ആമുഖം
യുദ്ധങ്ങളൊന്നും ഇല്ലാത്ത ഒരു ലോകത്ത് ജീവിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? ഇന്നു പലർക്കും അതൊരു സ്വപ്നം മാത്രമാണ്. മനുഷ്യരെക്കൊണ്ട് യുദ്ധങ്ങൾ അവസാനിപ്പിക്കാൻ പറ്റാത്തത് എന്തുകൊണ്ടാണെന്നു ബൈബിൾ പറയുന്നു. അതുപോലെ ലോകത്ത് എല്ലായിടത്തും സമാധാനം ഉണ്ടാകുമെന്നും അതു പെട്ടെന്നുതന്നെ ഒരു യാഥാർഥ്യമാകുമെന്നും ബൈബിൾ നമുക്ക് ഉറപ്പുതരുന്നു.
ഈ മാസികയിൽ “യുദ്ധം,” “പോരാട്ടം” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രാഷ്ട്രീയനേട്ടങ്ങൾക്കുവേണ്ടി ആയുധങ്ങളോ സൈന്യമോ ഉപയോഗിച്ച് പോരാടുന്നതിനെയാണ്. ഇതിൽ കൊടുത്തിട്ടുള്ള ചിലരുടെ പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്.