ​റ്റാൻ യഹോവ ഏതെല്ലാം വിധങ്ങ​ളി​ലാ​ണു നമ്മളെ സഹായി​ക്കു​ന്നത്‌? (യശയ്യ 43:10-12)

10 യഹോവ തന്റെ സാക്ഷി​ക​ളാ​യി നമ്മളെ നിയമി​ച്ചി​രി​ക്കു​ക​യാണ്‌. (യശയ്യ 43:10-12 വായി​ക്കുക.) ധൈര്യ​ത്തോ​ടെ ആ നിയമനം നിറ​വേ​റ്റാൻ നമ്മളെ സഹായി​ക്കു​മെന്ന്‌ യഹോവ ഉറപ്പും തന്നിട്ടുണ്ട്‌. യഹോവ അതു ചെയ്യുന്ന നാലു വിധങ്ങൾ നമുക്കു നോക്കാം. ഒന്ന്‌, സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​മ്പോ​ഴെ​ല്ലാം യേശു നമ്മുടെ കൂടെ​യു​ണ്ടാ​യി​രി​ക്കും. (മത്താ. 28:18-20) രണ്ട്‌, നമ്മളെ സഹായി​ക്കാൻ ദൂതന്മാ​രെ യഹോവ നൽകി​യി​ട്ടുണ്ട്‌. (വെളി. 14:6) മൂന്ന്‌, പഠിച്ച കാര്യങ്ങൾ ഓർമ​യി​ലേക്കു കൊണ്ടു​വ​രാൻ യഹോവ നമുക്കു പരിശു​ദ്ധാ​ത്മാ​വി​നെ തരും. (യോഹ. 14:25, 26) നാല്‌, നമ്മുടെ കൂട്ടിന്‌ സഹോ​ദ​ര​ങ്ങ​ളെ​യും തന്നിട്ടുണ്ട്‌. യഹോ​വ​യു​ടെ സഹായ​വും സഹോ​ദ​ര​ങ്ങ​ളു​ടെ പിന്തു​ണ​യും ഉള്ളതു​കൊണ്ട്‌ നമുക്കു ധൈര്യ​ത്തോ​ടെ പ്രസം​ഗ​പ്ര​വർത്ത​ന​വു​മാ​യി മുന്നോ​ട്ടു​പോ​കാൻ കഴിയും.

വഴക്കമു​ള്ള​വ​രാ​യി​രി​ക്കുക, ശരിയായ വീക്ഷണം നിലനി​റു​ത്തു​ക

11. ശുശ്രൂ​ഷ​യിൽ കൂടുതൽ ആളുക​ളോ​ടു സംസാ​രി​ക്കാൻ നമുക്ക്‌ എന്തു ചെയ്യാം? (ചിത്ര​വും കാണുക.)

11 വീടു​ക​ളിൽ ചെല്ലു​മ്പോൾ അവിടെ ആളി​ല്ലെ​ങ്കിൽ നിങ്ങൾക്കു വിഷമം തോന്നാ​റു​ണ്ടോ? അങ്ങനെ​യെ​ങ്കിൽ ചിന്തി​ക്കുക: ‘എന്റെ പ്രദേ​ശത്തെ ആളുകൾ ഈ സമയത്ത്‌ എവി​ടെ​യാ​യി​രി​ക്കും?’ (പ്രവൃ. 16:13) ‘അവർ ജോലി​സ്ഥ​ല​ത്താ​ണോ? അതോ സാധനങ്ങൾ വാങ്ങാൻ പോയി​രി​ക്കു​ക​യാ​ണോ?’ എങ്കിൽ, തെരു​വു​സാ​ക്ഷീ​ക​രണം നടത്തി​ക്കൊണ്ട്‌ കൂടുതൽ ആളുകളെ കണ്ടെത്താൻ നിങ്ങൾക്കാ​കു​മോ? ജോഷ്വ എന്നു പേരുള്ള ഒരു സഹോ​ദരൻ പറയുന്നു: “ഷോപ്പിങ്‌ മാളു​ക​ളി​ലും മറ്റു പൊതു​സ്ഥ​ല​ങ്ങ​ളി​ലും ആളുക​ളോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കാ​നുള്ള അവസരങ്ങൾ ഞാൻ കണ്ടെത്തി.” ഇനി, സായാ​ഹ്ന​ങ്ങ​ളി​ലും ഞായറാഴ്‌ച ഉച്ചകഴി​ഞ്ഞും കൂടുതൽ ആളുകളെ വീടു​ക​ളിൽ കണ്ടെത്താ​നാ​കു​മെന്നു സഹോ​ദ​ര​നും ഭാര്യ ബ്രിജി​റ്റും മനസ്സി​ലാ​ക്കി.—എഫെ. 5:15, 16.

ആ സഹോദരി മാർക്കറ്റിൽവെച്ച്‌ ഒരു കച്ചവടക്കാരിക്ക്‌ jw.org സന്ദർശകകാർഡ്‌ കൊടുക്കുന്നു.

പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്റെ സമയത്തി​ലും സ്ഥലത്തി​ലും മാറ്റങ്ങൾ വരുത്തുക (11-ാം ഖണ്ഡിക കാണുക)


12. ആളുക​ളു​ടെ വിശ്വാ​സ​ങ്ങ​ളും അവർക്കു താത്‌പ​ര്യ​മുള്ള വിഷയ​ങ്ങ​ളും നമുക്ക്‌ എങ്ങനെ മനസ്സി​ലാ​ക്കാം?

12 നമ്മുടെ പ്രദേ​ശത്തെ ആളുകൾ രാജ്യ​സ​ന്ദേ​ശ​ത്തോ​ടു താത്‌പ​ര്യം കാണി​ക്കു​ന്നി​ല്ലെ​ങ്കിൽ, അവരുടെ വിശ്വാ​സങ്ങൾ എന്താ​ണെ​ന്നും അവർ ചിന്തി​ക്കുന്ന വിഷയങ്ങൾ എന്തൊ​ക്കെ​യാ​ണെ​ന്നും മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക. അതിനാ​യി ജോഷ്വ​യും ബ്രിജി​റ്റും നമ്മുടെ ലഘു​ലേ​ഖ​ക​ളു​ടെ ആദ്യ​പേ​ജി​ലുള്ള ചോദ്യം ഉപയോ​ഗി​ക്കാ​റുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ബൈബിൾ ഏതുതരം പുസ്‌ത​ക​മാണ്‌? എന്ന ലഘുലേഖ ഉപയോ​ഗി​ക്കു​മ്പോൾ അവർ ചോദി​ക്കും: “പല ആളുക​ളും ബൈബി​ളി​നെ ദൈവ​ത്തിൽനി​ന്നുള്ള ഒരു പുസ്‌ത​ക​മാ​യി കാണുന്നു. എന്നാൽ മറ്റു ചിലർക്ക്‌ അങ്ങനെ തോന്നു​ന്നില്ല. നിങ്ങളു​ടെ അഭി​പ്രാ​യം എന്താണ്‌?” മിക്ക​പ്പോ​ഴും ഇത്‌ നല്ലൊരു സംഭാ​ഷ​ണ​മാ​യി മാറാ​റുണ്ട്‌.

13. ആളുകൾ സന്ദേശം ശ്രദ്ധി​ക്കു​ന്നി​ല്ലെ​ങ്കി​ലും ശുശ്രൂ​ഷയെ നമു​ക്കൊ​രു വിജയ​മാ​യി കാണാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌? (സുഭാ​ഷി​തങ്ങൾ 27:11)

13 നമുക്കു കിട്ടുന്ന ഫലത്തിന്റെ അടിസ്ഥാ​ന​ത്തി​ലല്ല ശുശ്രൂ​ഷ​യു​ടെ വിജയം അളക്കു​ന്നത്‌. കാരണം, ആളുകൾ സന്ദേശം ശ്രദ്ധി​ക്കു​ന്നി​ല്ലെ​ങ്കി​ലും യഹോ​വ​യും യേശു​വും പറഞ്ഞ കാര്യം നമ്മൾ ചെയ്യു​ക​യാണ്‌, നമ്മൾ ഒരു സാക്ഷ്യം കൊടു​ക്കു​ക​യാണ്‌. (പ്രവൃ. 10:42) അതു​കൊണ്ട്‌ ശുശ്രൂ​ഷ​യിൽ ആരെയും കണ്ടെത്താൻ കഴിഞ്ഞി​ല്ലെ​ങ്കി​ലും ആളുകൾ നല്ല രീതി​യിൽ പ്രതി​ക​രി​ച്ചി​ല്ലെ​ങ്കി​ലും നമുക്കു സന്തോ​ഷി​ക്കാം. കാരണം നമുക്ക്‌ അറിയാം, നമ്മൾ സ്വർഗീ​യ​പി​താ​വി​നെ സന്തോ​ഷി​പ്പി​ക്കു​ക​യാ​ണെന്ന്‌.—സുഭാ​ഷി​തങ്ങൾ 27:11 വായി​ക്കുക.

14. പ്രദേ​ശത്ത്‌ മറ്റൊരു പ്രചാ​ര​കനു താത്‌പ​ര്യ​മുള്ള ഒരാളെ കണ്ടെത്താൻ കഴിഞ്ഞാൽ നമുക്കു സന്തോ​ഷി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

14 മറ്റൊരു പ്രചാ​രകൻ നമ്മുടെ സഭാ​പ്ര​ദേ​ശത്ത്‌ താത്‌പ​ര്യ​മുള്ള ഒരാളെ കണ്ടെത്തു​മ്പോ​ഴും നമുക്കു സന്തോ​ഷി​ക്കാം. മുമ്പ്‌ വീക്ഷാ​ഗോ​പു​ര​ത്തിൽ, നമ്മുടെ പ്രവർത്ത​നത്തെ കാണാ​തെ​പോയ ഒരു കുട്ടിയെ അന്വേ​ഷി​ക്കു​ന്ന​തി​നോ​ടു താരത​മ്യ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. കുട്ടി​ക്കു​വേണ്ടി പല ആളുകൾ തിരച്ചിൽ നടത്തും. ഒരാൾ ഒരു ഭാഗത്താ​ണു തിരയു​ന്ന​തെ​ങ്കിൽ വേറെ ഒരാൾ വേറൊ​രു ഭാഗത്താ​യി​രി​ക്കും. കുട്ടിയെ കണ്ടുകി​ട്ടു​മ്പോൾ കണ്ടെത്തിയ ആൾ മാത്രമല്ല എല്ലാവ​രും ഒരു​പോ​ലെ സന്തോ​ഷി​ക്കും. ഇതു​പോ​ലെ ശിഷ്യ​രാ​ക്കൽ വേലയും കൂട്ടാ​യൊ​രു പ്രവർത്ത​ന​മാണ്‌. എല്ലാവ​രും ഒരുമിച്ച്‌ ശ്രമി​ച്ചാ​ലേ പ്രദേശം പ്രവർത്തിച്ച്‌ തീർക്കാ​നാ​കൂ. അതു​കൊ​ണ്ടു​തന്നെ പുതിയ ഒരാൾ മീറ്റി​ങ്ങി​നു വരു​മ്പോൾ എല്ലാവ​രും സന്തോ​ഷി​ക്കും.

യഹോ​വ​യോ​ടും അയൽക്കാ​രോ​ടും ഉള്ള സ്‌നേഹം നിങ്ങളെ പ്രചോ​ദി​പ്പി​ക്കട്ടെ

15. നമുക്ക്‌ എങ്ങനെ ശുശ്രൂ​ഷ​യി​ലുള്ള ഉത്സാഹം വർധി​പ്പി​ക്കാം? (മത്തായി 22:37-39) ( ചിത്ര​വും കാണുക.)

15 യഹോ​വ​യോ​ടും അയൽക്കാ​രോ​ടും സ്‌നേഹം കാണി​ക്കാൻ കഴിയുന്ന ഏറ്റവും നല്ല മാർഗ​മാ​ണു പ്രസം​ഗ​പ്ര​വർത്ത​ന​മെന്ന്‌ ഓർക്കു​ന്നതു നമ്മുടെ ഉത്സാഹം വർധി​പ്പി​ക്കും. (മത്തായി 22:37-39 വായി​ക്കുക.) നമ്മൾ പ്രസം​ഗ​പ്ര​വർത്തനം ചെയ്യു​ന്നതു കാണു​മ്പോൾ യഹോ​വ​യ്‌ക്ക്‌ എത്ര സന്തോ​ഷ​മാ​കു​മെ​ന്നും ആളുകൾ ബൈബിൾ പഠിക്കാൻ തുടങ്ങു​മ്പോൾ അവർക്ക്‌ എത്ര സന്തോഷം തോന്നു​മെ​ന്നും ഒന്ന്‌ ചിന്തി​ച്ചു​നോ​ക്കുക. ഇനി, നമ്മുടെ സന്ദേശം ശ്രദ്ധി​ക്കു​ന്നത്‌ ആളുകളെ രക്ഷയി​ലേക്കു നയിക്കു​മെന്ന കാര്യ​വും മറക്കരുത്‌.—യോഹ. 6:40; 1 തിമൊ. 4:16.

രണ്ടു സഹോദരിമാർ വീടുതോറുമുള്ള ശുശ്രൂഷ ചെയ്യുന്നു. മുമ്പ്‌ കണ്ട ചിത്രങ്ങളിലെ സഹോദരി ആത്മവിശ്വാസത്തോടെ ഒരു സ്‌ത്രീയുമായി മാസികയിലെ വിവരങ്ങൾ ചർച്ച ചെയ്യുന്നു.

യഹോ​വ​യോ​ടും അയൽക്കാ​രോ​ടും ഉള്ള സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നതു ശുശ്രൂ​ഷ​യി​ലെ നമ്മുടെ സന്തോഷം വർധി​പ്പി​ക്കും (15-ാം ഖണ്ഡിക കാണുക)


16. വീട്ടിൽനിന്ന്‌ പുറത്തി​റ​ങ്ങാൻ കഴിയാത്ത സാഹച​ര്യ​മാ​ണെ​ങ്കി​ലും ശുശ്രൂ​ഷ​യിൽ സന്തോഷം കണ്ടെത്താൻ നമുക്ക്‌ എന്തു ചെയ്യാം? ഉദാഹ​ര​ണങ്ങൾ പറയുക.

16 എന്തെങ്കി​ലും കാരണ​ത്താൽ വീട്ടിൽനിന്ന്‌ പുറത്തി​റ​ങ്ങാൻ പറ്റാത്ത ഒരു അവസ്ഥയി​ലാ​ണോ നിങ്ങൾ? എങ്കിൽ, യഹോ​വ​യോ​ടും അയൽക്കാ​രോ​ടും ഉള്ള സ്‌നേഹം പ്രകടി​പ്പി​ക്കാൻ എന്തു ചെയ്യാ​നാ​കു​മെന്നു ചിന്തി​ക്കുക. കോവിഡ്‌-19 മഹാമാ​രി​യു​ടെ സമയത്ത്‌ സാമു​വ​ലി​നും ഭാര്യ ഡാനി​യ​യ്‌ക്കും വീട്ടിൽനിന്ന്‌ പുറത്തി​റ​ങ്ങാൻ കഴിഞ്ഞില്ല. ബുദ്ധി​മു​ട്ടു നിറഞ്ഞ ഈ സാഹച​ര്യ​ങ്ങ​ളി​ലെ​ല്ലാം അവർ പതിവാ​യി ടെലി​ഫോ​ണി​ലൂ​ടെ​യും കത്തിലൂ​ടെ​യും സാക്ഷീ​ക​രി​ച്ചു. സൂമി​ലൂ​ടെ ബൈബിൾപ​ഠ​ന​ങ്ങ​ളും നടത്തി. തന്റെ ക്യാൻസർ ചികി​ത്സ​യ്‌ക്കു​വേണ്ടി ആശുപ​ത്രി​യിൽ പോകു​മ്പോ​ഴൊ​ക്കെ സാമുവൽ അവി​ടെ​യു​ള്ള​വ​രോ​ടു സാക്ഷീ​ക​രി​ക്കു​മാ​യി​രു​ന്നു. അതിനി​ട​യി​ലാ​ണു ഡാനിയ വീണ്‌ മൂന്നു മാസം കിടപ്പി​ലാ​യത്‌. അതിനു ശേഷം ആറു മാസം വീൽച്ചെ​യ​റി​ലും ആയിരു​ന്നു. ഡാനിയ പറയുന്നു: “എന്റെ സാഹച​ര്യ​ത്തിൽനി​ന്നു​കൊണ്ട്‌ ചെയ്യാൻ കഴിയു​ന്ന​തെ​ല്ലാം ഞാൻ ചെയ്‌തു. എന്നെ സഹായിച്ച നഴ്‌സി​നോ​ടും സാധനങ്ങൾ എത്തിച്ച്‌ തന്ന ആളുക​ളോ​ടും ഒക്കെ ഞാൻ സാക്ഷീ​ക​രി​ച്ചു. ഒരു മെഡിക്കൽ കമ്പനി​യിൽ ജോലി ചെയ്യുന്ന സ്‌ത്രീ​യു​മാ​യി നല്ല സംഭാ​ഷ​ണങ്ങൾ നടത്താ​നും എനിക്കു കഴിഞ്ഞു.” സാമുവൽ പറയുന്നു: “കഷ്ടപ്പാ​ടു​കൾ വരു​മ്പോൾ നമ്മൾ ക്ഷീണി​ത​രാ​കും, മാനസി​ക​മാ​യും ആത്മീയ​മാ​യും തളരും. അതു​കൊണ്ട്‌ യഹോ​വ​യു​ടെ സേവന​ത്തിൽ സന്തോഷം കണ്ടെത്താൻ നമ്മൾ ശ്രമി​ക്കണം.” സാഹച​ര്യ​ങ്ങൾ കാരണം സാമു​വ​ലി​നും ഡാനി​യ​യ്‌ക്കും മുമ്പത്തെ അത്രയും ചെയ്യാൻ കഴിയി​ല്ലാ​യി​രു​ന്നെ​ങ്കി​ലും തങ്ങളെ​ക്കൊണ്ട്‌ ആകുന്ന​തു​പോ​ലെ ചെയ്‌തു​കൊണ്ട്‌ അവർ സന്തോഷം കണ്ടെത്തി.

17. ഈ ലേഖന​ത്തി​ലെ നിർദേ​ശ​ങ്ങ​ളിൽനിന്ന്‌ പരമാ​വധി പ്രയോ​ജനം നേടാൻ നമ്മൾ എന്തു ചെയ്യണം?

17 ഈ ലേഖന​ത്തി​ലെ ഓരോ നിർദേ​ശ​വും പാചക​ക്കു​റി​പ്പി​ലെ ഓരോ ചേരു​വ​പോ​ലെ​യാണ്‌. എല്ലാ ചേരു​വ​ക​ളും ചേർത്ത്‌ പാകം ചെയ്യു​മ്പോ​ഴാ​ണു ഭക്ഷണത്തി​നു രുചി വരുന്നത്‌. അതു​പോ​ലെ ഈ ലേഖന​ത്തി​ലെ അഞ്ചു നിർദേ​ശ​ങ്ങ​ളും പ്രാവർത്തി​ക​മാ​ക്കു​മ്പോ​ഴാ​ണു നമുക്ക്‌ അതിന്റെ പ്രയോ​ജനം മുഴു​വ​നാ​യി കിട്ടുക. അപ്പോൾ തെറ്റായ ചിന്തകളെ മറിക​ട​ക്കാ​നും ശുശ്രൂ​ഷ​യിൽ സന്തോഷം കണ്ടെത്താ​നും നമുക്കു കഴിയും.

ശുശ്രൂഷയിലെ സന്തോഷം വർധി​പ്പി​ക്കാൻ താഴെ പറയുന്ന കാര്യങ്ങൾ എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌?

  • നന്നായി തയ്യാറാ​കാൻ സമയ​മെ​ടു​ക്കു​ന്നത്‌

  • ധൈര്യ​ത്തി​നാ​യി പ്രാർഥി​ക്കു​ന്നത്‌

  • യഹോ​വ​യോ​ടും അയൽക്കാ​രോ​ടും ഉള്ള സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നത്‌

ഗീതം 80 “യഹോവ നല്ലവ​നെന്നു രുചി​ച്ച​റി​യൂ!”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക